‘ഔസ്പീഷ്യാ ഖ്വേദാം’ – മരിയന്‍ സഭാപഠനങ്ങള്‍ 16 

ഔസ്പീഷ്യാ ഖ്വേദാം (Auspicia Quaedam)

ലക്ഷ്യം

ലോകസമാധാനത്തിനും പലസ്തീൻ പ്രശ്നപരിഹാരത്തിനുമായി കന്യാമറിയത്തോട് ലോകം മുഴുവൻ പൊതുവായ പ്രാർത്ഥനകൾ ഉയർത്തണമെന്ന ആഹ്വാനത്തോടെ 1948 മെയ് 1-ന് പുറപ്പെടുവിച്ച ചാക്രികലേഖനമാണ് ഔസ്പീഷ്യാ ഖ്വേദാം (Auspicia Quaedam). പലസ്തീൻ-ഇസ്രായേൽ യുദ്ധം മനുഷ്യരെയും പുണ്യസ്ഥലങ്ങളെയും ബാധിച്ചതിനാൽ സമാധാനവും പരസ്പര യോജിപ്പും വഴി സ്ഥിതിഗതികൾ പരിഹരിക്കാനുള്ള അഭ്യർത്ഥനകളെ പിന്തുണയ്ക്കുന്നതിനായി, മാർപാപ്പ ഏറ്റവും അനുഗ്രഹീതയായ പരിശുദ്ധ കന്യകയോട് പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കാൻ രൂപതകളോടും ഇടവകകളോടും കുടുംബങ്ങളോടും ആവശ്യപ്പെടുന്നു.

തുടക്കം 

ദീർഘവും ദാരുണവുമായ യുദ്ധത്തിലൂടെ ഉണ്ടായ നാശനഷ്ടങ്ങൾക്കു ശേഷം, സമാധാനത്തിന്റെ  രക്ഷാമാർഗ്ഗത്തിലേക്ക് ലോകരാഷ്ട്രങ്ങൾ  തിരിയുന്നതിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടും പുതിയതും ഗുരുതരവുമായ തിന്മകൾ സൃഷ്ടിക്കുന്ന വേദനാപൂർണ്ണവും കയ്പേറിയതുമായ തർക്കങ്ങളിലേക്കും വിദ്വേഷത്തിലേക്കും ഭിന്നതയിലേക്കും മനുഷ്യരെ പ്രേരിപ്പിക്കുന്നവർക്കെന്നതിനേക്കാൾ, നഷ്ടപ്പെട്ട അഭിവൃദ്ധി പുനഃസ്ഥാപിക്കാനും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും അവശിഷ്ടങ്ങളിൽ നിന്ന് പുനർനിർമ്മിക്കാനും പരിശ്രമിക്കുന്നവർക്ക് കൂടുതൽ ചെവികൊടുക്കുന്ന പ്രവണതയെ ശ്ലാഘിച്ചുകൊണ്ടും ചാക്രികലേഖനം ആരംഭിക്കുന്ന പരിശുദ്ധ പിതാവ്, ഇതിനെതിരായുള്ള പ്രവണതകളിലും ഇതിന് വിരുദ്ധമായി നടക്കുന്ന സംഭവങ്ങളിലും തന്റെ പിതൃഹൃദയത്തിന്റെ ഉത്കണ്ഠ പ്രകടിപ്പിക്കുന്നുണ്ട്.

