സാമിപ്യമാണ് ദൈവത്തിന്റെ ഭാഷ: ഫ്രാൻസിസ് പാപ്പാ

ദൈവത്തിന്റെ ഏറ്റവും ആധികാരിക ഭാഷയാണ് സാമീപ്യം എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. ഫോക്കലാരോ മൂവ്മെന്റിന്റെ പൊതു സമ്മേളനത്തിൽ ആണ് പാപ്പാ ഈ കാര്യം വെളിപ്പെടുത്തിയത്.

“അടുപ്പം, സാമീപ്യം എന്നിവ ദൈവത്തിന്റെ ഏറ്റവും ആധികാരിക ഭാഷയാണെന്ന് മറക്കരുത്. നമ്മോടൊപ്പം ആയിത്തീരുന്നതിനായി വചനം മാംസമായി. അടുപ്പം ദൈവത്തിന്റെ രീതിയാണെന്ന കാര്യം മറക്കരുത്. എന്റെ അഭിപ്രായത്തിൽ ഏറ്റവും ആധികാരിക ഭാഷയും അതുതന്നെയാണ്”- പാപ്പാ പറഞ്ഞു. ഒപ്പം, മൂവ്മെന്റിന്റെ സ്ഥാപകയായ ദൈവദാസി ചിയാരെ ലുബ്‌ച്വ്ന്റെ ജീവിത മാതൃക പിന്തുടരുവാനും പാപ്പാ ആഹ്വാനം ചെയ്തു.

എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് എല്ലാ മനുഷ്യാവസ്ഥയിലും എത്തുന്ന സാഹോദര്യ സ്നേഹത്തോടുള്ള അടുപ്പത്തിന് ഒരു സാക്ഷ്യം. അതാണ് ചിയാര. ഭയമില്ലാതെ പ്രതിബന്ധങ്ങളെ തരണം ചെയ്യുവാനും പാവങ്ങൾക്കൊപ്പം ആയിരിക്കുവാനും സാഹോദര്യം പുലർത്തുവാനും ഒപ്പം ഉത്ഥിതന്റെ സാന്നിധ്യം മനുഷ്യരിലേക്ക് പകരുവാനും ഉള്ള മാർഗ്ഗമാണിത് എന്ന് പാപ്പാ വ്യക്തമാക്കി. ഒപ്പം സഭയ്ക്കും ലോകത്തിനും അവർ തുടർന്നും നൽകുന്ന സുവിശേഷത്തിന്റെ സന്തോഷകരമായ സാക്ഷ്യത്തിനും പാപ്പാ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.