‘ഔഗുസ്തീസ്സിമേ വിർജിനിസ് മരിയേ’ – മരിയന്‍ സഭാപഠനങ്ങള്‍ 21  

ലക്ഷ്യം 

ജപമാല ഭക്തസംഘങ്ങളെക്കുറിച്ചും ജപമാലഭക്തിയുടെ സദ്‌ഫലങ്ങളെക്കുറിച്ചും ലെയോ പതിമൂന്നാമൻ മാർപാപ്പ 1897 സെപ്തംബർ 12-ന്  പ്രസിദ്ധീകരിച്ച ചാക്രികലേഖനമാണ് ഔഗുസ്തീസ്സിമേ വിർജിനിസ് മരിയേ (Augustissimae Virginis Mariae). പതിമൂന്ന് ഖണ്ഡികകളുള്ള ഈ ചാക്രികലേഖനത്തിൽ മനുഷ്യാവതാരത്തിലും രക്ഷയിലുമുള്ള പരിശുദ്ധ മറിയത്തിന്റെ സ്ഥാനത്തെക്കുറിച്ചും ഭക്തസംഘങ്ങളിലൂടെ മാതൃവണക്കം പ്രചരിക്കുന്നതിനെക്കുറിച്ചും ദൈവത്തോടും വിശുദ്ധരോടുമുള്ള പ്രാർത്ഥനകളിലെ വ്യത്യാസത്തെക്കുറിച്ചും മാർപാപ്പ വ്യക്തമായി പ്രതിപാദിക്കുന്നു.

തുടക്കം 

പൊതുസമൂഹത്തിന്റെയും സ്വന്തം വ്യക്തിജീവിതത്തിന്റെയും നന്മയ്ക്കായി പരിശുദ്ധ മറിയത്തോടുള്ള ഭക്തി അവധാനതയോടെ പരിശീലിക്കേണ്ടതും എല്ലാ ദിവസവും കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതും എത്ര പ്രാധാന്യമേറിയതാണെന്ന് ഏറ്റവും മഹനീയയായ കന്യാമറിയത്തിന് ദൈവം നൽകിയ അന്തസ്സിന്റെയും മഹത്വത്തിന്റെയും ഔന്നത്യം പരിഗണിക്കുന്നവർ എളുപ്പത്തിൽ മനസ്സിലാക്കും എന്ന് പറഞ്ഞുകൊണ്ടാണ് മാർപാപ്പ ഈ ചാക്രികലേഖനം ആരംഭിക്കുന്നത്.