യുദ്ധം അവസാനിക്കാന്‍ പ്രാര്‍ത്ഥന 

മിക്കവാറും എല്ലാ രാജ്യങ്ങളിലും യുദ്ധം അവസാനിച്ചുവെങ്കിലും, എല്ലാ മനുഷ്യരുടെയും മനസ്സിലും ഹൃദയത്തിലും ഇപ്പോഴും സമാധാനം സംജാതമായിട്ടില്ലെന്നും ആകാശം ഇപ്പോഴും യുദ്ധഭീഷണി മുഴക്കുന്ന മേഘങ്ങളാൽ ആവൃതമാണെന്നും ദുരന്തഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ ഗണത്തിൽ നിന്ന് വിട്ടുനിൽക്കാൻ തന്റെ ഭാഗത്തു നിന്ന് സാദ്ധ്യമായതെല്ലാം ചെയ്യുന്നതിൽ നിന്ന് വിരമിച്ചിട്ടില്ല എന്നും വ്യക്തമാക്കുന്നതിനോടൊപ്പം മാനുഷികമാർഗ്ഗങ്ങൾ പരാജയപ്പെടുമ്പോൾ താൻ പ്രാർത്ഥനയിൽ ആദ്യം ദൈവത്തോട് അപേക്ഷിക്കുന്ന തന്നോടൊപ്പം ലോകമെമ്പാടുമുള്ള ക്രൈസ്തവമക്കളോടും തീവ്രമായ പ്രാർത്ഥനയിലൂടെ ദൈവികസഹായം അഭ്യർത്ഥിക്കാൻ മാർപാപ്പ ഉദ്‌ബോധിപ്പിക്കുന്നു. കൂടാതെ, ക്രൂരമായ ഒരു യുദ്ധത്തിന്റെ അന്ത്യം അഭ്യർത്ഥിച്ചുകൊണ്ട് മെയ് മാസത്തിൽ മഹനീയയായ ദൈവമാതാവിനു ചുറ്റും ഒരുമിച്ചുകൂടി പ്രാർത്ഥനകൾ ഉയർത്തണമെന്നും ഈ പുണ്യകർമ്മത്തിൽ നിന്നും കൂടുതൽ പ്രാർത്ഥനകളിലൂടെ ക്രൈസ്തവ നവീകരണത്തിന്റെയും പരിഹാരത്തിന്റേതുമായ പ്രവൃത്തികളിൽ നിന്നും ആരും വിട്ടുനിൽക്കരുതെന്നുമുള്ള തന്റെ ആത്മാർത്ഥമായി അഭ്യർത്ഥന പരിശുദ്ധ പിതാവ് മുന്നോട്ടു വയ്ക്കുന്നു.

ചരിത്രത്തെ നയിക്കുന്നത്

എല്ലാറ്റിനുമുപരിയായി, പരിശുദ്ധ അമ്മ തന്റെ ശക്തമായ മാദ്ധ്യസ്ഥത്തിലൂടെ അത്യുന്നതനായ ദൈവത്തിൽ നിന്ന് നമുക്ക് നേടിത്തന്ന അളവറ്റ നന്മകൾക്ക് വിശിഷ്യാ, ദീർഘകാലമായി നിലനിന്നിരുന്ന ഏറ്റുമുട്ടലുകൾ  അവസാനിച്ചതിന് നന്ദി പ്രകാശിപ്പിക്കാനും എല്ലാ രാജ്യങ്ങളിലും സ്വർഗ്ഗത്തിൽ നിന്നുള്ള സമ്മാനമായ തമ്മിൽത്തമ്മിലുള്ള സാഹോദര്യവും സമ്പൂർണ്ണസമാധാനവും എല്ലാ സാമൂഹികവിഭാഗങ്ങൾക്കിടയിൽ ജനങ്ങൾ കൊതിക്കുന്ന ഐക്യവും നിലനിൽക്കാൻ പുതുപ്രാർത്ഥനകളോടെ പരിശുദ്ധ കന്യകയുടെ മാദ്ധ്യസ്ഥം തേടാനും മാർപാപ്പ എല്ലാവരോടും ആവശ്യപ്പെടുന്നു. കേവലം ക്ഷണികവും ശൂന്യവുമായ വാക്കുകളല്ല, മറിച്ച് സദ്‌ഗുണങ്ങളാൽ അലങ്കരിക്കപ്പെട്ട ഹൃദയങ്ങളുടെ ഒഴുക്കായ നമ്മുടെ പ്രാർത്ഥനകളാണ് ഏറ്റവും വാഴ്ത്തപ്പെട്ട കന്യക സ്വാഗതം ചെയ്യുന്നതെന്ന് പാപ്പാ വ്യക്തമാക്കുന്നുണ്ട്. ക്രിസ്തീയ സദ്‌ഗുണങ്ങൾക്കു മാത്രമേ ചരിത്രത്തിന്റെ ഗതിയെ അതിന്റെ ശരിയായതും ക്രമമായതുമായ ദിശയിലേക്കും മനുഷ്യനെ യഥാർത്ഥമായ അഭിവൃദ്ധിയിലേക്കും സ്വർഗ്ഗത്തിൽ നിലനിൽക്കുന്ന ആനന്ദത്തിലേക്കും നയിക്കാനാകൂ എന്നും മാർപാപ്പ കൂട്ടിച്ചേർക്കുന്നു.

