കൊളംബിയൻ സന്യാസിനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

കൊളംബിയൻ സന്യാസിനിയായ സി. മരിയ ബെറെനീസ് ഡ്യൂക്ക് ഹെൻകറുടെ മദ്ധ്യസ്ഥതയിലൂടെ ലഭിച്ച അത്ഭുതം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. ഇതോടെ ഇവരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്. കൊളംബിയയിലെ മെഡെല്ലനിലെ ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദി അനൺസേഷൻ എന്ന കോൺഗ്രിഗേഷന്റെ സ്ഥാപകയായിരുന്നു മദർ മരിയ ബെറെനീസ്.

1993 -ൽ തന്റെ തൊണ്ണൂറ്റിനാലാം വയസ്സിലാണ് സി. മരിയ ബെറെനീസ് മരിക്കുന്നത്. സി. മരിയ സ്ഥാപിച്ച കോൺഗ്രിഗേഷനിലെ അംഗങ്ങൾ കൊളംബിയയിലും വെനിസ്വേലയിലും സജീവമായി തങ്ങളുടെ പ്രവർത്തങ്ങൾ തുടരുന്നു. 1898 -ൽ ജനിച്ച സിസ്റ്റർ 1917 -ലാണ് സന്യാസവിളി സ്വീകരിച്ച് കോൺവെന്റിൽ പ്രവേശിക്കുന്നത്. എഴുപത് വയസായപ്പോഴേക്കും വളരെ ഗുരുതരമായ രോഗാവസ്ഥയിലൂടെ മദറിന് കടന്നുപോകേണ്ടി വന്നു.

ഒക്ടോബർ 13 -നാണ് സി. മരിയയെ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് കാരണമായ അത്ഭുതം അംഗീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.