ഫിദേന്തെം പീയുംഖ്വെ ആനിമും – മരിയന്‍ സഭാപഠനങ്ങൾ 29

ഫിദേന്തെം പീയുംഖ്വെ ആനിമും (Fidentem Piumque Animum)

ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ ജപമാലയെക്കുറിച്ചുള്ള ഹ്രസ്വവും ലളിതവുമായ ചാക്രികലേഖനമാണ് 1896 സെപ്തംബർ 20-ന് പ്രസിദ്ധീകരിച്ച ഫിദേന്തെം പീയുംക്വെ ആനിമും (Fidentem Piumque Animum). ജപമാല പ്രാർത്ഥന എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്നും എല്ലാവരും ഒക്ടോബർ മാസത്തിൽ ജപമാല ചൊല്ലണമെന്നും വിശദമാക്കുന്ന മാർപാപ്പ, പ്രാർത്ഥനയുടെ ആവശ്യകതയെക്കുറിച്ചും ഏകമദ്ധ്യസ്ഥനായ ക്രിസ്തുവിന്റെയും മറ്റ് വിശുദ്ധരുടെയും പ്രത്യേകമായി, പരിശുദ്ധ മറിയത്തിന്റെ സ്ഥാനത്തെക്കുറിച്ചും ദൈവികമായ വിശ്വാസവും ജപമാലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ക്രൈസ്തവരുടെ ഐക്യത്തെയും പ്രാർത്ഥനയെയും കുറിച്ചും തന്റെ ഈ ചാക്രികലേഖനത്തിൽ പ്രതിപാദിക്കുന്നു.

തുടക്കം

പരിശുദ്ധ കന്യകയിലുള്ള ആത്മവിശ്വാസത്തിനും മാതാവിനോടുള്ള ഭക്തിക്കും ബാഹ്യമായി സാക്ഷ്യം വഹിക്കുന്നതിനുള്ള നിരവധി അവസരങ്ങൾ  ഇതിനകം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തന്റെ ഏറ്റവും നല്ല വർഷങ്ങളിൽ താൻ അതിൽ മുഴുകിയിരുന്നുവെന്നും തന്റെ ജീവിതകാലം മുഴുവൻ അതിനെ പരിപാലിക്കാനും വികസിപ്പിക്കാനും ശ്രമിച്ചുവെന്നുമുള്ള ചാരിതാർത്ഥ്യത്തോടെയാണ് മാർപാപ്പ ചാക്രികലേഖനം ആരംഭിക്കുന്നത്.

ക്രൈസ്തവലോകം ദുരന്തങ്ങളും ആപത്തുകളും നേരിട്ടപ്പോൾ ദൈവം തന്റെ മഹനീയയായ അമ്മയിലൂടെ മനുഷ്യർക്ക് ഏറ്റവും കരുണാപൂർവ്വം നൽകിയിരിക്കുന്ന സന്തോഷവും സമാധാനവും സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗമായി ഈ പ്രാർത്ഥന മാറിയെന്നും അതിനാൽ ഇത് പ്രോത്സാഹിപ്പിക്കാൻ ഏറെ സന്തോഷമുണ്ടെന്നും മാർപാപ്പ പറയുന്നു.

ജപമാല പ്രാർത്ഥനയുടെ ആവശ്യകത

മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ച് നാം അർപ്പിക്കുന്ന പ്രാർത്ഥനക്ക് “ജപമാല” എന്ന പ്രത്യേക നാമം ലഭിച്ചത്, റോസാപ്പൂവിന്റെ മാധുര്യവും മാലയുടെ മനോഹാരിതയും പ്രതിനിധീകരിക്കുന്നതു പോലെയുള്ള അതിന്റെ ക്രമീകരണത്താലാണെന്നു പറഞ്ഞ് തുടങ്ങിക്കൊണ്ടാണ് പ്രാർത്ഥനയുടെ ആവശ്യകതയെപ്പറ്റി മാർപാപ്പ വിശദീകരിക്കുന്നത്. പറുദീസയിലെ മൗതിക റോസാപ്പൂവു പോലെ മനോഹരിയും തിളങ്ങുന്ന നക്ഷത്രകിരീടം ചൂടുന്ന പ്രപഞ്ചത്തിന്റെ രാജ്ഞിയുമായ ഈ കന്യകയെ വണങ്ങുന്ന രീതിക്ക് ഇത് ഏറ്റവും അനുയോജ്യമാണെന്നും പാപ്പാ കൂട്ടിച്ചേർക്കുന്നു.

