കലാലയങ്ങളിലേയ്ക്ക് നിങ്ങളുടെ വിശ്വാസം പകരുക: ഹാരിസൺ ബട്കർ

വിശ്വാസം സ്വകാര്യമായി കാത്തുസൂക്ഷിക്കാനോ ഞായറാഴ്ചകളിൽ മാത്രം പ്രകടിപ്പിക്കുവാനോ ഉള്ളതല്ല എന്നും അത് നിങ്ങൾ പഠിക്കുന്ന കോളേജുകളിലേയ്ക്ക് കൊണ്ടുവരേണ്ടതാണെന്നും വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു പ്രശസ്ത ഫുട്ബോൾ താരം ഹാരിസൺ ബട്ക്കർ. 2020 -ലെ സൂപ്പർ ബൗളിലെ ചാമ്പ്യനായിരുന്നു കത്തോലിക്കനായ ഹാരിസൺ ബട്ക്കർ. നൈറ്റ്സ് ഓഫ് കൊളംബസിന്റെ 55-ാമത് വാർഷിക കോളേജ് കൗൺസിൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സ്റ്റേഡിയത്തിലെ ശോഭയുള്ള ലൈറ്റുകൾക്ക് പുറത്ത്, ആരാധകർക്കും ഒരു ഫുട്‌ബോൾ കളിക്കാരൻ എന്ന നിലയിലുള്ള പ്രശസ്തിക്കുമപ്പുറം ഈ ഭൂമിയിലെ എന്റെ ഏറ്റവും വലിയ സ്വപ്നം എന്നത് എന്റെ കുടുംബത്തെ സഹായിക്കുക, സ്വർഗത്തിൽ എത്തിച്ചേരുക എന്നതാണ്.” – ബട്ട്‌കർ പറഞ്ഞു.

യുവാക്കൾ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം എങ്ങനെ ജീവിക്കുന്നു എന്നത് അവർ ജീവിക്കുന്ന സമൂഹത്തിലും പ്രവർത്തനങ്ങളിലും കൊണ്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സാമൂഹികമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങുവാൻ എളുപ്പമാണ്. എന്നാൽ, അത് ജീവിതത്തിൽ വിജയിക്കാൻ നമ്മെ സഹായിക്കില്ല. സംസാരിക്കുക, കൂടുതൽ ചെയ്യുക. ഇരുണ്ട ലോകത്തിലെ വെളിച്ചമാവുക എന്നും ബട്ട്‌കർ കോളേജ് വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

എൻ്റെ ജീവിതത്തിൽ ഞാൻ ആഴമായി സ്നേഹിക്കുന്ന വലിയ ഒരു സുഹൃത്താണ് ക്രിസ്തു. വിശ്വാസത്തിൽ കൂടുതൽ സജീവമാകാൻ അവൻ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. സഭയിലെ ഒരംഗമെന്ന നിലയിൽ ദൈവത്തെ അനുദിന ജീവിതത്തിലേക്ക് കൊണ്ടുവരണം. അദ്ദേഹം ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.