സംക്രാന്തി ലിറ്റിൽ ഫ്‌ളവർ ക്‌നാനായ കത്തോലിക്കാ പള്ളിയുടെ കൂദാശാകർമ്മം നിർവ്വഹിച്ചു

കോട്ടയം അതിരൂപതയിലെ പുനർനിർമ്മിച്ച സംക്രാന്തി ലിറ്റിൽ ഫ്‌ളവർ ക്‌നാനായ കത്തോലിക്കാ പള്ളിയുടെ കൂദാശാകർമ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളിൽ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസിലർ ഫാ. ജോൺ ചേന്നാകുഴി എന്നിവർ സഹകാർമ്മികരായിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെട്ട കൂദാശാകർമ്മത്തിൽ ഇടവക പ്രതിനിധികൾ പങ്കെടുത്തു. മൂന്നു വർഷം കൊണ്ടു പൂർത്തീകരിച്ച ദൈവാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വികാരി ഫാ. സജി കൊച്ചുപറമ്പിൽ, കൺവീനർ തമ്പി തോമസ് പൂഴിക്കുന്നേൽ, എ.പി. തോമസ് ഇളയിടത്ത്, ജോസ് എ.സി. ആക്കാപ്പറമ്പിൽ, ആർക്കിടെക്റ്റ് ലിയോ ഫ്രാൻസിസ് കൊടുവേലിപ്പറമ്പിൽ, കോൺട്രാക്ടർ ആൽബർട്ട്, ആർട്ടിസ്റ്റ് ആന്റണി കാരൾ പനയ്ക്കൽ എന്നിവരെ ആദരിച്ചു.

ഫാ. സജി കൊച്ചുപറമ്പിൽ, വികാരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.