ക്രിസ്തുവും അവന്റെ അപ്പസ്തോലന്മാരും ഉപദേശവും മാതൃകയും വഴി കൂടുതൽ ശക്തമായി ആവശ്യപ്പെടുന്ന സർവ്വശക്തനായ ദൈവത്തോടു നടത്തേണ്ട പ്രാർത്ഥനയിലും അപേക്ഷയിലും വലിയ മറ്റൊരു കടമയും ക്രിസ്ത്യാനിക്കില്ല എന്ന് പറയുന്ന മാർപാപ്പ, പിന്നീട് വന്ന സഭാപിതാക്കന്മാരും വേദപാരംഗതന്മാരും പഠിപ്പിച്ചത് ഇത്തരമൊരു ഗുരുതരമായ ആവശ്യകതയാണെന്നും മനുഷ്യർ അതിനെ അവഗണിക്കുകയാണെങ്കിൽ അവർ നിത്യരക്ഷയ്ക്കായി വ്യർത്ഥമായി പ്രത്യാശിക്കുന്നുവെന്നും പ്രാർത്ഥനയുടെ സ്വഭാവത്താലും ക്രിസ്തുവിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്താലും പ്രാർത്ഥിക്കുന്ന ഓരോരുത്തർക്കും തീക്ഷ്ണമായ അപേക്ഷകൾക്കുള്ള വാതിൽ തുറന്നുകിടക്കുന്നതായി ദർശിക്കുമെന്നും പ്രസ്താവിക്കുന്നു.

ജപമാല പ്രാർത്ഥനയുടെ ഫലദായകത്വം

സ്ഥിരോത്സാഹവും ഒരേ ലക്ഷ്യത്തിനായി നിരവധിയാളുകളുടെ ഒത്തുചേരലും പ്രാർത്ഥന അതിന്റെ മുഖ്യമായ ഫലപ്രാപ്തി നേടുന്ന പ്രധാന രണ്ട് സന്ദർഭങ്ങളാണെന്നും ചോദിക്കുക-അന്വേഷിക്കുക-മുട്ടുക എന്ന ക്രിസ്തുവിന്റെ ക്ഷണങ്ങളാണ് സ്ഥിരോത്സാഹത്തോടെ പ്രാർത്ഥിക്കേണ്ടതിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നതെന്നും അവരുടെ ഹൃദയങ്ങളെ തന്നോട് കൂടുതൽ അടുപ്പിക്കുന്നതിനായി അവരുടെ പ്രാർത്ഥനയാൽ അസഹ്യമാകുംവിധം തന്നോട് നിരന്തരം ചോദിക്കാനും തന്റെ മക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാനും ദയയുള്ള ഒരു പിതാവ് ആഗ്രഹിക്കുന്നതുപോലെ ദൈവപിതാവും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തരാൻ അതിയായി ആഗ്രഹിക്കുന്നുവെന്നും മാർപാപ്പ പറയുന്നു.

കൂടാതെ, ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരുമെന്നും രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കുമെന്നും ഉറപ്പുതന്ന ക്രിസ്തുവിലാണ് ഒരേ ലക്ഷ്യത്തിനായി നിരവധിയാളുകളുടെ ഒത്തുചേർന്ന പ്രാർത്ഥനയുടെ ഫലദായകത്വം നാം ദർശിക്കുന്നതെന്നും മാർപാപ്പ വ്യക്തമാക്കുന്നു. ഈ രണ്ട് ഗുണങ്ങളും ജപമാലയിൽ എപ്രകാരമാണ് പ്രകടമാകുന്നതെന്ന് തുടർന്ന് മാർപാപ്പ വിശദീകരിക്കുന്നു.

