കൊച്ചു കൂട്ടുകാർക്കായി ‘സിറ്റി ഓഫ് ജോയ്’

വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറിയ കെയ്റോസ് ബഡ്സ് കൊച്ചുകൂട്ടുക്കാർക്കായി 2021 നവംബർ മാസം 27 -ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ നാലു മണി വരെ ‘സിറ്റി ഓഫ് ജോയ്’ (CITY OF JOY) എന്ന പേരിൽ മൂന്നാമത്തെ ലൈവ് വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഏഴ് വയസ്സു മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ചിരിക്കാനും, ചിന്തിപ്പിക്കാനും സഹായിക്കുന്ന ആക്ഷൻ സോങ്, ബൈബിൾ കഥകൾ, അലങ്കാരവസ്തുക്കളുടെ നിർമ്മാണം എന്നിവ ഉൾക്കൊള്ളുന്നതാണ് പരിപാടി.

കാൽനൂറ്റാണ്ട് കാലമായി പ്രസിദ്ധീകരണരംഗത്ത് കൗമാരക്കാർക്കും യുവജനങ്ങൾക്കും ആയി കൗമാര യുവജനങ്ങളുടെയിടയിൽ സുവിശേഷവത്കരണ ദൗത്യവുമായി മുന്നേറുന്ന കെയ്റോസ് കുടുംബത്തിലെ മൂന്നാമത്തെ പ്രസിദ്ധീകരണമാണ് കെയ്റോസ് ബഡ്‌സ്.

മലയാളത്തിൽ പുറത്തിറങ്ങുന്ന കെയ്റോസ് മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണമായ കെയ്റോസ് ഗ്ലോബൽ എന്നിവയാണ് മറ്റ് രണ്ട് പ്രസിദ്ധീകരണങ്ങൾ. മൂന്നു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറക്കുന്നത്. 2021 ജനുവരി മുതലാണ് മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. കേവലം പതിനൊന്നു മാസം കൊണ്ട് ആഗോളതലത്തിൽ തന്നെ കുട്ടികളുടെ പ്രിയപ്പെട്ട മാസികയായി മാറാൻ കെയ്റോസ് ബഡ്‌സ്സിന് കഴിഞ്ഞിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.