രണ്ടു പാപ്പാമാരും ഒരു രാജാവും അന്ത്യ വിശ്രമം കൊള്ളുന്ന സ്ഥലം

ഐബീരിയൻ പെനിസ്വലയുടെ ഉപദ്വീപിലെ ഒരു ചെറിയ ഭാഗത്താണ് റോമിലെ സ്പാനിഷ് സാന്ത്യാഗോ ആൻഡ് മോന്റ്സെരത്ത് ദേശീയ ദൈവാലയം നിലകൊള്ളുന്നത്. കഴിഞ്ഞ 500 വർഷമായി കാത്തുസൂക്ഷിക്കുന്ന ദൈവാലയത്തിനു വളരെ വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ട്. സഭയുടെ കലാ-സാംസ്കാരിക- മത- രാഷ്ട്രീയ മൂല്യങ്ങളെ എടുത്തുകാണിക്കുന്ന ദൈവാലയമാണിത്. അതിലേക്കുള്ള ചരിത്രപരമായ ആകർഷണീയതയെന്നു പറയുന്നത് ബോർഗിയൻ പോപ്സ് എന്നറിയപ്പെട്ടിരുന്ന കാലിക്സ്റ്റസ് മൂന്നാമന്റെയും അലക്‌സാണ്ടർ ആറാമന്റെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന ഇടമാണിത് എന്നതാണ്. അതിനു പുറമെ കഴിഞ്ഞ 40 വർഷമായി അൽഫോൻസോ പതിമൂന്നാമൻ രാജാവിന്റെ അന്ത്യവിശ്രമ സ്ഥാനവുമാണിത്.

റോമൻ സഭയുടെ വാസ്തു വിദ്യയുടെ പ്രതാപം എക്കാലവും തലയുയർത്തിപ്പിടിച്ച് നിൽക്കുന്ന ഈ ദൈവാലയം അനേകായിരം സ്പാനിഷ് തീർത്ഥാടകരുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്കുയരുന്ന ഇടമാണ്.
“തീർഥാടകർക്കും ഗവേഷകർക്കും പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾക്കുമുള്ള ഇടമായാണ് പള്ളി നടത്തിയിരുന്നത് എങ്കിലും കോവിഡ് മഹാമാരിക്കാലത്ത് ഇതിനു മാറ്റങ്ങൾ സംഭവിച്ചു. ലോക്ക് ഡൌൺ സമയത്ത് ഭക്ഷണ ടിക്കറ്റുകൾ, മാസ്കുകൾ, പുതപ്പുകൾ, ഷീറ്റുകൾ എന്നിവ വിതരണം ചെയ്യുവാൻ സാധിച്ചു. റോമിൽ കുടുങ്ങിയ ഒരുകൂട്ടം സ്പാനിഷ് വിദ്യാർത്ഥികൾക്ക് നിയമോപദേശവും സഹായങ്ങളും നൽകുവാൻ സാധിച്ചു. അമേരിക്കയിൽ നിന്നുള്ള ഒരു കുടുംബത്തിന് രണ്ടാഴ്ചത്തോളം താമസ സൗകര്യവും കൊടുത്തു”- ദൈവാലയത്തിന്റെ ഡയറക്ടറായ ജോസ് ജെയ്മ് ബ്രോസെൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.