ദൈവത്തിന്റെയും മനുഷ്യരുടെയും ഇടയിൽ ഒരേയൊരു മദ്ധ്യസ്ഥൻ എല്ലാവരുടെയും രക്ഷക്കായി തന്നെത്തന്നെ നൽകിയ യേശുക്രിസ്തുവാണെന്നും എന്നിരുന്നാലും വി. തോമസ് അക്വീനാസ് പഠിപ്പിക്കുന്നതുപോലെ, ദൈവവുമായുള്ള മനുഷ്യന്റെ ഐക്യത്തിനുവേണ്ടി  ജീവിതം വ്യയം ചെയ്ത് സഹകരിച്ച മറ്റു ചിലരെ ഒരു പ്രത്യേക രീതിയിൽ ദൈവവും മനുഷ്യനും ഇടയിലുള്ള മദ്ധ്യസ്ഥർ എന്ന് വിളിക്കാമെന്നും മാർപാപ്പ പറയുന്നു.

മാലാഖമാരും വിശുദ്ധരും പ്രവാചകരും പുരോഹിതരും ഇപ്രകാരമുള്ള വ്യക്തികളാണെന്നും അവരിൽ തന്നെ പരിശുദ്ധ മറിയത്തിന് ഈ മഹനീയപദവിക്ക് കൂടുതൽ അർഹതയുണ്ടെന്നും മാർപാപ്പ വ്യക്തമാക്കുന്നു. കാരണം, മനുഷ്യനെ ദൈവവുമായി അനുരഞ്ജനപ്പെടുത്താൻ ഇത്രയധികം പരിശ്രമിച്ചതും പരിശ്രമിക്കുന്നതുമായ മറ്റൊരു വ്യക്തിയെക്കുറിച്ചും സങ്കൽപ്പിക്കാൻ പോലും നമുക്കാവില്ല. അവളിൽ നിന്നാണ് യേശു ജനിച്ചതും അവളാണ് യഥാർത്ഥത്തിൽ അവന്റെ അമ്മയും; ഈ കാരണത്താൽ ഏക മദ്ധ്യസ്ഥന് യോഗ്യയും സ്വീകാര്യയുമായ മദ്ധ്യസ്ഥ പരിശുദ്ധ കന്യകാമറിയമാണെന്നും പാപ്പാ പറയുന്നു.

ജപമാല – വാചിക പ്രാർത്ഥന

ദൈവികവിശ്വാസമാകുന്ന പുണ്യത്തെ ദിനംപ്രതി അപകടപ്പെടുത്താനും ആക്രമിക്കാനും തുടങ്ങിയപ്പോൾ ക്രിസ്ത്യാനിക്ക് ജപമാലയിൽ തന്റെ വിശ്വാസത്തിന് പോഷണവും ശക്തിയും ലഭിക്കുമെന്നതാണ് ജപമാലയിൽ നിന്ന് ഒഴുകുന്ന മറ്റൊരു മികച്ച ഫലമെന്ന് പാപ്പാ പഠിപ്പിക്കുന്നു. മനുഷ്യർ വിശ്വസിക്കേണ്ടവ ക്രിസ്തു പഠിപ്പിച്ചുവെന്നും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ, കൃപയാൽ, വിശ്വസിക്കാനുള്ള ശക്തി അവൻ അവർക്ക് കരുണയോടെ നൽകുന്നുവെന്നും ദൈവികവും രക്ഷാകരവുമായ സത്യങ്ങളും രഹസ്യങ്ങളും ജപമാലയിൽ ധ്യാനിക്കുന്നതിനാൽ ജപമാല പ്രാർത്ഥനയിൽ ക്രിസ്തു നിലകൊള്ളുന്നുവെന്നും മാർപാപ്പ പറയുന്നു.