കന്യകാമറിയത്തിന്റെ സ്ഥാനം

ഈശോയുടെ മനുഷ്യാവതാരത്തിലും അവിടുന്ന് നേടിയ രക്ഷയിലും കന്യകാമറിയത്തിന്റെ സ്ഥാനം മാർപാപ്പ തുടർന്ന് വിശദമാക്കുന്നു. മനുഷ്യാവതാരം ചെയ്യുന്ന വചനത്തിന്റെ മാതാവാകുവാൻ ദൈവം ആദിയിലേ തന്നെ അവളെ നിശ്ചയിച്ചുവെന്നും ആദിമാതാപിതാക്കൾ ചെയ്ത പാപത്തിന്റെ ഫലമായി അവരുടെ സന്തതികളും അതേ നാശത്തിൽ ഉൾപ്പെട്ടപ്പോൾ അവർക്ക് സമാധാനത്തിന്റെയും രക്ഷയുടെയും പുനഃസ്ഥാപനത്തിന്റെ വാഗ്ദാനമായിട്ട് ദൈവം അവളെ സ്ഥാപിച്ചുവെന്നും ദൈവത്തിന്റെ ഏകജാതനായ പുത്രൻ തന്റെ പരിശുദ്ധയായ അമ്മയ്ക്ക് അവിതര്‍ക്കിതമായ ആദരവിന്റെ അടയാളങ്ങൾ നൽകിയെന്നും മാർപാപ്പ പറയുന്നു. ഈ ഭൂമിയിലെ തന്റെ രഹസ്യജീവിതത്തിന്റെയും പരസ്യജീവിതത്തിന്റെയും ആരംഭങ്ങളിൽ ഈശോ ആദ്യമായി ചെയ്ത രണ്ട് അത്ഭുതങ്ങളിലും – മറിയത്തിന്റെ അഭിവാദനം ശ്രവിച്ചപ്പോൾ എലിസബത്തിന്റെ ഉദരത്തിൽ ശിശു കുതിച്ചുചാടിയ കൃപയുടെ അത്ഭുതവും കാനായിലെ വിവാഹത്തിൽ ഈശോ വെള്ളത്തെ വീഞ്ഞാക്കി മാറ്റിയ പ്രകൃതിയുടെ അത്ഭുതവും – അവൻ മറിയത്തെ സഹകരിണിയാക്കിയെന്നും തന്റെ വിലയേറിയ രക്തത്തിൽ പുതിയ നിയമം  മുദ്ര വച്ച പരസ്യജീവിതത്തിന്റെ പരമോന്നത നിമിഷത്തിൽ, “ഇതാ, നിന്റെ അമ്മ” എന്ന മാധുര്യവാക്കുകളാൽ  ഈശോ മറിയത്തെ തന്റെ പ്രിയപ്പെട്ട അപ്പസ്‌തോലനെ ഏല്പിച്ചുവെന്നും മാർപാപ്പ പറയുന്നു. അതിനാൽ, ഇതാ നിന്റെ അമ്മ എന്ന് പറഞ്ഞ് ഈശോ നമ്മെ ഏൽപിച്ച പരിശുദ്ധ മറിയത്തെ ശിഷ്യൻ ചെയ്തതുപോലെ സ്വന്തം ഭവനത്തിൽ സ്വീകരിക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർക്കുന്നു. കൂടാതെ, വിശ്വാസികളുടെ മന്ദഗതിയിലായ ഭക്തിയെ ഉത്തേജിപ്പിക്കുന്നതിനായി ദൈവപരിപാലനായാൽ അത്ഭുതകരമായി രൂപം കൊണ്ട ജപമാല പ്രാർഥത്ഥനാരീതി എല്ലാവരും പിന്തുടരണമെന്നും അതിലൂടെ മെയ്‌മാസപ്പൂക്കൾ പരിശുദ്ധ ദൈവമാതാവിന് നാം സമർപ്പിക്കുന്നുവെന്നും മാർപാപ്പ പറയുന്നു.

ഭക്തകൂട്ടായ്മകൾ  

സമ്മേളിക്കുന്നതിനുള്ള മനുഷ്യന്റെ സ്വാഭാവിക പ്രവണത മുൻപ് എന്നതിനേക്കാൾ ആധുനിക കാലത്ത് കൂടുതൽ ശക്തവും ഉത്സാഹഭരിതവുമായതായി മാർപാപ്പ പറയുന്നു. ദുഷിച്ച ലക്ഷ്യങ്ങളിലേക്ക് വഴിമാറുകയോ   ക്രിസ്തുവിനെതിരെ പ്രവർത്തിക്കാനുള്ള ഗൂഢാലോചനയുടെ ഇടങ്ങളാവുകയോ ചെയ്താലല്ലാതെ സ്വാഭാവികവും ഉൽകൃഷ്‌ടവുമായ ഈ പ്രവണത അപലപിക്കപ്പെടേണ്ടതില്ലെന്നും കത്തോലിക്കർക്കിടയിലും ഭക്തകൂട്ടായ്മകൾ കൂടുതൽ പ്രചാരം നേടുന്നതും  അതിലെ അംഗങ്ങൾ ഉപവിപ്രവർത്തനങ്ങളാൽ ഒരു കുടുംബത്തിലെ അംഗങ്ങൾ എന്ന പോലെ ഒന്നിച്ചു ചേർക്കപ്പെടുന്നതും ഏറെ സന്തോഷകരമാണെന്നും മാർപാപ്പ പറയുന്നു.

