‘കമ്മ്യൂണിസം അതിനാൽ തന്നെ അന്തർലീനമായ തിന്മയാണ്’: പെറുവിന് മുന്നറിയിപ്പ് നൽകി വൈദികൻ

നിരീശ്വരവാദത്തെ ശക്തമായി പിന്തുണയ്ക്കുന്ന കമ്മ്യൂണിസം ഒരു തിന്മയാണെന്ന് ഫാ. പാബ്ലോ അഗസ്റ്റോ മെലാനി നവാരോ പെറുവിലെ വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകി. ജൂൺ ആറിന് നടക്കുവാൻ പോകുന്ന തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പെറുവിന്റെ തലസ്ഥാന നഗരമായ സാൻ ഇസിഡ്രോയിലെ സാന്താ മോണിക്ക ദൈവാലയത്തിലെ വിശുദ്ധ ബലിയർപ്പണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം വിശ്വാസികളുമായി പങ്കുവച്ചത്.

മാർക്സിസം, കമ്മ്യൂണിസം എന്നിവ അതിനാൽ തന്നെ തിന്മയാണെന്നു പറഞ്ഞ പിയൂസ് XI-ാമൻ പാപ്പായെ ഉദ്ധരിച്ചുകൊണ്ടാണ്‌ ഫാ. പാബ്ലോ അഗസ്റ്റോ സംസാരിച്ചത്. “അപ്പസ്തോലനായ യോഹന്നാൻ തന്റെ ഒന്നാം ലേഖനത്തിൽ പറയുന്നതുപോലെ, പിതാവ് അയച്ചവനെ തള്ളിപ്പറയുന്നവൻ യേശുക്രിസ്തുവിന് എതിരാണ്.” അതിനാൽ തന്നെ വിശ്വാസത്തെയും യേശുക്രിസ്തുവിനെയും തിരഞ്ഞെടുക്കുന്നവരിൽ തങ്ങളുടെ തിരഞ്ഞെടുപ്പുകളിൽ ഓർമ്മിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രക്രിയയ്ക്കു മുൻപ് കത്തോലിക്കർ ക്രിസ്തുവിനെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

“ജീവിതവും സത്യവും തിരഞ്ഞെടുക്കുക. അല്ലെകിൽ നിങ്ങൾ മരണം, വഞ്ചന എന്നിവയായിരിക്കും തിരഞ്ഞെടുക്കുക” – ഫാ. ആഗസ്‌റ്റോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.