വിശുദ്ധ നാടിന്റെ അവസ്ഥ  

തുടർന്ന്, വളരെക്കാലമായി അസ്വസ്ഥമായിരിക്കുന്ന വിശുദ്ധ നാടിന്റെ അവസ്ഥ തന്നെ അത്യധികം അസ്വസ്ഥപ്പെടുത്തുന്നുവെന്നും തന്റെ ഹൃദയത്തിൽ കഷ്ടപ്പാടുകളും ഉത്കണ്ഠയും ഉളവാക്കുന്നുവെന്നും  മാർപാപ്പ പ്രത്യേകം പരാമർശിക്കുന്നു. കാരണം, അവിടെ നിന്നാണ് പുരാതനകാലം മുതൽ സത്യത്തിന്റെ വലിയ വെളിച്ചം എല്ലാ മനുഷ്യരുടെമേൽ പ്രകാശിച്ചതെന്നും അവിടെയാണ് ദൈവവചനം മാംസം ധരിച്ചതെന്നും മാലാഖമാരുടെ ഗണം  എല്ലാവർക്കും സമാധാനം ആശംസിച്ചതെന്നും ഒടുവിൽ എല്ലാ രാജ്യങ്ങളെയും സാഹോദര്യ ഐക്യത്തിലേക്ക് ക്ഷണിക്കുന്നതുപോലെ ക്രിസ്തു തന്റെ കരങ്ങൾ നീട്ടി കുരിശിൽ തൂങ്ങിക്കിടന്ന് എല്ലാ മനുഷ്യർക്കും രക്ഷ നേടിത്തന്നതെന്നും തന്റെ രക്തം ചൊരിഞ്ഞ് സ്നേഹത്തിന്റെറെ പ്രമാണം പവിത്രീകരിച്ചതെന്നും മാർപാപ്പ പറയുന്നു. അതിനാൽ, വിശുദ്ധ നാട്ടിൽ വളരെക്കാലം നിലനിൽക്കുന്ന സംഘർഷസ്ഥിതി നീതിപൂർവ്വം പരിഹരിക്കപ്പെടാനും അതുവഴി ഐക്യവും സമാധാനവും സ്ഥാപിക്കപ്പെടാനും പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണം തേടണമെന്നും പരിശുദ്ധ കന്യകയ്ക്ക് പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന മെയ് മാസത്തിൽ അവൾക്ക് യാചനകൾ അർപ്പിക്കണമെന്നും പ്രാർത്ഥനയുടെ ഒരു വിശുദ്ധ കുരിശുയുദ്ധം തന്നെ നടത്തണമെന്നും മാർപാപ്പ ആവശ്യപ്പെടുന്നു.

തെറ്റിന്റെ വഴിയിലൂടെ ചരിക്കുന്നവർ നേരായ പാതയിൽ നടക്കാനുള്ള അനുഗ്രഹവും തർക്കങ്ങൾക്ക് ന്യായമായ പരിഹാരവും നമുക്ക് രക്ഷകനെ തന്ന പരിശുദ്ധ അമ്മ തന്നെ നേടിത്തരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ടും ക്രിസ്തു വീണ്ടെടുത്ത മനുഷ്യകുലത്തെ മുഴുവൻ കന്യാമറിയത്തിന്റെ കറയറ്റ ഹൃദയത്തിലേക്ക് സമർപ്പിച്ചുകൊണ്ടും എല്ലാ രൂപതകളിലും ഇടവകകളിലും കുടുംബങ്ങളിലും ഈ സമർപ്പണം നടത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുമാണ് മാർപാപ്പ ഈ ചാക്രികലേഖനം ഉപസംഹരിക്കുന്നത്.

ഡോ. സെബാസ്റ്യന്‍ മുട്ടംതൊട്ടില്‍ MCBS

AUSPICIA QUAEDAM

ENCYCLICAL OF POPE PIUS XII
ON PUBLIC PRAYERS FOR WORLD PEACE
AND SOLUTION OF THE PROBLEM OF PALESTINE
TO PATRIARCHS, PRIMATES,
ARCHBISHOPS, BISHIOPS, AND OTHER ORDINARIES
IN PEACE AND COMMUNION WITH THE HOLY SEE

Venerable Brethren:
Peace and Apostolic Benediction.

Today there are appearing certain tokens which give clear proof that the vast community of nations, after such destruction and ruin brought on by the long and terrible war, is resolutely turned to the saving paths of peace.

 1. At the moment, a more willing ear is given to those who are striving to restore lost prosperity, to heal discords and to rebuild from the mighty ruins under which we groan than to those who are inciting to mutual and bitter dispute, to hate and dissension, from which nothing else can arise but fresh and more serious evils to the nations.
 2. Nevertheless, although We and the Christian people have no light motives of solace and of hope for better times, there are not lacking circumstances and events which cause anxiety to our paternal heart.
 3. Even though the war has ceased in nearly every land, still benign peace has not yet dawned on the minds and hearts of all men; indeed, the sky is still heavy with threatening clouds.
 4. We, on our part, do not cease to do all in our power to stave off from the family of nations dangers of threatening disasters; but when human means are unequal to the task, then do We appeal in prayer first of all to God; further, We also exhort all our children in Christ, throughout the world, to implore, together with Us, in ardent prayer the Divine assistance.
 5. For this reason, it was comforting for Us in past years to appeal earnestly to all – especially to the young so dear to us – to crowd around the altar of the great Mother of God during the month of May imploring the end of a cruel war; so now, similarly today, by means of this encyclical letter, We invite you not to cease from this pious practice and further to prayers add resolutions for Christian renewal and salutary works of penance.
 6. Above all, speak to the Virgin Mother of God and our most tender Mother words of most heartfelt thanks for having obtained, through her powerful intercession, the long desired termination of that great world conflagration, and also for so many other graces obtained from the Most High.
 7. At the same time, implore her, with renewed prayers, that at long last there may shine forth, as a gift from Heaven, mutual, fraternal and complete peace among all nations and the longed for harmony among all social classes.

