‘ദ്യുത്തൂർണി തെംപോറിസ്’ – മരിയന്‍ സഭാ പഠനങ്ങള്‍ 14

ദ്യുത്തൂർണി തെംപോറിസ് (Diuturni Temporis)

ചെറിയ ചാക്രികലേഖനം

പരിശുദ്ധ അമ്മയുടെ ജപമാലയുടെ മാഹാത്മ്യവും ഫലദായകത്വവും ക്രിസ്ത്യാനികൾ മനസ്സിലാക്കണം എന്ന ഉദ്ദേശത്തോടെ ലെയോ പതിമൂന്നാമൻ മാർപാപ്പ 1898 സെപ്തംബർ 5 -ന് പുറപ്പെടുവിച്ച ചാക്രികലേഖനമാണ് ‘ദ്യുത്തൂർണി തെംപോറിസ്’ (Diuturni Temporis). ഏഴ് ഖണ്ഡികകൾ മാത്രമുള്ള വളരെ ഹ്രസ്വമായ ഒരു ചാക്രികലേഖനമാണ് ഇതെങ്കിലും, ജപമാലഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും അത് ചൊല്ലുന്നതിലൂടെ ലഭിക്കുന്ന അളവറ്റ നന്മകളെക്കുറിച്ചും മാർപാപ്പ ഈ ചാക്രികലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്.

നന്ദിയുടെ ചാക്രികലേഖനം

ദൈവേഷ്ടത്താൽ പരമോന്നതമായ പാപ്പാപദവിയിൽ ആയിരുന്ന ദീർഘകാലം തന്റെ ബലഹീനതകൾക്കിടയിലും താൻ അനുഭവിച്ച ദൈവപരിപാലനയെ അനുസ്മരിച്ചുകൊണ്ടും, സാർവത്രിക സഭ ഒരുമയോടെ ഉയർത്തുന്ന ഫലപ്രദമായ പ്രാർത്ഥനകളാണ് ഇതിന് കാരണമെന്ന യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ടും, എല്ലാ നന്മകളും നൽകുന്ന ദൈവത്തിന് അതിനായി പരമമായ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടും ആണ് മാർപാപ്പ തന്റെ ചാക്രികലേഖനം ആരംഭിക്കുന്നത്.

മാതൃ സംരക്ഷണം

അടുത്തതായി, മഹനീയരാജ്ഞിയുടെ മാതൃ സംരക്ഷണം മാധുര്യത്തോടെ അനുസ്മരിക്കുകയും പരിശുദ്ധ അമ്മയോടുള്ള ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുകയും പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥത്തിലൂടെ കൈവരിച്ച നേട്ടങ്ങൾ പരസ്യമായി പ്രഖ്യാപിക്കും എന്ന് പറയുകയും ചെയ്യുന്നു. “അവളുടെ കയ്യിൽ കർത്താവിന്റെ കരുണയുടെ നിധികളുണ്ട്” എന്ന് പറഞ്ഞ സഭാപിതാവായ വി. ജോൺ ഡമഷീനെ ഉദ്ധരിച്ചുകൊണ്ട് സമൃദ്ധമായ ഒരു നീരുറവയിൽ നിന്ന് എന്നപോലെ പരിശുദ്ധ കന്യകയിൽ നിന്നും സ്വർഗ്ഗീയ കൃപകളുടെ അരുവികൾ നിർഗ്ഗളിക്കുന്നു എന്ന് പറയുന്ന പാപ്പാ, “അവളെ എല്ലാ നല്ല കാര്യങ്ങളുടെയും തുടക്കമാകാൻ ദൈവം ആഗ്രഹിക്കുന്നു” എന്ന് പറഞ്ഞ സഭാപിതാവായ ഇരണേവൂസിനെ ഉദ്ധരിച്ചുകൊണ്ട് താൻ നിരന്തരം പരിപോഷിപ്പിക്കാനും വളർത്താനും പരിശ്രമിച്ച വാത്സല്യമുള്ള പരിശുദ്ധ അമ്മയുടെ സ്നേഹത്തിൽ തന്റെ ജീവിതം അവസാനിക്കുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.

