തീരവാസികളുടെ സുരക്ഷ: യുദ്ധകാലടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണം

ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെയുള്ള തീരപ്രദേശം, ഒറ്റമശ്ശേരി ഉൾപ്പെടെ എറണാകുളം ജില്ലയുടെയും ആലപ്പുഴയുടെയും തിരുവനന്തപുരത്ത് വലിയതുറ മുതൽ ശംഖുമുഖം വരെയും പൊഴിയൂർ ഭാഗത്തും കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളും കടൽകയറ്റം മൂലം അതീവപ്രതിസന്ധിയിലാണെന്നും അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അടിയന്തര സന്ദേശം അയച്ചു.

ചെല്ലാനം പഞ്ചായത്തിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയെങ്കിലും അത് സംബന്ധിച്ച് പണി ആരംഭിക്കാനുള്ള നടപടികൾ പോലും പൂർത്തിയായിട്ടില്ല. ഈ വർഷത്തെ കടൽകയറ്റത്തിനു മുമ്പെങ്കിലും തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. ഒറ്റമശ്ശേരി തുടങ്ങിയ തീരപ്രദേശങ്ങളിലും സുരക്ഷാനടപടികൾ ആയിട്ടില്ല. കോവിഡ് കൂടി വ്യാപകമായ പശ്ചാത്തലത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണം.

വർഷങ്ങളായുള്ള കടൽഭിത്തി സുരക്ഷ സംബന്ധിച്ച ആവശ്യം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതിരുന്നതിന് ഉത്തരവാദികളായവർ അക്ഷന്തവ്യമായ കൃത്യവിലോപമാണ് വരുത്തിയിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ ഉണ്ടാകണമെന്ന് കെ എൽ സി എ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ്, തീരമേഖല ചുമതലയുള്ള വൈസ് പ്രസിഡൻറ് ടി എ ഡാൽഫിൻ, സംസ്ഥാന മാനേജിങ് കൗൺസിൽ അംഗം ജയൻ കുന്നേൽ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.