ടൂറിനിലെ മഠത്തില്‍ അഞ്ച് കോവിഡ് മരണം! ബാക്കി കന്യാസ്ത്രീകള്‍ ഐസോലേഷനില്‍

ഇറ്റലിയെ കണ്ണീര്‍മഴയിലാക്കിയ കൊറോണ വൈറസ് ടൂറിനിലെ ഒരു കോണ്‍വെന്റിലെ അഞ്ച് കന്യാസ്ത്രീകളുടെ ജീവന്‍ അപഹരിച്ചു. ബാക്കിയുളള കന്യാസ്ത്രീകള്‍ അവിടെ ഐസൊലേഷനില്‍ കഴിയുകയാണ്.

ലിറ്റില്‍ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ മദര്‍ ഹൗസില്‍ നാല്പതോളം കന്യാസ്ത്രീകളാണ് ഉള്ളത്. ചില രോഗലക്ഷണങ്ങള്‍ അവര്‍ക്ക് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. അതില്‍ പത്തുപേര്‍ക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവര്‍ മഠത്തിനു വെളിയില്‍ കൂടാരമടിച്ച് കഴിയുകയായിരുന്നു.

മാര്‍ച്ച് 26-നാണ് അഞ്ചു കന്യാസ്ത്രീകള്‍ മരണമടഞ്ഞത്. 82-നും 98-നും ഇടയില്‍ പ്രായമുള്ളവരാണ് മരണമടഞ്ഞത്. മരണമടഞ്ഞവരില്‍ മദര്‍ സുപ്പീരിയറും ഉള്‍പ്പെടുന്നു. പതിമൂന്നു കന്യാസ്ത്രീകള്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതുകൂടാതെ, റോമിനു വെളിയിലുള്ള രണ്ടു മഠങ്ങളിലെ കന്യാസ്ത്രീകള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് കണ്ടെത്തിയിരുന്നു.