പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പുതിയ കമ്മീഷന്‍ 

പാക്കിസ്ഥാനില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി പുതിയ കമ്മീഷന്‍ രൂപം കൊണ്ടു. മുസ്ലീം മതവിശ്വാസികള്‍ കൂടുതല്‍ ഉള്ള രാജ്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന് രൂപം കൊടുത്തത്.

നിയമ സാധ്യതകള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദഗ്ധരും ഉള്‍പ്പെടുന്നതാണ് പുതിയ കമ്മീഷന്‍. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കമ്മീഷന്‍ രൂപം കൊണ്ടത്.

ഇസ്ലാം മതരാഷ്ട്രമായാണ് പാക്കിസ്ഥാനെ ഭരണഘടന വിലയിരുത്തുന്നത് എങ്കിലും ഇതര മതസ്ഥര്‍ക്കും മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. മതത്തിന്റെ പേരില്‍ രാഷ്ട്രീയ പരമായോ പൊതുവികാരത്തെ ഹനിക്കുന്നതോ ആയ വിവേചനവും സര്‍ക്കാര്‍ സേവനങ്ങള്‍ നിരോധിക്കുന്നതോ ആയ പ്രവര്‍ത്തികളും ഭരണഘടന നിരോധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ പാക്കിസ്ഥാനില്‍ തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.