ഇങ്ങനെയുള്ള ഭക്തസംഘങ്ങളിൽ ജപമാലയുടെ ഭക്തസംഘങ്ങൾക്ക് പ്രമുഖസ്ഥാനമുണ്ടെന്ന് പറയുന്നതോടൊപ്പം ഇങ്ങനെയുള്ള ഭക്തസംഘങ്ങളുടെ ഉത്ഭവകാരണം ജപമാലഭക്തിയുടെ പ്രചാരകനായ വി. ഡൊമിനിക്ക് തന്നെയാണെന്നും അവ തന്റെ മുൻഗാമികളുടെ പ്രീതി നേടിയിട്ടുണ്ടെന്നും മാർപാപ്പ വ്യക്തമാക്കുന്നു. പരിശുദ്ധാത്മാവിന്റെ ആവാസം പ്രതീക്ഷിച്ചിരുന്ന ശിഷ്യന്മാർ സ്ഥിരോത്സാഹത്തോടെ ഒരേ മനസ്സായി പ്രാർത്ഥിച്ചുകൊണ്ടിരുന്നപോലെ, കഴിയുന്നത്ര ജനങ്ങൾ പരസ്യമായി നിരന്തരം ഏകകണ്ഠമായി ഒരു ഗാനമെന്നതുപോലെ അർപ്പിക്കപ്പെടുമ്പോഴാണ്  പ്രാർത്ഥനകൾ ഏറ്റവും ദൈവത്തിന്റെ സഹായം തേടുന്നതിൽ വലിയ ഫലപ്രാപ്തി നേടുന്നത് എന്നും ഇത്തരത്തിലുള്ള പ്രാർത്ഥന നടത്തുന്നവർ അതിന്റെ ഫലം നേടുന്നതിൽ ഒരിക്കലും പരാജയപ്പെടുകയില്ല എന്നും ജപമാല ഭക്തസംഘങ്ങളുടെ കാര്യത്തിലും ഇതു സത്യമാണെന്നും മാർപാപ്പ പ്രസ്താവിക്കുന്നു. യാമപ്രാർത്ഥനകൾ ചൊല്ലുമ്പോൾ പുരോഹിതർ പരസ്യവും നിരന്തരവും ഫലപ്രദവുമായ അപേക്ഷകൾ സമർപ്പിക്കുന്നതുപോലെ, ജപമാല ഭക്തസംഘാംഗങ്ങൾ ഒരുമിച്ച് ജപമാല ചൊല്ലുമ്പോൾ പൊതുവും നിരന്തരവും സാർവ്വത്രികവുമായ പ്രാർത്ഥനയാണ് അർപ്പിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ഇത്തരമുള്ള മരിയൻ സൊഡാലിറ്റികളുടെ പ്രാധാന്യം മാർപാപ്പ വ്യക്തമാക്കുന്നത്. പൊതുപ്രാർത്ഥനകൾ സ്വകാര്യ പ്രാർത്ഥനയേക്കാൾ വളരെ മികച്ചതും ഫലപ്രദവുമാണെന്നും ജപമാല പ്രാർത്ഥന, പ്രത്യേകിച്ച് മരിയഭക്ത സംഘാംഗങ്ങൾ ഒന്നുചേർന്ന് ചൊല്ലുമ്പോൾ ഇത്തരത്തിലുള്ള ഒരു പൊതുപ്രാർത്ഥനയാണെന്നും ഇങ്ങനെയുള്ള പ്രാർത്ഥനയുടെ ശക്തിക്കും ഫലപ്രാപ്തിക്കും സഭയുടെ ചരിത്രം സാക്ഷ്യം വഹിക്കുന്നുവെന്നും ഉദാഹരണങ്ങൾ പരാമർശിച്ചുകൊണ്ട് മാർപാപ്പ കൂട്ടിച്ചേർക്കുന്നു.