പരസ്പരം ഒന്നുചേരുന്ന വാചികപ്രാർത്ഥനകളിലൂടെ നമ്മുടെ ദൈവത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കാനും പ്രഘോഷിക്കാനും ജപമാലയിൽ  മികച്ച മാർഗ്ഗം നമുക്കുണ്ടെന്നും അതിനാൽ ക്രിസ്തുവിന്റെയും അവന്റെ അമ്മയുടെയും സഹനങ്ങൾ ഓർമ്മിക്കുന്നതിലൂടെ അനുതാപത്തിനു യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാൻ പ്രാപ്തമായ ജപമാലയുടെ ഉപയോഗം നിർദ്ദേശിക്കുന്നതിൽ താൻ സന്തോഷിക്കുന്നുവെന്നും മാർപാപ്പ വ്യക്തമാക്കുന്നു. നിത്യാനന്ദത്തിനുവേണ്ടി പരിശ്രമിക്കുന്നവർക്ക് ജപമാലയുടെ ഈ മാർഗ്ഗം ദൈവപരിപാലനായാൽ നല്‍കപ്പെട്ടതാണെന്നും ഈ പ്രാർത്ഥനയ്ക്ക് വേണ്ടുന്ന സമയം മനുഷ്യന്റെ മറ്റൊരു വ്യാപാരത്തിനും തടസ്സമാകില്ല എന്നതിനാൽ അഭ്യസ്തവിദ്യരല്ലാത്തവർക്കുപോലും ഇതിന്റെ ഫലങ്ങൾ പ്രയോജനപ്പെടുത്താമെന്നും പാപ്പാ പഠിപ്പിക്കുന്നു.

ജപമാല ചൊല്ലുന്നതിനുള്ള കാരണങ്ങൾ

ഈവിധമുള്ള കാരണങ്ങളാണ് ജപമാല പ്രാർത്ഥനയെ ശ്ലാഘിക്കുന്നതിനും അത് കത്തോലിക്കാ ജനതയ്ക്ക് ശുപാർശ ചെയ്യുന്നതിനും തന്നെ നിരന്തരം പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നതോടൊപ്പം സഭയിൽ നിന്നും വേർപെട്ടിരിക്കുന്നവരുടെ ഐക്യത്തിനായി ജപമാല ചൊല്ലണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്യുന്നു. പ്രാർത്ഥനയുടെ ശക്തിയേക്കാൾ മികച്ച ഒനിന്നും ഈ പുനരൈക്യത്തെ ഒരുക്കാനും ശക്തിപ്പെടുത്താനും കഴിയില്ല എന്നും തന്റെ ശിഷ്യന്മാർ വിശ്വാസത്തിലും ഉപവിയിലും ഒന്നായിരിക്കേണ്ടതിന് പിതാവിനോട് പ്രാർത്ഥിച്ച ക്രിസ്തുവിന്റെ മാതൃക ഇതിന് മികച്ച ഉദാഹരണമാണെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

ചിതറിപ്പോയ ശിഷ്യന്മാരെ ഒരുമിച്ചുകൂട്ടി സെഹിയോൻ മാളികയിൽ വച്ചുള്ള പരിശുദ്ധ അമ്മയുടെ ഇതേ ലക്ഷ്യത്തിനായുള്ള ഫലദായകമായ പ്രാർത്ഥനയും നമ്മുടെ മുൻപിലുണ്ടെന്നും അതുകൊണ്ടു തന്നെ ഐക്യത്തിന്റെ ഏറ്റവും മികച്ച പാലകയും സംരക്ഷകയുമായ മറിയത്തോടു ചേർന്ന് ആദിമസഭ ഐക്യത്തിനായി പ്രാർത്ഥിച്ചപോലെ, യേശുക്രിസ്തുവിൽ ഒരേ സ്നാനം സ്വീകരിച്ചവരെല്ലാം ഒരേ വിശ്വാസത്തിലും ഉപവിയിലും ഐക്യപ്പെടണമെന്ന് അതിതീവ്രമായി ആഗ്രഹിക്കുന്ന അവളോടോത്ത് ഈയൊരു ലക്ഷ്യത്തിനായി ഇന്നത്തെ സഭയും പ്രാർത്ഥിക്കണമെന്ന് പാപ്പാ പറയുന്നു.

ഉപസംഹാരം

ജപമാല പ്രാർത്ഥനയാൽ  ഈ വിശ്വാസത്തിന്റെ മഹത്തായ രഹസ്യങ്ങൾ മനുഷ്യരുടെ മനസ്സിൽ കൂടുതൽ ആഴത്തിൽ പതിക്കട്ടെയെന്നും അങ്ങനെ അവയിൽ അടങ്ങിയിരിക്കുന്നവ അനുകരിക്കുകയും അവ വാഗ്ദാനം ചെയ്യുന്നത് നേടുകയും ചെയ്യാൻ ഇടയാകട്ടെയെന്നുമുള്ള പ്രാർത്ഥനയോടെയാണ് മാർപാപ്പ തന്റെ ഈ ചാക്രികലേഖനം ഉപസംഹരിക്കുന്നത്.

ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ MCBS

FIDENTEM PIUMQUE ANIMUM
ENCYCLICAL OF POPE LEO XIII
ON THE ROSARY

To Our Venerable Brethren, The Patriarchs, Primates,
Bishops, and other Local Ordinaries Enjoying Peace
and Communion with the Apostolic See.
Venerable Brethren, Health and the Apostolic Blessing.

We have already had the opportunity on several occasions during Our Pontificate of bearing public testimony to that confidence and devotion towards the Blessed Virgin which We imbibed in Our tenderest years, and have endeavoured to cherish and develop all our life long. For, having fallen upon times of calamity for Christendom and perils for the nations, We have realised how prudent it is to warmly recommend this means of safe-guarding happiness and peace which God has most mercifully granted to Mankind in His August Mother, and which bath ever been celebrated in the annals of the Church. The manifold zeal of Christian people has responded to Our desires and exhortations, most particularly in exciting a devotion to the Rosary; and a plentiful harvest of excellent fruits has not been wanting. Still we can never be satisfied with celebrating the Divine Mother, who is in truth worthy of all praise, and in urging love and affection towards her who is also the mother of mankind, who is full of mercy, full of grace. Yea, Our soul, wearied with the cares of the Apostolate, the nearer it feels the time of Our departure to be at hand, with the more earnest confidence looks up to her from whom, as from a blessed dawn, arose the Day of happiness and joy that was never to set. It is pleasant to us to remember, Venerable Brethren, that We have in other letters issued from time to time extolled the devotion of the Rosary; for it is in many ways most pleasing to her in whose honour it is employed, and most advantageous to those who properly use it. But it is equally pleasant to be able now to insist upon and confirm the same fact. Herein we have an excellent opportunity to paternally exhort men’s minds and hearts to an increase of religion, and to stimulate within them the hope of eternal reward.

Necessity of Prayer

2. The form of prayer We refer to has obtained the special name of “Rosary,” as though it represented by its arrangement the sweetness of roses and the charm of a garland. This is most fitting for a method of venerating the Virgin, who is rightly styled the Mystical Rose of Paradise, and who, as Queen of the universe, shines therein with a crown of stars. So that by its very name it appears to foreshadow and be an augury of the joys and garlands of Heaven offered by her to those who are devoted to her. This appears Clearly if we consider the nature of the Rosary of Our Lady. There is no duty which Christ and His Apostles more emphatically urged by both precept and example than that of prayer and supplication to Almighty God. The Fathers and Doctors in subsequent times have taught that this is a matter of such grave necessity, that if men neglect it they hope in vain for eternal salvation. Every one who prays finds the door open to impetration, both from the very nature of prayer and from the promises of Christ. And we all know that prayer derives its chief efficacy from two principal circumstances: perseverance, and the union of many for one end. The former is signified in those invitations of Christ so full of goodness: ask, seek, knock (Matt. vii., 7), just as a kind father desires to indulge the wishes of his children, but who also requires to be continually asked by them and as it were wearied by their prayers, in order to attach their hearts more closely to himself. The second condition Our Lord has born witness to more than once: If two of you shall consent upon earth concerning anything whatsoever they shall ask, it shall be done to them by My Father who is in heaven. For where there are two or three gathered in My name, there am I in the midst of them (Matt. xviii. 19, 20). Hence that pregnant saying of Tertullian: Let us gather into an assembly and congregation that we may, as it were, make up a band and solicit God (Apologet. c. xxxix): such violence is pleasing to God; and the memorable words of Aquinas: It is impossible that the prayers of many should not be heard, if one prayer is made up as it were out of many supplications. (In Evang. Matt. c. xvii). Both of these qualities are conspicuous in the Rosary. For, to be brief, by repeating the same prayers we strenuously implore from Our Heavenly Father the Kingdom of His grace and glory; we again and again beseech the Virgin Mother to aid us sinners by her prayers, both during our whole life and especially at that last moment which is the stepping-stone to eternity. The formula of the Rosary, too, is excellently adapted to prayer in common, so that it has been styled, not without reason, “The Psalter of Mary.” And that old custom of our forefathers ought to be preserved or else restored, according to which Christian families, whether in town or country, were religiously wont at close of day, when their labours were at an end, to assemble before a figure of Our Lady and alternately recite the Rosary. She, delighted at this faithful and unanimous homage, was ever near them like a loving mother surrounded by her children, distributing to them the blessings of domestic peace, the foretaste of the peace of heaven. Considering the efficacy of public prayer, We, among other decrees which we have from time to time issued concerning the Rosary, have spoken thus: “It is Our desire that in the principal church of each diocese it should be recited every day, and in parish churches on every feast-day (Apostolic Letter Salutaris Ille, 24th December, 1883). “Let this be constantly and devoutly carried out. We also see with joy the custom extended on other solemn occasions of public devotion and in pilgrimages to venerated shrines, the growing frequency of which is to be commended. This association of prayer and praise to Mary is both delightful and salutary for souls. We ourselves have most strongly experienced this – and Our heart rejoices to recall it – when at certain times in Our Pontificate We have been present in the Vatican basilica, surrounded by great crowds of all classes, who united with Us in mind, voice, and hope, earnestly invoked by the mysteries and prayers of the Rosary, her who is the most powerful patroness of the Catholic name.”

