‘വിശുദ്ധ കുർബാന സ്വീകരിക്കുന്നത് തുടരാൻ’ ഫ്രാൻസിസ് മാർപാപ്പ തന്നോട് പറഞ്ഞതായി ജോ ബൈഡൻ

‘വിശുദ്ധ കുർബാന സ്വീകരിക്കുന്നത് തുടരാൻ’ ഫ്രാൻസിസ് മാർപാപ്പ തന്നോട് പറഞ്ഞതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റ് ബൈഡൻ ഒക്ടോബർ 29 -ന് 75 മിനിറ്റ് നേരം പാപ്പായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബൈഡനും പാപ്പായും പരസ്പരം പ്രാർത്ഥിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തുവെന്നാണ് വൈറ്റ് ഹൗസ് റിപ്പോർട്ട് ചെയ്യുന്നത്.

ഗർഭച്ഛിദ്രത്തെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്തില്ല എന്നും എന്നാൽ ഈ വിഷയം പരോക്ഷമായി സംസാരത്തിൽ ഉണ്ടായിയെന്നും ബൈഡൻ സൂചന നൽകി. “ഞാൻ ഒരു നല്ല കത്തോലിക്കനായതിൽ താൻ സന്തുഷ്ടനാണെന്ന് പാപ്പാ വെളിപ്പെടുത്തി” – ബൈഡൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.