ചാക്രികലേഖനങ്ങളുടെ സംഗ്രഹം

തുടർന്ന്, ജപമാലയെക്കുറിച്ച് താൻ തന്നെ രചിച്ച ചാക്രികലേഖനങ്ങളുടെ സംഗ്രഹം പാപ്പാ നൽകുന്നുണ്ട്. വാഴ്ത്തപ്പെട്ട കന്യകയോടുള്ള ഭക്തിയുടെ വർദ്ധനവിൽ മനുഷ്യരാശിയുടെ ക്ഷേമം ശക്തിയേറിയ കോട്ടയിലെന്നപോലെ സുരക്ഷിതമാക്കാൻ താൻ പണ്ടേ ആഗ്രഹിച്ചിരുന്നുവെന്നും, അതിനായി ക്രിസ്ത്യാനികൾക്കിടയിൽ ജപമാലയുടെ നിരന്തരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 1883 സെപ്റ്റംബർ ഒന്ന് മുതൽ എല്ലാ വർഷവും ഈ വിഷയത്തെക്കുറിച്ച് ഓരോ ചാക്രികലേഖനം പ്രസിദ്ധീകരിക്കുന്നതിൽ ഉപേക്ഷ കാണിച്ചിട്ടില്ലെന്നും മാർപാപ്പ പ്രസ്താവിക്കുന്നു. ജപമാലയെന്ന പ്രാർത്ഥനാരൂപത്തിന്റെ പ്രചാരണത്തിനായി താൻ ഇതുവരെ ചെയ്തതെല്ലാം ചുരുക്കത്തിൽ പ്രതിപാദിക്കുന്നുവെന്നും അതുവഴി മറിയത്തോടുള്ള തന്റെ ഈ ഭക്തി കൂടുതൽ വ്യക്തമായി കാണപ്പെടണമെന്ന തന്റെ തീക്ഷ്ണമായ ആഗ്രഹവും ഈ പുണ്യകർമ്മം ഭക്തിപൂർവ്വവും നിരന്തരവുമായി ഉപയോഗിക്കുന്നതിനായി വിശ്വാസികളുടെ ഉത്സാഹം ഉത്തേജിപ്പിക്കപ്പെടണമെന്നുള്ള തന്റെ ആത്മാർത്ഥമായ പ്രതീക്ഷയും പാപ്പാ പ്രകടിപ്പിക്കുന്നു.

ജപമാല പ്രാർത്ഥനയുടെ ഉത്ഭവം

ജപമാലയുടെ ഫലപ്രാപ്തിയും അന്തസ്സും ക്രിസ്ത്യാനികൾക്ക് എപ്പോഴെങ്കിലും ബോധ്യപ്പെടണമെന്ന നിരന്തരമായ ആഗ്രഹത്താൽ പ്രേരിതനായി, ജപമാല പ്രാർത്ഥനയുടെ ഉത്ഭവം മാനുഷികമെന്നതിനേക്കാൾ ദൈവികമാണെന്നും, ഈ പ്രാർത്ഥന കർത്താവിന്റെ പ്രാർത്ഥനയോടൊപ്പം മാലാഖയുടെ അഭിവാദനംകൊണ്ട് ധ്യാനാത്മകമായി നെയ്‌തെടുത്ത ശ്രേഷ്‌ഠമായ മാലയാണെന്നും, കൂടാതെ, ഇത് നിത്യജീവിതം കൈവരിക്കുന്നതിന് ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രാർത്ഥനാരീതിയാണെന്നും പാപ്പാ പ്രസ്താവിക്കുന്നു. കാരണം, പ്രാർത്ഥനകളുടെ പ്രത്യേക വൈശിഷ്‌ട്യത്തിന് പുറമെ, വിശ്വാസത്തിന് ശക്തമായ ഒരു സംരക്ഷണവും, ധ്യാനത്തിനായി നിർദ്ദേശിച്ച രഹസ്യങ്ങളിൽ പുണ്യങ്ങളുടെ വ്യക്തമായ മാതൃകകളും ഇത് നൽകുന്നു. ഒപ്പം, നസ്രത്തിലെ തിരുക്കുടുംബക്കുറിച്ചുള്ള ധ്യാനം, ഭക്തി എത്ര എളുപ്പമാണെന്നും ജനങ്ങൾക്ക് എത്രത്തോളം അനുയോജ്യമാണെന്നും ഗാർഹികജീവിതത്തിന് ശക്തമായ ഒരു മാതൃക നൽകുന്നുവെന്നും ക്രൈസ്‌തവലോകം അതിന്റെ സദ്‌ഫലങ്ങൾ അനുഭവിക്കുന്നതിൽ ഒരിക്കലും പരാജയപ്പെട്ടിരുന്നില്ല എന്നും നമ്മെ പഠിപ്പിക്കുന്നതായി മാർപാപ്പ വ്യക്തമാക്കുന്നു.