Christ the one Mediator: Position of the Saints and Especially of Mary

3. And who could think or say that the confidence so strongly felt in the patronage and protection of the Blessed Virgin is excessive? Undoubtedly the name and attributes of the absolute Mediator belong to no other than to Christ, for being one person, and yet both man and God, He restored the human race to the favour of the Heavenly Father: One Mediator of God and men, the man Christ Jesus, who gave Himself a redemption for all (1 Tim. ii. 5, 6). And yet, as the Angelic Doctor teaches, there is no reason why certain others should not be called in a certain way mediators between God and man, that is to say, in so far as they co-operate by predisposing and ministering in the union of man with God(Summa, p. III, q. xxvi., articles 1, 2). Such are the angels and saints, theprophets and priests of both Testaments; but especially has the Blessed Virgin a claim to the glory of this title. For no single individual can even be imagined who has ever contributed or ever will contribute so much towards reconciling man with God. She offered to mankind, hastening to eternal ruin, a Saviour, at that moment when she received the announcement of the mystery of peace brought to this earth by the Angel, with that admirable act of consent in the name of the whole human race (Summa. p. III, q. xxx., art. 1). She it is from whom is born Jesus; she is therefore truly His mother, and for this reason a worthy and acceptable “Mediatrix to the Mediator.” As the various mysteries present themselves one after the other in the formula of the Rosary for the meditation and contemplation of men’s minds, they also elucidate what we owe to Mary for our reconciliation and salvation. No one can fail to be sweetly affected when considering her who appeared in the house of Elizabeth as the minister of the divine gifts, and who presented her Son to the Shepherds, to the kings, and to Simeon. Moreover, one must remember that the Blood of Christ shed for our sake and those members in which He offers to His Father the wounds He received, the price of our liberty, are no other than the flesh and blood of the virgin, since the flesh of Jesus is the flesh of Mary, and however much it was exalted in the glory of His resurrection, nevertheless the nature of His flesh derived from Mary remained and still remains the same (de Assumpt. B. V. M., c.v., among the Opera S. Aug).

