ക്രിസ്ത്യന്‍ വിഭാഗത്തിനു സംവരണം: പ്രത്യേക പഠന കമ്മീഷനെ നിയോഗിക്കണമെന്ന് മാർ ഇഞ്ചനാനിയില്‍

നി​​ല​​വി​​ല്‍ സം​​വ​​ര​​ണം ല​​ഭി​​ക്കാ​​ത്ത ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ങ്ങ​​ള്‍ക്കും ന്യൂ​​ന​​പ​​ക്ഷ സം​​വ​​ര​​ണ ആ​​നു​​കൂ​​ല്യ​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ ക​​മ്മീ​​ഷ​​നെ നി​​യോ​​ഗി​​ച്ചു പ​​ഠ​​നം ന​​ട​​ത്ത​​ണ​​മെ​​ന്നു താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​ര്‍ റെ​​മി​​ജി​​യോ​​സ് ഇ​​ഞ്ച​​നാ​​നി​​യി​​ല്‍. സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ വ​​കു​​പ്പി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കോ​​ഴി​​ക്കോ​​ട് ടാ​​ഗോ​​ര്‍ സെ​​ന്‍റി​​ന​​റി ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച സെ​​മി​​നാ​​റി​​ല്‍ ന്യൂ​​ന​​പ​​ക്ഷ ​​മ​​ന്ത്രി കെ.​​ടി.​​ ജ​​ലീ​​ലി​​നോ​​ടാ​​ണു ബി​​ഷ​​പ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ച​​ത്.

ക്രൈ​​സ്ത​​വ വി​​ഭാ​​ഗ​​ത്തി​​ന്‍റെ വി​​ദ്യാ​​ഭ്യാ​​സം, ജോ​​ലി, സാമ്പ​​ത്തി​​ക ഭ​​ദ്ര​​ത​​യ​​ട​​ക്കം വി​​ഷ​​യ​​ങ്ങ​​ളി​​ല്‍ അ​​ര്‍ഹ​​ത​​പ്പെ​​ട്ട സം​​വ​​ര​​ണ ആ​​നു​​കൂ​​ല്യം ല​​ഭ്യ​​മാ​​ക്കാ​​ന്‍ മ​​ന്ത്രി ​​ത​​ന്നെ ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും ബി​​ഷ​​പ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ​​ര്‍ക്കാ​​രി​​ന്‍റെ സം​​വ​​ര​​ണ​​ത്തിന് ല​​ത്തീ​​ന്‍ ക​​ത്തോ​​ലി​​ക്കാ- ക്രി​​സ്ത്യ​​ന്‍ നാ​​ടാ​​ര്‍ വി​​ഭാ​​ഗ​​ങ്ങ​​ള്‍ മാ​​ത്ര​​മേ ഇ​​ന്ന് അ​​ര്‍ഹ​​രാ​​യു​​ള്ളൂ. കാ​​ലം മാ​​റി​​യ​​പ്പോ​​ള്‍ ക്രൈ​​സ്ത​​വ​​ര്‍ എ​​ല്ലാ അര്‍ത്ഥത്തി​​ലും പി​​ന്നി​​ലാ​​യി. അ​​തി​​നാ​​ല്‍ ഈ ​​മേ​​ഖ​​ല​​യി​​ല്‍ ഒ​​രു പ​​ഠ​​നം​​ കൂ​​ടി ഉ​​ണ്ടാ​​യേ തീ​​രൂ. ന്യൂ​​ന​​പ​​ക്ഷാ​​വ​​കാ​​ശ​​ങ്ങ​​ളും ക്രൈ​​സ്ത​​വ​​ർ​​ക്ക് നീ​​തി​​പൂ​​ർ​​വ്വ​​ക​​മാ​​യി ല​​ഭ്യ​​മാ​​ക്ക​​ണം.

ഭ​​രി​​ക്കു​​ന്ന​​ത് ഇഛാ​​ശ​​ക്തി​​യു​​ള്ള ഒ​​രു സ​​ര്‍ക്കാ​​രാ​​ണെ​​ന്ന​​തു ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ക്കു​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ത​​നി​​ക്ക് പ്ര​​തീ​​ക്ഷ ന​​ല്‍കു​​ന്ന​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഇ​​ക്കാ​​ര്യം ആ​​വ​​ശ്യ​​പ്പെട്ട് താ​​മ​​ര​​ശേ​​രി രൂ​​പ​​ത​​യി​​ലെ കെ​​സി​​വൈ​​എം പ്ര​​വ​​ര്‍ത്ത​​ക​​ര്‍ 120-ഓ​​ളം വിദ്യാര്‍ത്ഥി ​ക​​ള്‍ ഒ​​പ്പി​​ട്ട നി​​വേ​​ദ​​നം മ​​ന്ത്രി​​ക്കു സ​​മ​​ര്‍പ്പി​​ച്ചു. പ്ര​​ശ്‌​​നം അ​​നു​​ഭാ​​വ​​പൂ​​ര്‍വ്വം പ​​രി​​ഹ​​രി​​ക്കാ​​ന്‍ ത​​ന്നാ​​ലാ​​വ​​തു ചെ​​യ്യു​​മെ​​ന്നു മ​​ന്ത്രി ബി​​ഷ​​പ്പിന് ഉ​​റ​​പ്പു​​ന​​ല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.