പകർച്ചവ്യാധിയോടുള്ള ഭയത്തെ അകറ്റാൻ കുമ്പസാരം മികച്ച മാർഗ്ഗം: വെർജീനിയൻ വൈദികൻ

പകർച്ചവ്യാധിയിൽ നിന്നും വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാനും ഭയത്തെ അകറ്റാനും പറ്റിയ ഏറ്റവും മികച്ച മാർഗ്ഗം കുമ്പസാരമാണെന്ന് വെർജീനിയൻ വൈദികൻ ഫാ. ഡാനിയേൽ ഗീ. കുമ്പസാരത്തിലൂടെ നൽകപ്പെടുന്ന കൃപ എല്ലാ കത്തോലിക്കരുടെയും അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. കുമ്പസാരം നടത്തി വിശ്വാസജീവിതത്തിലേക്ക് തിരികെവന്ന മൂന്നു കത്തോലിക്കരുടെ അനുഭവം അദ്ദേഹവുമായി പങ്കുവയ്ക്കുന്നതിനിടയിലാണ് ഫാ. ഡാനിയേൽ ഇപ്രകാരം പറഞ്ഞത്.

“പിതാവായ ദൈവം പൂർണ്ണനായിരിക്കാൻ ആഗ്രഹിക്കുന്നതുപോലെ നിങ്ങളും പൂർണ്ണതയിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ആത്മാവ് ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. ഇതിനായി കുമ്പസാരത്തിന്റെ കൃപ നിങ്ങൾക്ക് ആവശ്യമാണ്” – അദ്ദേഹം പറഞ്ഞു.

കാൽ നൂറ്റാണ്ടിനു ശേഷം അനുതപിച്ച് കുമ്പസരിച്ച പ്രൊഫസറായ ചാൾസ് ഡേവിഡ്സൺ യേശുവിന്റെ സ്നേഹം തന്നിലേക്ക് പകരുന്നതായി അനുഭവപ്പെട്ടു എന്നും പകർച്ചവ്യാധി നൽകുന്ന യാതൊരു ഭയവും തനിക്കിപ്പോൾ ഇല്ലെന്നും പങ്കുവച്ചു. പുതിയ തുടക്കത്തിനുള്ള വലിയൊരു അവസരം നഷ്ടപ്പെടുത്തരുതെന്നാണ് ബിരുദവിദ്യാർത്ഥിനിയായ ക്രിസ്റ്റ കെയ്ൽ പറഞ്ഞത്.

നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതിനാൽ ധൈര്യപൂർവ്വം എല്ലാവരും കുമ്പസാരത്തിലേക്ക് തിരികെയെത്തണമെന്നും ഫാ. ഗീ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.