കത്തോലിക്കാ വിശ്വാസം  

ദൈവത്തോടു മാത്രമല്ല, സ്വർഗ്ഗത്തിലുള്ള വിശുദ്ധരോടും വ്യത്യസ്ത രീതിയിലാണെങ്കിലും നമുക്ക് പ്രാർത്ഥിക്കാമെന്ന് കത്തോലിക്കാ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. കാരണം, നമ്മൾ ദൈവത്തിൽ നിന്ന് ചോദിക്കുന്നത് എല്ലാ നന്മകളുടെയും ഉറവിടത്തിൽ നിന്നെന്ന രീതിയിലും വിശുദ്ധന്മാരോട് ചോദിക്കുന്നത് മദ്ധ്യസ്ഥരെന്ന രീതിയിലുമാണ്. രണ്ട് രീതിയിൽ ഒരാളോട് പ്രാർത്ഥിക്കാമെന്ന് വി. തോമസ് അക്വീനാസ് പറയുന്നു: “ആരോട് ചോദിക്കുന്നുവോ അയാൾക്ക് തന്നെ നൽകാൻ പറ്റുന്നതും ആരോട് ചോദിക്കുന്നുവോ അയാളിലൂടെ നേടാൻ സാധിക്കുന്നതും. ആദ്യത്തെ രീതിയിൽ, നാം ദൈവത്തോട് മാത്രം പ്രാർത്ഥിക്കുന്നു. കാരണം നമ്മുടെ എല്ലാ പ്രാർത്ഥനകളും ദൈവത്തിനു മാത്രം നല്‍കാനാവുന്ന കൃപയും മഹത്വവും നേടുന്നതിനായിട്ടായിരിക്കണം. എന്നാൽ രണ്ടാമത്തെ രീതിയിൽ നമ്മൾ  മാലാഖമാരോടും വിശുദ്ധരോടും പ്രാർത്ഥിക്കുന്നു, ഇത് ദൈവം അവരിലൂടെ നമ്മുടെ അപേക്ഷകൾ മനസ്സിലാക്കുന്നതിനു വേണ്ടിയല്ല, മറിച്ച്, അവരുടെ പ്രാർത്ഥനകളാലും യോഗ്യതകളാലും നമ്മുടെ അപേക്ഷകൾ കൂടുതൽ ഫലപ്രദമാകാൻ വേണ്ടിയാണ്. അങ്ങനെയെങ്കിൽ എല്ലാ മാലാഖമാരേക്കാളും വിശുദ്ധരെക്കാളും മഹനീയസ്ഥാനം ദൈവതിരുമുമ്പിൽ അലങ്കരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയിലൂടെ അർപ്പിക്കപ്പെടുന്ന യാചനകൾ ഏറ്റവും കൂടുതൽ ഫലപ്രദമാകും എന്നും മാർപാപ്പ സമർത്ഥിക്കുന്നു.”

ജപമാലപ്രാർത്ഥന മാലാഖമാരൊത്തുള്ള ഒരു പ്രാർത്ഥനയും ധ്യാനവുമാണെന്നും അതിനാൽ മാർപാപ്പാമാർ ജപമാലപ്രാർത്ഥനയെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞതിനുശേഷം ജപമാലഭക്തി പ്രചരിപ്പിക്കുന്നതും പ്രവർത്തികമാക്കുന്നതുമായ എല്ലാ സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അനേകം ജനങ്ങളുടെ അധരങ്ങളിൽ നിന്നും ഹൃദയങ്ങളിൽ നിന്നും ഈ പ്രാർത്ഥനകളും സ്തുതികളും നിരന്തരം ഉയരുന്നതും ദൈവികരഹസ്യങ്ങളെക്കുറിച്ചുള്ള വാചികപ്രാർത്ഥനയും ധ്യാനവും ഒന്നുചേരുന്ന ഈ പ്രാർത്ഥന രാവും പകലും ഇടവിടാതെ ഭൂമിയുടെ വിവിധ രാജ്യങ്ങളിൽ നിന്നും മാറിമാറി ഉയരുന്നതും ഏറ്റവും ഫലപ്രദമായിരിക്കുമെന്ന പ്രത്യാശയോടെയാണ് മാർപാപ്പ തന്റെ ചാക്രികലേഖനം ഉപസംഹരിക്കുക.

ഡോ. സെബാസ്റ്യന്‍ മുട്ടംതൊട്ടില്‍ MCBS

AUGUSTISSIMAE VIRGINIS MARIAE
ENCYCLICAL OF POPE LEO XIII
ON THE CONFRATERNITY OF THE HOLY ROSARY

To Our Venerable Brethren, The Patriarchs, Primates,
Archbishops, Bishops, and other Local Ordinaries having
Peace and Communion with the Apostolic See.

Venerable Brethren, Health and the Apostolic Blessing.

Whoever considers the height of dignity and glory to which God has raised the Most August Virgin Mary, will easily perceive how important it is, both for public and for private benefit, that devotion to her should be assiduously practised, and daily promoted more and more.

