ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്ത് മുഖ്യമന്ത്രി; തീരുമാനം നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചു ക്രൈസ്തവ സമൂഹം

ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തുകൊണ്ടുള്ള രണ്ടാം പിണറായി സർക്കാറിന്റെ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് കേരളത്തിലെ ക്രൈസ്തവ സമൂഹം. ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മന്ത്രിസഭ പട്ടികയിൽ വി. അബ്ദുറഹ്മാനായിരുന്നു ന്യൂനപക്ഷ വകുപ്പ് നൽകിയിരുന്നത്. ക്രൈസ്തവ സമൂഹത്തോടുള്ള കനത്ത വിവേചനത്തെ തുടർന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പ് വലിയ വിവാദങ്ങൾക്ക് ഇടയായിരുന്നു. ഇതേ തുടർന്ന് ഇന്നലെ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലാണ് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്തമായിരിക്കുന്നത്.

മാറിമാറി വരുന്ന മന്ത്രിസഭകളിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്തിരുന്നവരിൽ നിന്ന് കടുത്ത വിവേചനം നേരിട്ട പശ്ചാത്തലത്തിൽ പുതിയ മന്ത്രിസഭ സ്ഥാനമേൽക്കുമ്പോൾ ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവർക്ക് നൽകണമെന്നാവശ്യം ശക്തമായ രീതിയിൽ അലയടിച്ചിരിന്നു. ഇതു സംബന്ധിച്ച് കെസിബിസി മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത സഹായമെത്രാനുമായ മാർ ജോസഫ് പാംപ്ലാനിയും പ്രതികരണം നടത്തി.

80:20 ശതമാനം എന്ന രീതിയിൽ ന്യൂനപക്ഷാനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് സാമാന്യനീതിക്ക് നിരക്കുന്നതല്ലെന്ന വസ്തുത പുതിയ സർക്കാർ നീതിയുക്തമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നുമായിരിന്നു അദ്ദേഹം ആവശ്യപ്പെട്ടത്. വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പുതിയ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.