മാർപാപ്പാമാരും ജപമാലഭക്തിയും

തന്റെ മുൻഗാമികളായ മാർപാപ്പാമാർ ജപമാലഭക്തിയെ എപ്രകാരം പ്രോത്സാഹിപ്പിച്ചുവെന്നും, ജപമാല ചൊല്ലുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ടും കൂടുതൽ ആഘോഷമായി ഈ പ്രാർത്ഥനാരീതി മാറ്റിക്കൊണ്ടും താൻ എപ്രകാരം മുൻഗാമികളുടെ കാലടികൾ പിന്തുടർന്നുവെന്നും മാർപാപ്പ പരാമർശിക്കുന്നു. ജപമാല ചൊല്ലുന്ന പുരാതന രീതി സിക്സ്റ്റസ് അഞ്ചാമൻ മാർപ്പാപ്പ അംഗീകരിച്ചതും ഗ്രിഗറി പന്ത്രണ്ടാമൻ പാപ്പാ ഈ പേരിൽ ഒരു ദിവസത്തെ സമർപ്പിച്ചതും ക്ലെമന്റ് എട്ടാമൻ പാപ്പാ അത് പിന്നീട് തിരുനാളുകളുടെ ഗണത്തിൽ ആലേഖനം ചെയ്തതും ക്ലെമന്റ് പതിനൊന്നാമൻ മാർപാപ്പ സാർവ്വത്രിക സഭയിൽ അത് വ്യാപിപ്പിച്ചതും ബെനഡിക്റ്റ് പതിമൂന്നാമൻ പാപ്പാ റോമൻ ബ്രീവറിയിൽ ഈ തിരുന്നാൾ ചേർത്തതും പരാമർശിച്ചതിനു ശേഷം, ജപമാല ചൊല്ലുന്നത് സർവ്വത്രികസഭയിൽ കൂടുതൽ ആഘോഷപൂർവ്വമാക്കിയതും ഒക്ടോബർ മാസം മുഴുവൻ അതിനായി സമർപ്പിച്ചതും ലുത്തിനിയായിൽ “പരിശുദ്ധ ജപമാല രാജ്ഞീ” എന്ന അഭിസംബോധന കൂട്ടിച്ചേർത്തതും ലെയോ പതിമൂന്നാമൻ പാപ്പാ പ്രതിപാദിക്കുന്നു.

ജപമാല ചൊല്ലുന്നതിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്ന അളവറ്റ ദൈവാനുഗ്രഹങ്ങളും ദണ്ഡവിമോചനങ്ങളും ഓർമ്മിപ്പിച്ചുകൊണ്ടും, ജപമാലഭക്തിയുടെ സംഘങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ടും, തങ്ങളുടെ ഭക്തിയുടെ പ്രതിഫലമായി ജീവിതത്തിന്റെ അവസാന മണിക്കൂറിൽ വിശ്വാസികൾ പരിശുദ്ധ കന്യകയുടെ സഹായം നേടുകയും അവളുടെ ആലിംഗനത്തിൽ മധുരമായി വിശ്രമിക്കുകയും ചെയ്യട്ടെ എന്ന ആശംസയോടെയുമാണ് മാർപാപ്പ തന്റെ ചാക്രികലേഖനം സമാപിപ്പിക്കുന്നത്.

ഡോ. സെബാസ്റ്യന്‍ മുട്ടംതൊട്ടില്‍ mcbs

DIUTURNI TEMPORIS
ENCYCLICAL OF POPE LEO XIII
ON THE ROSARY

To Our Venerable Brethren, the Patriarchs, Primates,
Archbishops, Bishops, and other Local Ordinaries having
Peace and Communion with the Apostolic See.

Venerable Brethren, Health and Apostolic Benediction.

Looking back over the long space of time, which by God’s Will We have passed in the Supreme Pontificate, We cannot but acknowledge that, in spite of Our demerits, We have enjoyed the most singular protection of Divine Providence. This We believe must be attributed principally to the united, and therefore most efficacious, prayers, which, as of old for St. Peter, so now also for Ourselves, are constantly being poured forth by the Universal Church. Wherefore We first of all give profound thanks to God, the Giver of all good things, and we shall continue as long as life lasts to cherish in mind and heart gratitude for each and every favour. And next, there comes to Our mind the sweet remembrance of the motherly protection of the august Queen of Heaven; and this memory likewise We shall cherish and preserve inviolate, ever thanking her and proclaiming her benefits. From her, as from an abundant spring, are derived the streams of heavenly graces. “In her hand are the treasures of the mercies of the Lord” (St. John-Damascene, Sermon I. on the Nativity of the blessed Virgin). “God wisheth her to be the beginning of all good things” (St. Irenaeus, Contra Valen., J. iii., cap. 33). In the love of this tender mother, which We have constantly striven to cherish and to grow in day by day, We confidently hope that We may end Our life.

