പ്രാര്‍ത്ഥനയില്‍ വിശ്വാസികളെ ഒന്നിപ്പിക്കാന്‍ ക്ലിക് ടു പ്രയര്‍ 

ലോകം മുഴുവനുമുള്ള വിശ്വാസികളെ പ്രാര്‍ത്ഥനയില്‍ ഒന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപപ്പെടുത്തിയ ക്ലിക്ക് ടു പ്രയര്‍ ആപ്പിന്റെ ഉദ്ഘാടനം ഫ്രാന്‍സിസ് പാപ്പാ നിര്‍വഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ പ്രാര്‍ത്ഥനാവശ്യങ്ങള്‍ പങ്കുവയ്ക്കുവാനും പരസ്പരം പ്രാര്‍ത്ഥനയില്‍ ഒന്നിക്കുവാനും വേണ്ടിയാണ് ഈ ആപ് രൂപപ്പെടുത്തിയത്.

ഈ ആപ്ലിക്കേഷനിലൂടെ ആളുകള്‍ക്ക് ആറ് ഭാഷയിലുള്ള പ്രാര്‍ത്ഥനകള്‍ ലഭ്യമാകും. ഒപ്പംതന്നെ പ്രാര്‍ത്ഥനാസഹായങ്ങള്‍ ചോദിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ കാണുവാനും പ്രാര്‍ത്ഥിക്കുവാനും കഴിയും. കൂടാതെ, പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം എത്ര പേരിലേക്ക് എത്തി എന്ന് അറിയുവാനും കഴിയും. ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗങ്ങളും ഈ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും.

പ്രാര്‍ത്ഥനയില്‍ ഒന്നാകുവാനുള്ള ഇത്തരം അവസരങ്ങള്‍ ശരിയായി ഉപയോഗപ്പെടുത്തുവാനും ലോകം മുഴുവനുള്ള ക്രൈസ്തവര്‍ പരസ്പരം ശക്തിപ്പെടുത്തി കൊണ്ട് മുന്നേറുവാനും പാപ്പാ ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.