കൊളംബിയയെയും പനാമയെയും കണ്ണീരിലാഴ്ത്തി ഡോക്ടർ വൈദികന്റെ മരണം

ഡോക്ടറും വൈദികനുമായ ഫാ. റൾ അർമാണ്ടോ ഓസെസ് ഒർട്ടെഗയുടെ മരണത്തിൽ വേദനയോടെ കൊളംബിയയിലെ ബൊഗോട്ട, പനാമ അതിരൂപതകളിലെ മെത്രാന്മാർ. ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ കോവിഡ് -19 ബാധിച്ചാണ് അദ്ദേഹം മരിച്ചത്.

ബൊഗോട്ട, പനാമ അതിരൂപതകളിലെ മെത്രാന്മാർ അനുശോചനം രേഖപ്പെടുത്തി. “ഫാ. റൾ അർമാണ്ടോയുടെ വേർപാട് ഞങ്ങളെ അത്യധികം വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും വേർപാടിൽ വേദനിക്കുന്ന എല്ലാവർക്കും അനുശോചനം അറിയിക്കുന്നു. സുവിശേഷ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം ഏവർക്കും മാതൃകയായിരുന്നു. ഏറ്റവും ദുർബലരായവരുടെ വേദനകളെക്കുറിച്ച് എന്നും ശ്രദ്ധയുള്ളവനായിരുന്നു അദ്ദേഹം.” – സാൻ റാഫേൽ ഡി പാസ്റ്റോ ആശുപത്രിയുടെ ജനറൽ ഡയറക്ടർ ഡോ. ജർമ്മൻ വില്ലാസിസ് കോറൽ പറഞ്ഞു.

കൊളംബിയയിലെ യൂണിവേഴ്സിഡാഡ് ഡെൽ കോക്കയിൽ നിന്ന് സർജനായി ബിരുദം നേടിയ റൾ അർമാണ്ടോ ഓസെസ് ഒർടേഗ, സ്പെയിനിലെ മാഡ്രിഡിലെ സാൻ ജോസ്, സാൻ അഡെല റെഡ് ക്രോസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ജെറിയാട്രിക്സിൽ സ്പെഷ്യലൈസ് ചെയ്തു. കൂടാതെ, പോണ്ടിഫിയ യൂണിവേഴ്‌സിഡാഡ് ജാവെരിയാന, യൂണിവേഴ്‌സിഡാഡ് കാറ്റലിക്ക ഡി മണിസാലസ് എന്നിവയിൽ നിന്ന് ഹെൽത്ത് അഡ്മിനിസ്ട്രേഷനിൽ ബിരുദവും നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.