കൊളംബിയൻ ബിഷപ്പ് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

കോവിഡ് ബാധിച്ച് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊളംബിയയിലെ സാന്താ മാർട്ട രൂപതാ ബിഷപ്പ് ലൂയിസ് അഡ്രിയാനോയുടെ നില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം വിശ്വാസ സമൂഹത്തോട് ആവശ്യപ്പെട്ടതായി രൂപത 2021 ജനുവരി 2 -ന് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു.

ഡിസംബർ 23 -നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. വിശുദ്ധ കുർബാന, ജപമാല, മറ്റ് പ്രാർത്ഥനകൾ എന്നിവയിലൂടെ അദ്ദേഹത്തെ ശക്തിപ്പെടുത്തണമെന്ന് രൂപതാ അധികൃതർ വിശ്വാസ സമൂഹത്തോട് ആവശ്യപ്പെട്ടു. ജനുവരി മൂന്നിന് ഞായറാഴ്ച, ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ അദ്ദേഹത്തിന് വേണ്ടി ദിവ്യകാരുണ്യ സന്നിധിയിൽ ആരാധന നടത്തുകയും ചെയ്തു.

കോവിഡ് -19 പകർച്ചവ്യാധി മൂലം ഉണ്ടാകുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ, മക്കളെ ഉപേക്ഷിക്കാത്ത ദൈവത്തിന്റെ സഹായത്തിലും പരിപാലനയിലും വിശ്വസിച്ച് വിശ്വാസവും പ്രത്യാശയും നിലനിർത്തണമെന്നും സാന്താ മാർത്ത രൂപത ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.