Mary’s Place in the Incarnation and Redemption

 1. God predestined her from all eternity to be the Mother of the Incarnate Word, and for that reason so highly distinguished her among all His most beautiful works in the triple order of nature, grace and glory, that the Church justly applies to her these words: “I came out of the mouth of the Most High, the first-born before all creatures” (Ecclus. xxiv., 5). And when, in the first ages, the parents of mankind fell into sin, involving their posterity in the same ruin, she was set up as a pledge of the restoration of peace and salvation. The Only-begotten Son of God ever paid to His Most Holy Mother indubitable marks of honour. During His private life on earth He associated her with Himself in each of His first two miracles: the miracle of grace, when, at the salutation of Mary, the infant leaped in the womb of Elizabeth; the miracle of nature, when He turned water into wine at the marriage – feast of Cana. And, at the supreme moment of His public life, when sealing the New Testament in His precious Blood, He committed her to his beloved Apostle in those sweet words, “Behold, thy Mother!” (John xix., 27).

We Must Follow Christ’s Example

 1. We, therefore, who, though unworthy, hold the place of Vicar of Christ upon earth, shall never cease to promote the glory of so great a Mother, as long as life endures. And since, as old age draws on apace, We feel that life cannot now last much longer, We are constrained to repeat to each and all of our beloved children in Christ those last words of His upon the Cross, left to us as a testament, “Behold, thy Mother!” Greatly rewarded indeed shall We be, if Our exhortations succeed in making even one of the faithful hold nothing dearer than devotion to Mary; so that those words which St. John wrote about himself may be applied to each, “the disciple took her to his own” (Ibid.).
 2. As the month of October again approaches, Venerable Brethren, We would not willingly leave you without Our letters this year, also once more urging you with all possible earnestness to strive by the recitation of the Rosary to aid both yourselves individually, and the Church in her need. This form of prayer appears, under the guidance of Divine Providence, to have been wonderfully developed at the close of the century, for the purpose of stimulating the lagging piety of the faithful. This is witnessed by the splendid churches and much-frequented sanctuaries of the Mother of God. To this Divine Mother we have offered the flowers of the month of May; to her we would have also fruit-bearing October dedicated with especial tenderness of devotion. It is fitting that both parts of the year should be consecrated to her who said: “My flowers are the fruit of honour and riches” (Ecclus. xxiv., 23).

Modern Tendency to Association

 1. The natural tendency of man to association has never been stronger, or more earnestly and generally followed, than in our own age. This is not at all to be reprehended, unless when so excellent a natural tendency is perverted to evil purposes, and wicked men, banding together in various forms of societies, conspire “against the Lord and against His Christ” (Ps ii., 2). It is, however, most gratifying to observe that pious associations are becoming more and more popular among Catholics also. They are frequently formed; indeed, all Catholics are so closely drawn” together and united by the bonds of charity, as members of one household, that they both may be and are truly styled brethren. But if the charity of Christ be absent, none may glory in the name and fellowship of brethren. So wrote Tertullian long ago in pungent words: “We are your brethren by right of a common mother, nature, yet are ye less than men, because unnatural brothers. How much more justly are they called and esteemed as brethren who acknowledge one and the same Father, God; who have drunk in one and the same spirit of charity; who have been borne from one and the same womb of ignorance into the one light of truth?” (Apolog. c. xxxix.)

Usefulness of Catholic Associations

 1. There are many reasons for Catholics joining useful associations of this kind. We include in these clubs, popular savings-banks, recreative classes, associations for the care of youth, sodalities, and many other organizations for excellent purposes. All these, though from their name, constitution, and special ends, apparently of modern invention, are in reality of great antiquity. Traces of societies of this kind are to be found even in the earliest ages of Christianity. In later ages they were legally approved, distinguished by special emblems, enriched with privileges, associated with divine worship in the Churches, or devoted to works of spiritual or corporal mercy, and at different epochs known under different names. Their numbers increased to such an extent, especially in Italy, that no city or town, nay scarcely any parish, was without one or more of them.

