സ​മാ​ധാ​ന​ത്തി​നാ​യി സി​എ​ൽ​സി ജ​പ​മാ​ല യ​ജ്ഞം

ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലു​​​ൾ​​​പ്പെ​​​ടെ ചാ​​​വേ​​​ർ സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്ന ശ്രീ​​​ല​​​ങ്ക​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി എ​​​റ​​​ണാ​​​കു​​​ളം – അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ യൂ​​​ണി​​​റ്റു​​​ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ജ​​​പ​​​മാ​​​ല യ​​​ജ്ഞം ന​​​ട​​​ത്തും. ശ്രീ​​​ല​​​ങ്ക​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​തി​​​രൂ​​​പ​​​ത സി​​​എ​​​ൽ​​​സി യോ​​​ഗം അ​​​പ​​​ല​​​പി​​​ച്ചു. ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തെ ത​​​ക​​​ർ​​​ക്കു​​​ന്ന ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഭീ​​​ഷ​​​ണി​​​യാ​​​ണ്. ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി യു​​​വാ​​​ക്ക​​​ൾ പ്രാ​​​ർ​​​ത്ഥന​​​യോ​​​ടെ ഉ​​​ണ​​​ർന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ തീ​​​വ്ര​​​വാ​​​ദ ശ്ര​​​മ​​​ങ്ങ​​​ളെ അ​​​തീ​​​വജാ​​​ഗ്ര​​​ത​​​യോ​​​ടെ കാ​​​ണ​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തി​​​രൂ​​​പ​​​ത പ്ര​​​മോ​​​ട്ട​​​ർ ഫാ.​​​ തോ​​​മ​​​സ് മ​​​ഴു​​​വ​​​ഞ്ചേ​​​രി, പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ൽ പാ​​​ല​​​ത്തി​​​ങ്ക​​​ൽ, സെ​​​ക്ര​​​ട്ട​​​റി ജെ​​​റി​​​ൻ ജോ​​​സ്, ട്ര​​​ഷ​​​റ​​​ർ ആ​​​ൻ​​​സ​​​ണ്‍ ആ​​​ന്‍റ​​​ണി, ഷാ​​​ജി വി. ​​​ഇ​​​ട​​​വൂ​​​ർ, തോ​​​മ​​​സ് ഇ​​​ത്തി​​​ത്ത​​​റ, ടോ​​​ണി ജോ​​​ർജ്ജ്, ആ​​​ൻ ​​​മേ​​​രി ടോ​​​മി, അ​​​തി​​​രൂ​​​പ​​​ത മോ​​​ഡ​​​റേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ എ​​​ലൈ​​​സ്, ആ​​​ൽ​​​ബ​​​ർ​​​ട്ട് കോ​​​ള​​​രി​​​ക്ക​​​ൽ, ജൂ​​​ഡ് ജോ​​​സ്, ജോ​​​സ്ബി​​​ൻ ബേ​​​ബി, ജെ​​​സ്റ്റീ​​​ൻ സ്റ്റീ​​​ഫ​​​ൻ, സി​​​നോ​​​ബി ജോ​​​യ്, റി​​​ജു പാ​​​പ്പ​​​ച്ച​​​ൻ, ജി​​​ന്‍റോ പൗ​​​ലോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.