ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം നടത്തപ്പെട്ടു

ലോകത്തിലെ ഏറ്റവും വലിയ ഭക്തസംഘടനയായ ചെറുപുഷ്പ മിഷൻലീഗിന്റെ 75 -ാം വർഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാതല ഉദ്ഘാടനവും ദീപശിഖാ പ്രയാണവും  മോനിപ്പള്ളി സേക്രട്ട് ഹാർട്ട് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ക്രിസ്തുവിന്റെ ചൈതന്യം തങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരാകുവാൻ ഓരോ മിഷനറിക്കും കഴിയണമെന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. കുടുംബത്തിലും സമൂഹത്തിലും സഭയിലും മിഷൻ ചൈതന്യം നിറയ്ക്കാൻ ജൂബിലി വർഷം പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയംഅതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, തോമസ് ചാഴിക്കാടൻ എം.പി., വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശ്ശേരിൽ, കോട്ടയം അതിരൂപതാ ഡയറക്ടർ ഫാ. റ്റിനേഷ് പിണർക്കയിൽ, രൂപതാ പ്രസിഡന്റ് റിക്കി ജോസഫ്, വികാരി ഫാ. കുര്യൻ തട്ടാർകുന്നേൽ, മുൻ സംസ്ഥാന ഡയറക്ടർ ഫാ. ജോബി പുച്ചൂകണ്ടത്തിൽ, ജെയിംസ് കൊച്ചുപറമ്പിൽ, ഫാ. തോമസ് ആനിമൂട്ടിൽ, ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് സ്റ്റീഫൻ, പ്രോഗ്രാം ജനറൽ കൺവീനർ ജോബി കൊച്ചുപറമ്പിൽ, ശ്രേയ ആൻ ജോസ്, മൈജോ തെരുവത്ത്, ജോയൽ ജോർജ്, സിസ്റ്റർ ഷൈന എസ്.വി.എം എന്നിവർ പ്രസംഗിച്ചു.

ജൂബിലി ബാനർ പ്രകാശനവും ജൂബിലി പതാക കൈമാറ്റവും യോഗത്തിൽ വച്ചു നടത്തപ്പെട്ടു. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ മാർ തോമസ് തറയിൽ പിതാവിന്റെ കബറിടത്തിങ്കൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ചശേഷം മോനിപ്പള്ളിയിലേക്ക് ദീപശിഖാ പ്രയാണം നടത്തപ്പെട്ടു. തുടർന്ന് രാവിലെ 10 മണിക്ക് നടത്തപ്പെട്ട കൃതജ്ഞതാ ബലിയോടെയാണ് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് കോട്ടയം അതിരൂപതാംഗമായ മോൺ. പീറ്റർ ഊരാളുങ്കൽ അച്ചന്റെ കബറിടത്തിങ്കൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ചു.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തപ്പെട്ട ദിനാഘോഷത്തിൽ കോട്ടയം അതിരൂപതയിലെ ചെറുപുഷ്പ മിഷൻലീഗ് പ്രതിനിധികൾ പങ്കെടുത്തു.

ഫാ. റ്റിനേഷ് പിണർക്കയിൽ, ചെയർമാൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.