പ്രത്യാശയുടെ സന്ദേശത്തോടെ കാലിഫോർണിയയിൽ ദൈവാലയങ്ങൾ വി. യൗസേപ്പിതാവിനു പ്രത്യേകമായി സമർപ്പിക്കും

ഫ്രാൻസിസ് മാർപാപ്പ 2021, വി. യൗസേപ്പിതാവിന്റെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന അവസരത്തിൽ ലോക തൊഴിലാളിദിനത്തിൽ കാലിഫോർണിയയിലെ യൗസേപ്പിതാവിന്റെ നാമത്തിലുള്ള ദൈവാലയങ്ങളിൽ വിശുദ്ധനെ പ്രത്യേകമായി വണങ്ങും.

കാലിഫോർണിയയെ മുഴുവനായും വി. ജോസഫിന് സമർപ്പിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മരിയൻ ഫാദേർസ് ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ സമൂഹാംഗമായ ഡൊണാൾഡ് കാല്ലോവേ പറഞ്ഞു. വളരെ പ്രയാസകരമായ ഈ നിമിഷങ്ങളിൽ നമുക്ക് പ്രതീക്ഷയുടെ ഒരു സന്ദേശം ആവശ്യമാണ്. എല്ലാവരും വി. യൗസേപ്പിതാവിങ്കലേക്ക് തിരിയേണ്ടതുണ്ട്.

കാലിഫോർണിയയിലെ കോസ്റ്റ മെസ ദൈവാലയം വി. യൗസേപ്പിതാവിന്റെ നാമധേയത്തിൽ ഇന്നു മുതൽ അറിയപ്പെടും. ഇതിന്റെ ചടങ്ങിലേക്ക് വിശ്വാസികൾക്ക് പങ്കെടുക്കുവാനാകില്ലെങ്കിലും കൂടുതൽ ദൈവാലയങ്ങൾ വി. യൗസേപ്പിന്റെ പേരിലാക്കുവാനുള്ള തീരുമാനങ്ങൾ കാലിഫോണിയ രൂപത കൈക്കൊള്ളുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.