വരിക, എന്റെ ശുദ്ധതയിലേയ്ക്ക്

ജിന്‍സി സന്തോഷ്‌

പ്രലോഭനങ്ങളെ അതിജീവിക്കാൻ എത്ര ശ്രമിച്ചിട്ടും വീഴുന്നുണ്ട് ഞാനും നീയും. എങ്കിലും നിരാശയോ കുറ്റബോധമോ നമ്മെ തളർത്താൻ അനുവദിക്കരുത്. നിങ്ങൾ ഒരു പരാജയമാണെന്ന് ഒരിക്കലും കരുതരുത്. കാരണം, ലോകത്തെ കീഴടക്കിയവൻ കൂടെയുണ്ട്. അവന്റെ കരുണയുടെ കടലിൽ മുങ്ങിത്താഴാൻ നിന്റെ അനുതാപവും സ്നേഹവും കാഴ്ചയായി നല്‍കുക.

വീണ്ടെടുക്കാനാവാത്ത വിധത്തിൽ നീ ഇനിയും വീണുപോയിട്ടില്ല. കാരണം, നിങ്ങൾക്കുവേണ്ടി ഒരു മഹാപ്രപഞ്ചത്തെ സൃഷ്ടിച്ച ദൈവത്തിന് നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാൻ കഴിയില്ലെന്ന് കരുതുന്നത് അബദ്ധമല്ലേ?

കാലത്തെ പഴിച്ചും വീഴ്ച്ചയെ ശപിച്ചും ആയുസ്സ് തള്ളിനീക്കാതെ അവന്റെ കരുണക്കടലിൽ മുങ്ങിത്താഴാം. ക്രിസ്തു നൽകുന്ന ആനന്ദത്തിൽ നീന്തിത്തുടിക്കാൻ…

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.