ദൈവവുമായി സൗഹൃദം സ്ഥാപിച്ചുകൊണ്ട് ശുശ്രൂഷ തുടരുക: കര്‍മ്മലീത്താ നിഷ്പാദുക സഭാംഗങ്ങളോട് മാര്‍പാപ്പാ

സമര്‍പ്പിതജീവിതം സഭയുടെ അവിഭാജ്യഘടകമാണെന്നും ദൈവവുമായി സൗഹൃദം സ്ഥാപിച്ചു കൊണ്ട് ആ ശുശ്രൂഷ നിറവേറ്റണമെന്നും വത്തിക്കാനില്‍ തന്നെ കാണാനെത്തിയ കര്‍മ്മലീത്താ നിഷ്പാദുക സഭാംഗങ്ങളോട് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. തങ്ങളുടെ നേതൃനിരയുടെ സംഗമവുമായി ബന്ധപ്പെട്ട് റോമിലും മാധ്യമങ്ങളിലൂടെ മറ്റിടങ്ങളില്‍ നിന്നും പങ്കെടുക്കാനായി ഒത്തുചേര്‍ന്ന ഏതാണ്ട് നാലായിരത്തോളം അംഗങ്ങളുള്ള കര്‍മ്മലീത്താ നിഷ്പാദുക സഭയുടെ നേതൃത്വത്തെ സ്വീകരിച്ച അവസരത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ അവരെ ഓര്‍മ്മിപ്പിച്ചത്.

സമര്‍പ്പിതജീവിതത്തിന്റെ ഭാവിയെക്കുറിച്ച് ഇന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ സഭയുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പോലെ തന്നെ തിരുത്തപ്പെടേണ്ടവയാണെന്നും അതോടൊപ്പം നമുക്കെല്ലാവര്‍ക്കും ശുഭാപ്തിവിശ്വാസം ഉണ്ടാകണമെന്നും എടുത്തുപറഞ്ഞു. യേശുവിന്റെ ആഗ്രഹം പോലെയും പരിശുദ്ധാത്മാവ് ഇന്നും തുടര്‍ച്ചയായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതുമായ സമര്‍പ്പിതജീവിതം സഭയുടെ അവിഭാജ്യഘടകമാണെന്ന് മറക്കരുതെന്നും പാപ്പാ ഊന്നിപ്പറഞ്ഞു.

പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കുക, സമയത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയുക, ലോകത്തിന്റെ അറ്റങ്ങളോളം സാക്ഷികളാകുക എന്ന മൂന്ന് സുവിശേഷചിന്തകളുമായി ബന്ധപ്പെട്ടാണ് നിങ്ങളുടെ നേതൃസംഗമം ആരംഭിച്ചതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, തങ്ങളുടെ ജീവിതത്തില്‍ ക്രിസ്തുവിനെ ശ്രവിക്കാനും അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമേകി ജീവിക്കാനുമാണ് ശ്രമിക്കേണ്ടതെന്നും പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ദൈവത്തില്‍ നിന്ന് വരുന്നത് ഏതെന്ന് തിരിച്ചറിയാന്‍ സാധിക്കണമെന്നും വാക്കുകള്‍ കൊണ്ടും എന്നാല്‍ അതിലുപരി ജീവിതം കൊണ്ടും സാക്ഷ്യം നല്‍കണമെന്നും ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.