തൃശ്ശൂർ അമല ആശുപത്രിയിലെ കോവിഡ് രോഗികൾക്ക് ആശ്വാസം പകർന്നു സിഎംഐ വൈദികർ

അമല ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്കായി കിടക്കുന്ന രോഗികളെ ആശ്വസിപ്പിക്കാനും പരിചരിക്കാനും തയ്യാറായി തൃശ്ശൂർ സിഎംഐ ദേവമാതാ പ്രവിശ്യയിലെ ഒരു കൂട്ടം യുവ വൈദികർ. ഫാ. സിബി കാഞ്ഞൂത്തറ cmi, ഫാ. റാഫി കടവി cmi, ഫാ. നവീൻ ചാലിശ്ശേരി cmi, ബ്ര. മിൽനർ വിതയത്തിൽ cmi, ബ്ര. ജിനു വടക്കേത്തല cmi, ബ്ര. ക്ലിന്റ് പൂത്തോകാരൻ cmi എന്നിവരാണ് ഈ മഹനീയ ഉദ്ധ്യമത്തിന് നേതൃതം നൽകുന്നത്.

രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മരുന്നും യഥാസമയം എത്തിക്കുന്നതിനും മുഴുവൻ സമയവും PPE കിറ്റ് ധരിച്ചുകൊണ്ടും ഇവർ സേവന സന്നദ്ധരാണ്. കൊറോണ രോഗികളുടെ ഇടയിൽ ഭൗതികവും ആധ്യാത്മികവുമായ ആവശ്യങ്ങളിൽ രോഗികളെ സഹായിക്കാൻ മുന്നോട്ടു വന്ന യുവ സന്യാസ വൈദികരെ അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ CMI അനുമോദിച്ചു. ഇത് സമൂഹത്തിന് തന്നെ മാതൃക ആണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.