Divine Faith and the Rosary

4. Yet another excellent fruit follows from the Rosary, exceedingly opportune to the character of our times. This we have referred to elsewhere. It is that, whilst the virtue of Divine Faith is daily exposed to so many dangers and attacks, the Christian may here derive nourishment and strength for his faith. Holy writ calls Christ the Author and finisher of faith (Heb. vii. 2), the Author, because He taught men many things which they had to believe, especially about Himself in whim dwelleth all the fullness of the Godhead (Colos. ii., 9), and also because He mercifully gives the power of believing by the grace and, as it were, the function of the Holy Ghost; the Finisher, because in Heaven, where He will change the habit of faith into the splendour of glory, He openly discloses to them those things which they have seen in this mortal life as through a veil. Now Christ stands forth clearly in the Rosary. We behold in meditation His life, whether His hidden life in joy, or His public life in excessive toil and sufferings unto death, or His glorious life from His triumphant resurrection to His eternal enthronement at the right hand of the Father. And since faith, to be full and sufficient, must display itself, – for with the heart we believe unto justice, but with the mouth confession is made unto salvation (Rom. x., 10), – so have we also in the Rosary an excellent means unto this, for by those vocal prayers with which it is intermingled, we are enabled to express and profess our faith in God, our most watchful Father; in the future life, the forgiveness of sins; in the mysteries of the august Trinity, the Incarnation of the Word, the Divine Maternity, and others. All know the value and merit of faith. For faith is just like a most precious gem, producing now the blossoms of all virtue by which we are pleasing to God, and hereafter to bring forth fruits that will last for ever: for to know Thee is perfect justice, and to know Thy justice and Thy power is the root of immortality (Wisdom xv., 3). It is here the place to add are mark respecting the duties of those virtues which faith rightly postulates. Among them is the virtue of penance, and one part of this is abstinence, which for more reasons than one is necessary and salutary. It is true the Church is growing more indulgent towards her children in this matter, but they must understand they are bound to take all care to make up for this maternal indulgence by other good works. We rejoice for this reason also to propose particularly the use of the rosary, which is capable of producing worthy fruits of penance, especially by the remembrance of the sufferings of Christ and His Mother.

5. To those therefore who are striving after supreme happiness this means of the Rosary has been most providentially offered, and it is one unsurpassed for facility and convenience. For any person even moderately instructed in his religion can make use of it with fruit, and the time it occupies cannot delay any man’s business. Sacred history abounds with striking and evident examples. It is well known that there have been many persons occupied in most weighty functions or absorbed in laborious cares who have never omitted for a single day this pious practice. Combined with this advantage is that inward sentiment of devotion which attracts minds to the Rosary, so that they love it as the intimate companion and faithful protector of life; and in their last agony they embrace and hold fast to it as the dear pledge of the unfading Crown of glory. Such a pledge is greatly enhanced by the benefits of sacred indulgences, if properly employed; for the devotion of the Rosary has been richly endowed with such indulgences by both our Predecessors and Ourselves. These favours will certainly prove most efficacious to both the dying and the departed, being bestowed as it were by the hands of the merciful Virgin, in order that they may the sooner enjoy the eternal peace and light they have desired.

Prayer for the Re-Union of Christendom

6. These considerations, Venerable Brethren, move us incessantly to extol and recommend to Catholic peoples this excellent and most salutary form of devotion. Yet another very urgent reason, of which we have often spoken both in Letters and Allocutions, encourages us to do this. For that earnest desire, which We have learnt from the Divine Heart of Jesus, of fostering the work of reconciliation among those who are separated from Us daily urges Us more pressingly to action; and we are convinced that this most excellent Re-union cannot be better prepared and strengthened than by the power of prayer. The example of Christ is before us, for in order that His disciples might be one in faith and charity, he poured forth prayer and supplication to His Father. And concerning the efficacious prayer of His most holy Mother for the same end, there is a striking testimony in the Acts of the Apostles. Therein is described the first assembly of the Disciples, expecting with earnest hope and prayer the promised fullness of the Holy Spirit. And the presence of Mary united with the min prayer is specially indicated: All these were persevering with one mind in prayer with Mary the Mother of Jesus (Acts i., 14). Wherefore as the nascent church rightly joined itself in prayer with her as the patroness and most excellent custodian of Unity, so in these times is it most opportune to do the same all over the Catholic World, particularly during the whole month of October, which we have long ago decreed to be dedicated and consecrated, by the solemn devotion of the Rosary, to the Divine Mother, in order to implore her for the afflicted Church. Let then the zeal for this prayer everywhere be re-kindled, particularly for the end of Holy Unity. Nothing will be more agreeable and acceptable to Mary; for, as she is most closely united with Christ she especially wishes and desires that they who have received the same Baptism with Him may be united with Him and with one another in the same faith and perfect charity. So may the sublime mysteries of this same faith by means of the Rosary devotion be more deeply impressed in men’s minds, with the happy result that “we may imitate what they contain and obtain what they promise.”

7. Meanwhile, as a pledge of the Divine Favours and Our affection, We most lovingly impart to You, your clergy and People, the Apostolic Benediction.

Given at St. Peter’s in Rome, September 20, 1896, in the 19th year of Our Pontificate.

LEO XIII

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.