മൊബൈൽ ഫോൺ ഒഴിവാക്കേണ്ട സാഹചര്യങ്ങളും നേട്ടങ്ങളും: അവർക്ക് ലഭിക്കുന്ന പത്ത് ഭാഗ്യങ്ങൾ

സോഷ്യൽ മീഡിയ നമ്മെ നിയന്ത്രിക്കുന്ന ഒരു സാഹചര്യത്തിലേക്കാണ് ആധുനികലോകം മാറിക്കൊണ്ടിരിക്കുന്നത്. അതിന് പ്രധാന പങ്കു വഹിക്കുന്ന ഒന്നാണ് മൊബൈൽ ഫോണിന്റെ അമിത ഉപയോഗം. അമിതമായ സ്മാർട്ട് ഫോൺ ഉപയോഗത്തിന്റെ ഫലമായി പലരും അതിന്റെ അടിമകളായി മാറിയിട്ടുണ്ട്. പലരുടെയും ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്നതു തന്നെ സ്മാർട്ട് ഫോണാണ്. നല്ലതും എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ വളരെയേറെ അപകടങ്ങളും മൊബൈൽ ഫോൺ വഴിയുണ്ടാകാം. അവ എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. തങ്ങളുടെ മൊബൈൽ ഫോണിൽ അടിമപ്പെടാതെ അവ ഉപയോഗിക്കാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; അവർ സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.

2. മൊബൈൽ ഫോൺ ഓഫാക്കി സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു സായാഹ്നത്തിൽ ചിലവഴിക്കാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; അവർ സന്തോഷത്തിന്റെ യഥാർത്ഥ നിമിഷങ്ങൾ അനുഭവിക്കും.

3. ജോലി ചെയ്യുമ്പോൾ സെൽ ഫോൺ ഓഫാക്കാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; അവർ തീർച്ചയായും നല്ല രീതിയിൽ ജോലി ചെയ്യും.

4. യാത്ര ചെയ്യുമ്പോൾ സെൽ ഫോൺ ഓഫാക്കാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; നിരവധി സാധ്യതകളുടെ വാതായനങ്ങൾ അവരുടെ മുമ്പിൽ തുറക്കും. വായന, ഉറക്കം, പ്രാർത്ഥന, എഴുത്ത്, ചിന്ത, ഒരു അപരിചിതനെ പരിചയപ്പെടൽ, പ്രകൃതിയെ ആസ്വദിക്കുവാനൊക്കെയുള്ള അവസരങ്ങൾ ഉണ്ടാകാം.

5. പ്രയോജനകരമല്ലാത്ത ആപ്പുകൾ ഇല്ലാതാക്കാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; അവർക്ക് പണവും സമയവും ഏകാഗ്രതയും ലഭിക്കും.

6. സോഷ്യൽ മീഡിയയിൽ നിന്നുമുള്ള നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; അവരുടെ നിയന്ത്രണം ഫോൺ ആയിരിക്കുകയില്ല ഏറ്റെടുക്കുന്നത്. മറിച്ച് അവർ സ്വയം ജീവിതം കൈകാര്യം ചെയ്യുകയും വർത്തമാന നിമിഷത്തിൽ ജീവിക്കുകയും ചെയ്യും.

7. പ്രാർത്ഥനാസമയത്ത് സെൽ ഫോൺ ഓഫാക്കാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; അവർ നന്നായി പ്രാർത്ഥിക്കും.

8. ബോറടിക്കുമ്പോഴോ സമ്മർദ്ദത്തിലാകുമ്പോഴോ സെൽ ഫോൺ എടുക്കാതിരിക്കാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; അവർ വിരസതയകറ്റാൻ കുടുബത്തോടൊപ്പം ആയിരിക്കാൻ താല്‍പര്യപ്പെടുകയും സ്പോർട്സ് അല്ലെങ്കിൽ മറ്റ് വിനോദങ്ങളിലേക്ക് തിരിയുകയും ചെയ്യും.

9. അമിതമായ സെൽ ഫോൺ ഉപയോഗം മൂലം നഷ്ടപ്പെട്ട മണിക്കൂറുകൾക്കും നഷ്ടപ്പെട്ടു പോയ ബന്ധങ്ങൾക്കും ദൈവത്തോട് ക്ഷമ ചോദിക്കാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ദൈവത്തിന്റെ കരുണയും ശക്തിയും ലഭിക്കും.

10. നന്നായി ജീവിക്കാൻ ധൈര്യപ്പെടുന്നവർ ഭാഗ്യവാന്മാർ; അവർ സെൽ ഫോൺ ഓഫ് ചെയ്യും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.