Let there be an end to dissensions that redound to no one’s advantage.
Let there be a reconciliation of disputes that often sow the seeds of further misfortunes.
Let international relations, public and private, be fittingly strengthened.
Let religion, the foster mother of all virtues, enjoy the liberty to which she is entitled.
And let men set about their peaceful work of abundant production for the common welfare – with justice their guide and charity their motive.

 1. But you are aware, Venerable Brethren, that our prayers are most readily welcomed by the Most Blessed Virgin when they are not merely fleeting and empty words but the outpouring of hearts adorned with the required virtues.
 2. See to it, then, as your apostolic zeal will suggest, that these prayers in common during the month of May are matched by a corresponding reform and revival of Christian conduct.
 3. For only from Christian virtues may we hope to see the course of history take its proper, orderly direction, and men empowered not only to achieve prosperity in this world with God’s help but also to enjoy, with the infusion of sanctifying grace. unending happiness in Heaven.
 4. But there is another special reason today which brings affliction and keen anxiety to our hearts. We mean to refer to the Holy Places of Palestine, which have long been disturbed.
 5. Indeed, if there exists any place that ought to be most dear to every cultured person, surely it is Palestine, where, from the dawn of antiquity, such great light of truth shone for all men, where the Word of God made flesh announced, through the angels’ choir, peace to all men; where, finally, Christ hanging on the Cross acquired salvation for all mankind, with arms outstretched as if He were inviting all nations to fraternal harmony; and where He consecrated His precept of charity with the shedding of His blood.
 6. We desire, therefore, Venerable Brethren, that supplications be poured forth to the Most Holy Virgin for this request: that the situation in Palestine may at long last be settled justly and thereby concord and peace be also happily established.
 7. We place great confidence in the most powerful patronage of Our Heavenly Mother- a patronage which, during this month dedicated to her, innocent children especially will implore in a holy crusade of prayer.
 8. It will be precisely your task to invite and stimulate them with all diligence – not only children but also fathers and mothers, who in great numbers should give them leadership and example.
 9. We know well that We have never appealed in vain to the ardent zeal which inflames your hearts. That is why We seem to enjoy already the sight of dense multitudes of children, of men and women, crowding the churches to beg from the great Mother of God all the graces and favors of which we stand in need.
 10. May she, who has given us Jesus, obtain for us that all those who have wandered from the path of rectitude may straightway return to Him, moved by salutary contrition.
 11. May she obtain for us – she is our kindest Mother, who has shown herself always, in the face of every danger, our powerful helper and channel of grace – may she obtain for us, We say, that even in the midst of the grievous need surrounding us a just solution will be found for disputes, and that a firm and free peace will finally dawn resplendent for the Church and for all nations.
 12. Some years ago, as all will remember, while the late war was still in its fury, when human means showed themselves to be uncertain and inadequate to that terrible conflagration, We addressed our fervent prayers to the all merciful Redeemer, invoking the powerful patronage of the Immaculate Heart of Mary.
 13. And even as our predecessor of immortal memory, Leo XIII, at the dawn of the twentieth century saw fit to consecrate the whole human race to the Most Sacred Heart of Jesus, so We have likewise, in the guise of representative of the whole human family which He redeemed, desired to dedicate it in turn to the Immaculate Heart of the Virgin Mary.
 14. It is our wish, consequently, that wherever the opportunity suggests itself, this consecration be made in the various dioceses as well as in each of the parishes and families. And We are confident that abundant blessings and favors from Heaven will surge forth from this private and public consecration.
 15. In token of these blessings, and in pledge of our paternal affection, We impart from a full heart the Apostolic Benediction to each of you, Venerable Brethren, to all those who make generous answer to this our letter of exhortation, and particularly to the numerous throngs of our most dear children.

Given at Rome at St. Peter’s, the first day of May of the year 1948, the tenth of our Pontificate.

PIUS XII

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.