The Rosary Sodality: Its Excellence

 1. We do not hesitate to assign a pre-eminent place among these societies to that known as the Society of the Holy Rosary. If we regard its origin, we find it distinguished by its antiquity, for St. Dominic himself is said to have been its founder. If we estimate its privileges, we see it enriched with a vast number of them granted by the munificence of our predecessors. The form of the association, its very soul, is the Rosary of Our Lady, of the excellence of which We have elsewhere spoken at length. Still the virtue and efficacy of the Rosary appear all the greater when considered as the special office of the Sodality which bears its name. Everyone knows how necessary prayer is for all men; not that God’s decrees can be changed, but, as St. Gregory says, “that men by asking may merit to receive what Almighty God bath decreed from eternity to grant them” (Dialog., lib. i., c. 8). And St. Augustine says, “He who knoweth how to pray aright, knoweth how to live aright” (In Ps. cxviii). But prayers acquire their greatest efficacy in obtaining God’s assistance when offered publicly, by large numbers, constantly, and unanimously, so as to form as it were a single chorus of supplication; as those words of the Acts of the Apostles clearly declare wherein the disciples of Christ, awaiting the coming of the Holy Ghost, are said to have been “persevering with one mind in prayer” (Acts i., 14). Those who practise this manner of prayer will never fail to obtain certain fruit. Such is certainly the case with members of the Rosary Sodality. Just as by the recitation of the Divine Office, priests offer a public, constant, and most efficacious supplication; so the supplication offered by the members of this Sodality in the recitation of the Rosary, or “Psalter of Our Lady,” as it has been styled by some of the Popes, is also in a way public, constant, and universal.

Special Efficacy of Public Prayer

 1. Since, as We have said, public prayers are much more excellent and more efficacious than private ones, so ecclesiastical writers have given to the Rosary Sodality the title of “the army of prayer, enrolled by St. Dominic, under the banner of the Mother of God,” – of her, whom sacred literature and the history of the Church salute as the conqueror of the Evil One and of all errors. The Rosary unites together all who join the Sodality in a common bond of paternal or military comradeship; so that a mighty host is thereby formed, duly marshalled and arrayed, to repel the assaults of the enemy, both from within and without. Wherefore may the members of this pious society take to themselves the words of St. Cyprian: “Our prayer is public and in common; and when we pray, we pray not for one, but for the whole people, for we, the entire people, are one” (De Orat. Domin.). The history of the Church bears testimony to the power and efficacy of this form of prayer, recording as it does the rout of the Turkish forces at the naval battle of Lepanto, and the victories gained over the same in the last century at Temesvar in Hungary and in the island of Corfu. Our predecessor, Gregory XIII, in order to perpetuate the memory of the first-named victory, established the feast of Our Lady of Victories, which later on Clement XI distinguished by the title of Rosary Sunday and commanded to be celebrated throughout the universal Church.

Difference Between Prayer to God and to the Saints: An Objection Answered

 1. From the fact that this warfare of prayer is “enrolled under the name of the Mother of God,” fresh efficacy and fresh honour are thereby added to it. Hence the frequent repetition in the Rosary of the “Hail Mary” after each “Our Father.” So far from this derogating in any way from the honour due to God, as though it indicated that we placed greater confidence in Mary’s patronage than in God’s power, it is rather this which especially moves God, and wins His mercy for us. We are taught by the Catholic faith that we may pray not only to God himself, but also to the Blessed in heaven (Conc. Trill. Sess. xxv.), though in different manner; because we ask from God as from the Source of all good, but from the Saints as from intercessors. “Prayer,” says St. Thomas, “is offered to a person in two ways-one as though to be granted by himself; another, as to be obtained through him. In the first way we pray to God alone, because all our prayers ought to be directed to obtaining grace and glory, which God alone gives, according to those words of Psalm lxxxiii., 12, “The Lord will give grace and glory.” But in the second way we pray to holy angels and men, not that God may learn our petition through them, but that by their prayers and merits our prayers may be efficacious. Wherefore, it is said in the Apocalypse (viii., 4): “The smoke of the incense of the prayers of the Saints ascended up before God from the hand of the angel” (Summa Theol. 2a tae, q. lxxxiii. a. iv.). Now, of all the blessed in heaven, who can compare with the august Mother of God in obtaining grace? Who seeth more clearly in the Eternal Word what troubles oppress us, what are our needs? Who is allowed more power in moving God? Who can compare with her in maternal affection? We do not pray to the Blessed in the same way as to God; for we ask the Holy Trinity to have mercy on us, but we ask all the Saints to pray for us (Ibid.). Yet our manner of praying to the Blessed Virgin has something in common with our worship of God, so that the Church even addresses to her the words with which we pray to God: “Have mercy on sinners.” The members of the Rosary Sodality, therefore, do exceedingly well in weaving together, as in a crown, so many salutations and prayers to Mary. For, so great is her dignity, so great her favour before God, that whosoever in his need will not have recourse to her is trying to fly without wings.

