ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ കോട്ടയം അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്‌ഘാടനവും  ദീപശിഖാ പ്രയാണവും

ലോകത്തിലെ ഏറ്റവും വലിയ ഭക്തസംഘടനയായ ചെറുപുഷ്‌പ മിഷന്‍ ലീഗിന്റെ 75 വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ കോട്ടയം അതിരൂപതാ തല ഉദ്‌ഘാടനവും ദീപശിഖാ പ്രയാണവും ഒക്‌ടോബര്‍ 2 -ന് മോനിപ്പള്ളി സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടും. കോട്ടയം ക്രിസ്‌തുരാജാ കത്തീഡ്രലില്‍ മാര്‍ തോമസ്‌ തറയില്‍ പിതാവിന്റെ കബറിടത്തിങ്കല്‍ ഒപ്പീസ്‌ ചൊല്ലി പ്രാര്‍ത്ഥിച്ചാണ്‌ മോനിപ്പള്ളിയിലേക്ക്‌ ദീപശിഖാ പ്രയാണം ആരംഭിക്കുക. രാവിലെ 10 മണിക്ക്‌ മോനിപ്പള്ളിയില്‍ നടത്തപ്പെടുന്ന കൃതജ്ഞതാ ബലിയില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ മുഖ്യകാര്‍മ്മികനും സഹായമെത്രാന്മാരായ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ്‌ മാര്‍ അപ്രേം എന്നിവര്‍ സഹകാര്‍മ്മികരുമാകും. തുടര്‍ന്ന്‌ കോട്ടയം അതിരൂപതാംഗമായ മോണ്‍. പീറ്റര്‍ ഊരാളുങ്കല്‍ അച്ചന്റെ കബറിടത്തിങ്കല്‍ ഒപ്പീസ്‌ ചൊല്ലി പ്രാര്‍ത്ഥിക്കും.

തുടര്‍ന്നു നടത്തപ്പെടുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യും. തോമസ്‌ ചാഴിക്കാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. കോട്ടയംഅതിരൂപതാ സഹായമെത്രാന്മാമാരായ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ്‌ മാര്‍ അപ്രേം, മിഷന്‍ ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ ബേബി പ്ലാശ്ശേരില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

ജൂബിലി ബാനര്‍ പ്രകാശനവും ജൂബിലി പതാക കൈമാറ്റവും യോഗത്തില്‍ വച്ചു നടത്തപ്പെടും. കോവിഡ്‌ മാനദണ്ഡ ങ്ങള്‍ പാലിച്ചു നടത്തപ്പെടുന്ന പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതയിലെ ചെറുപുഷ്‌പ മിഷന്‍ ലീഗ്‌ പ്രതിനിധികള്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.