മൗണ്ട് കാര്‍മല്‍ ആന്‍ഡ് സെന്റ് ജോസഫ് ദൈവാലയത്തെ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പാ

കേരള കത്തോലിക്കാ സഭയുടെ തന്നെ ഭരണ സിരാകേന്ദ്രമായിരുന്ന വരാപ്പുഴ ദ്വീപിലെ മൗണ്ട് കാര്‍മല്‍ ആന്‍ഡ് സെന്റ് ജോസഫ് ദൈവാലയത്തെ ഫ്രാന്‍സിസ് പാപ്പ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി. കര്‍മ്മല മാതാവിന്റെയും വി. യൗസേപ്പിതാവിന്റെയും നാമധേയത്തിലാണ് ഈ ബസിലിക്ക അറിയപ്പെടുക. വി. യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഭാരതത്തിലെ പ്രഥമ മൈനര്‍ ബസിലിക്കയായിരിക്കും പ്രസ്തുത ദൈവാലയം.

16-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കര്‍മ്മലീത്ത മിഷനറിമാരാണ് ഗോഥിക് ശൈലിയില്‍ ഈ ദൈവാലയം പണികഴിപ്പിച്ചത്. വരാപ്പുഴ അതിരൂപതയുടെ ഭരണ സിരാകേന്ദ്രം എറണാകുളം നഗരത്തിലേയ്ക്ക് മാറ്റുന്നതുവരെ അതിരൂപതയുടെ കത്തീഡ്രലായിരുന്നു ഈ ദൈവാലയം. ഇതോടെ കേരളത്തിലെ ബസിലിക്കകളുടെ എണ്ണം പത്തായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.