Union of Prayer and Work with the Angels

 1. We must not omit to mention another excellence of this Sodality. As often as, in reciting the Rosary, we meditate upon the mysteries of our Redemption, so often do we in a manner emulate the sacred duties once committed to the Angelic hosts. The Angels revealed each of these mysteries in its due time; they played a great part in them; they were constantly present at them, with countenances indicative now of joy, now of sorrow, now of triumphant exultation. Gabriel was sent to announce the Incarnation of the Eternal Word to the Virgin. In the cave of Bethlehem, Angels sang the glory of the new-born Saviour. The Angel gave Joseph command to fly with the Child into Egypt. An Angel consoled, with his loving words, Jesus in His bloody sweat in the garden. Angels announced His resurrection, after He had triumphed over death, to the women. Angels carried Him up into Heaven; and foretold His second coming, surrounded by Angelic hosts, unto whom He will associate the souls of the elect, and carry them aloft with Him to the heavenly choirs, “above whom the Holy Mother of God is exalted.” To those, therefore, who make use of the pious prayers of the Rosary in this Sodality, may be well applied the words with which St. Paul addressed the new Christians: “You are come to Mount Sion, and to the city of the living God, the Heavenly Jerusalem, and to the company of many thousands of Angels” (Heb. xii., 22). What more divine, what more delightful, than to meditate and pray with the Angels? With what confidence may we not hope that those who on earth have united with the Angels in this ministry will one day enjoy their blessed company in Heaven?

The Popes and the Rosary Sodality

 1. For these reasons the Roman Pontiffs have ever given the highest praise to this Sodality of Our Lady. Innocent VIII. calls it “a most devout confraternity” (Splendor Paternae Gloriae, Feb. 26, 1491.) Pius V. declares that by its virtue “Christians began suddenly to be transformed into other men, the darkness of heresy to be dispelled, and the light of Catholic faith to shine forth” (Consueverunt Romani Pontifices, September 17, 1569). Sixtus V, noting how fruitful for religion this Sodality was, professed himself most devoted to it. Many others, too, enriched it with numerous and very special indulgences, or took it under their particular patronage, enrolling themselves in it and giving it many testimonies of their goodwill.

Concluding Exhortation

 1. We also, Venerable Brethren, moved by the example of Our predecessors, earnestly exhort and conjure you, as We have so often done, to devote special care to this sacred warfare, so that by your efforts fresh forces may be daily enrolled on every side. Through you and those of your clergy who have care of souls, let the people know and duly appreciate the efficacy of this Sodality and its usefulness for man’s salvation. This We beg all the more earnestly as of late that beautiful devotion to our Blessed Mother, called “the living Rosary,” has once more become popular. We have gladly blessed this devotion, and We earnestly desire that you would sedulously and strenuously encourage its growth. We cherish the strongest hope that these prayers and praises, rising incessantly from the lips and hearts of so great a multitude, will be most efficacious. Alternately rising by night and by day, throughout the different countries of the earth, they combine a harmony of vocal prayer with meditation upon the divine mysteries. In ages long past this perennial stream of praise and prayer was foretold in those inspired words with which Ozias in his song addressed Judith: “Blessed art thou, O daughter, by the Lord, the Most High God, above all women upon the earth… because He bath so magnified thy name this day that thy praise shall not depart out of the mouth of man.” And all the people of Israel acclaimed him in these words: “So be it, so be it!”(Judith xiii., 23, 24, Z6).
 2. Meanwhile, as a pledge of heavenly blessings, and a testimony of Our paternal affection, We lovingly impart to You, in the name of the Lord, Venerable Brethren, and to all the clergy and people committed to your faithful care, the Apostolic Benediction.

Given at St. Peter’s, in Rome, on the 12th day of September, 1897, in the 20thyear of Our Pontificate.

LEO XIII

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.