Summary of Preceding Encyclicals on the Rosary

2. We have long desired to secure the welfare of the human race in an increase of devotion to the Blessed Virgin, as in a powerful citadel, and We have never ceased to encourage the constant use of the Rosary among Christians, by publishing every year since September 1, 1883, an Encyclical Letter on this subject, besides frequently issuing Decrees, as is well known. And now, since God in His merciful Providence has this year again allowed Us to see the approach of the month of October, which We have already consecrated to our Heavenly Queen under the title of the Rosary, We would not refrain from again addressing you; but summarizing in a few words all that we have hitherto done for the promotion of his form of prayer, We will crown our work by yet a new document, in which Our earnest desire and zeal for this form of devotion to Mary may appear still more clearly, and the fervour of the faithful may be stimulated to the devout and constant use of this pious practice.

3. Impelled, therefore, by a constant desire that Christians should ever be convinced of the efficacy and dignity of the Rosary of Our Lady, We first of all pointed out that the origin of this form of prayer is divine rather than human, showing it to be an admirable garland woven from the Angelic Salutation, together with the Lord’s Prayer, joined to meditation, and that this form of prayer was most powerful and particularly efficacious for attaining eternallife. For besides the special excellence of the prayers, it affords a powerful protection to faith and conspicuous models of virtue in the mysteries proposed for contemplation. We showed also how easy the devotion is and how suited to the people, offering an absolutely perfect model of domestic life in meditation on the Holy Family at Nazareth, and that therefore Christendom had never failed to experience its salutary effects.

The Popes and the Rosary

4. For these reasons We have ever repeatedly encouraged the recitation of the Holy Rosary, and have endeavoured to increase its dignity by a more solemn cult, following in this the footsteps of our predecessors. Pope Sixtus V., of happy memory, approved the ancient custom of reciting the Rosary; Gregory XIII dedicated a day under this title, which Clement VIII. afterwards inscribed in the martyrology, and Clement XI. extended to the Universal Church. Benedict XIII inserted the feast in the Roman Breviary, and We, ourselves, in perpetual testimony of Our affection for this devotion commanded that the solemnity with its office should be celebrated in the Universal Church as a double of the second class, consecrating to this devotion the entire month of October. Finally we ordered the addition to the Litany of Loreto of the invocation “Queen of the most Holy Rosary,” as an augury of victory in our present warfare.

The Value of Indulgences

5. It remains to be added that great value and utility accrue to the Rosary from the abundance of privileges and favours which adorn it, and more particularly from the rich treasures of indulgences attached to it. It is evident how greatly to the advantage of all who are solicitous for their eternal salvation is the obtaining of these benefits. For it is a question of obtaining either totally or partially a remission of the debt of temporal punishment which, even after guilt has been forgiven, must be paid either in this life or in the next. Vast indeed is the treasure won by the merits of Christ, His Mother and the Saints, to which our predecessor Clement VI. so aptly applied those words of the Book of Wisdom: “She is an infinite treasure to men: which they that use become the friends of God” (Wisdom vii., 14).

6. The Roman Pontiffs, making use of that supreme power granted them by God, have opened out the most abundant fountains of these graces to the members of the sodality of the Holy rosary and to those who recite the Rosary.

A Projected “Constitution”

7. Wherefore, believing that the Crown of Mary will shine more brilliantly with these privileges and indulgences, as with an adornment of most precious gems, We have decided upon carrying out what We have long contemplated, namely, the publication of a “Constitution” concerning the rights, privileges and indulgences which are enjoyed by the members of the Rosary Sodality. This Our “Constitution” We intend to be a testimony of Our love to the most august Mother of God, and at the same time an encouragement to all the faithful and a reward of their piety, so that in the last hour of life they may be aided by her assistance and sweetly rest in her embrace. This blessing We heartily invoke from Almighty God through the Queen of the most Holy Rosary, and as an earnest and pledge of Divine Blessings, Venerable Brethren, to your clergy and to the people committed to your care, We gladly impart the Apostolic Benediction.

Given at St. Peter’s, in Rome, on the 5th day of September, 1898, in the 21st year of Our Pontificate.

LEO XIII

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.