ആര്‍. ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ മാര്‍ പെരുന്തോട്ടം അനുശോചനം രേഖപ്പെടുത്തി

കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക സെക്രട്ടറിയും മികവുറ്റ നിയമസഭാ സാമാജികനും പ്രഗത്ഭനായ ഭരണകര്‍ത്താവുമായിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അനുശോചനം രേഖപ്പെടുത്തി.

തന്റെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഉടനീളം അദ്ദേഹം മതസൗഹാര്‍ദ്ദം നിലനിര്‍ത്തുകയും ന്യൂനപക്ഷ സമൂഹങ്ങളോട് സ്‌നേഹവും പരിഗണനയും പുലര്‍ത്തുകയും ചെയ്തിരുന്നുവെന്നും ചങ്ങനാശേരി അതിരൂപത ഒരു കാലത്ത് നേരിടേണ്ടി വന്ന ചില വിദ്യാഭ്യാസ പ്രശ്‌നങ്ങളിലും മറ്റും അദ്ദേഹം അതിരൂപതയെ സഹായിക്കാന്‍ സന്നദ്ധത പുലര്‍ത്തിയിരുന്നുവെന്നും മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സേവനങ്ങളെ അതിരൂപത നന്ദിയോടെ സ്മരിക്കുന്നതായും. ആത്മാവിനു നിത്യശാന്തി നേരുന്നതായും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.