സാൻഹോസേയിൽ മിഷൻ ലീഗ് പ്രവർത്തനങ്ങൾക്കു തുടക്കം

സാൻഹോസേ സെൻറ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗിനു തുടക്കമായി. മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഇടവകതല ഉദ്ഘാടനം ഫൊറോന വികാരി ഫാ. സജി പിണർക്കയിൽ നിർവ്വഹിച്ചു.

കുട്ടികൾക്കായുള്ള  ഇംഗ്ലീഷ് കുർബാനക്കു ശേഷം മിഷൻ ലീഗിനെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്‌തു. ഓർഗനൈയിസേഴ്സ് ആയി അനു വേലികട്ടേൽ, ശീതൾ മരവെട്ടികൂട്ടത്തിൽ, റോബിൻ ഇലഞ്ഞിക്കൽ എന്നിവരെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ആയി ജൊവാൻ നടക്കുഴക്കൽ, വൈസ് പ്രസിഡൻറ് ജോസഫ് പുതിയാടൻ, സെക്രട്ടറി ഫിലിപ്പ് വേലുകിഴക്കേതിൽ, ജോയിന്റ് സെക്രട്ടറി സാറാ വേലുകിഴക്കേതിൽ എന്നിവരെ തിരഞ്ഞെടുത്ത് കർമ്മപരിപാടികൾ ആവിഷ്കരിച്ചു.

സിജോയ് പറപ്പള്ളിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.