പാപ്പ ഈജിപ്ത് സന്ദര്‍ശിക്കും

ഈജിപ്ത്: ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത മാസം  ഈജിപ്ത് സന്ദര്‍ശിക്കും. ഏറ്റവും കൂടുതല്‍ മുസ്ലീം മതവിഭാഗങ്ങള്‍ ഉളള രാജ്യമാണ് ഈജിപ്ത്.  ഏപ്രില്‍ അവസാന ആഴ്ചയാണ് സന്ദര്‍ശനം. ഈജിപ്തില്‍ നിന്ന് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചതാണിത്. ക്രൈസ്തവര്‍ പീഡനമനുഭവക്കുന്ന രാജ്യം കൂടിയാണ് ഈജിപ്ത്. പാപ്പയുടെ സന്ദര്‍ശനം ശുഭകരമായ മാറ്റത്തിന് വഴി തെളിക്കുമെന്ന് ക്രൈസ്തവര്‍ പ്രത്യാശിക്കുന്നുണ്ട്.

ഇസ്ലാം പുരോഹിത മുഖ്യനായ ഷെയ്ക്ക് അല്‍ ടായ്ബ്, ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവരുടെ തലവന്‍ പോപ്പ് തവദ്രോസ് രണ്ടാമന്‍ എന്നിവരുമായി പാപ്പ കൂടിക്കാഴ്ചയും ഒരുക്കിയിട്ടുണ്ട്. 28, 29 തീയതികളിലാണ് പാപ്പ സന്ദര്‍ശനത്തിനായി തയ്യാറായിരിക്കുന്നത്. ക്രൈസ്തവര്‍ ഇവിടെ ന്യൂനപക്ഷവിഭാഗമാണ്. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിനും സമാധാനത്തിനും സഹിഷ്ണുതയ്ക്കും ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം വഴിതെളിക്കുമെന്നാണ് വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.