വി എ ബെൻ നോത്തോ – മരിയൻ സഭാപഠനങ്ങൾ 27  

വി എ ബെൻ നോത്തോ (Vi È Ben Noto)

ലക്ഷ്യം

ജപമാലയെക്കുറിച്ചുള്ള ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ ചാക്രികലേഖനങ്ങളിലൊന്നാണ് ‘വി എ ബെൻ നോത്തോ’ (Vi È Ben Noto). 1887 സെപ്തംബർ 20-ന് പ്രസിദ്ധീകരിച്ച വളരെ ഹ്രസ്വമായ ഈ ചാക്രികലേഖനം ഇറ്റലിയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്താണ് എഴുതിയിരിക്കുന്നത്. ജപമാലയും പൊതുജീവിതവും എന്ന വിഷയത്തെക്കുറിച്ച് എഴുതിയ ഈ ചാക്രികലേഖനവും ലെയോ മാർപാപ്പയുടെ മറ്റു ജപമാല ചാക്രികലേഖനങ്ങളെപ്പോലെ ഒക്ടോബർ മാസത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്ന സൗമ്യമായ ഓർമ്മപ്പെടുത്തലാണ്.

തുടക്കം

വർത്തമാനകാല അപകടങ്ങൾക്കിടയിൽ ക്രൈസ്തവലോകത്തിന്റെ സുരക്ഷിതത്വത്തിനും സമൃദ്ധിക്കും സഭയുടെ ശാന്തിക്കും സമാധാനത്തിനും വേണ്ടി താൻ എപ്രകാരം മഹത്വപൂർണ്ണയായ വിശുദ്ധ ജപമാലയുടെ കന്യകയിൽ ആശ്രയം വയ്ക്കുന്നുവെന്ന കാര്യം എല്ലാവർക്കും സുവിദിതമാണല്ലോ എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് മാർപാപ്പ ഈ ചാക്രികലേഖനം ആരംഭിക്കുന്നത്. വലിയ പരീക്ഷണങ്ങളുടെ നിമിഷങ്ങളിൽ അജപാലകരും വിശ്വാസികളും ഒന്നടങ്കം പൂർണ്ണ ആത്മവിശ്വാസത്തോടെ എല്ലാ കൃപയും കൈകളിലേന്തുന്ന ദൈവമാതാവിനോട് സഹായം തേടിയിട്ടുണ്ടെന്നും അതിനാൽ ജപമാലരാജ്ഞിയോടുള്ള ഭക്തി ഏറ്റവും ആവശ്യമായിരിക്കുന്ന ഈ സമയത്ത്, ഈ ഭക്തി എല്ലായിടത്തും പുനരുജ്ജീവിപ്പിക്കാനും ലോകത്തിലെ വിശ്വാസികൾക്കിടയിൽ അത് വ്യാപകമായി പ്രചരിപ്പിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും അതിനായുള്ള കാരണങ്ങളും മാർപാപ്പ പറയുന്നു.

ഇറ്റലിക്കാരോട്

ഭൂമിയിലുള്ള തന്റെ സഭയെ ഭരിക്കാൻ തന്നെ ദൈവം വിളിച്ചതിനാൽ ആത്മാക്കളുടെ വിശുദ്ധീകരണത്തിനും യേശുക്രിസ്തുവിന്റെ വാഴ്ചയുടെ വിപുലീകരണത്തിനുമായി ഉചിതമെന്ന് താൻ കരുതുന്ന എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കാൻ താൻ ശ്രമിച്ചുവെന്നും നമ്മുടെ രക്ഷകൻ തന്റെ വിലയേറിയ രക്തം ക്രൂശിൽ ചൊരിയുകയും എല്ലാവർക്കും കൃപയുടെയും മഹത്വത്തിന്റെയും രാജ്യം തുറന്നുകൊടുക്കുകയും ചെയ്തതിനാൽ ഒരു രാജ്യത്തെയോ ജനതയെയോ തന്റെ കരുതലിലും പരിഗണനയിലും നിന്ന് താൻ ഒഴിവാക്കിയിട്ടില്ലെന്നും എന്നിരുന്നാലും നമ്മുടെ ദിവ്യയജമാനനായ യേശുക്രിസ്തു ലോകത്ത് എല്ലാ രാജ്യങ്ങളിൽ നിന്നും ഇറ്റലിയെ ഭൂമിയിലെ തന്റെ വികാരിയുടെ ഇരിപ്പിടമായി തിരഞ്ഞെടുക്കുകയും കത്തോലിക്കാ ലോകത്തിന്റെ കേന്ദ്രമായി റോമിനെ നിയോഗിക്കുകയും ചെയ്തതിനാൽ ഇറ്റാലിയൻ ജനതയോട് തനിക്ക് പ്രത്യേക പരിഗണന ഉണ്ടെന്നും മാർപ്പാപ്പ വ്യക്തമാക്കുന്നു. ഇക്കാരണത്താൽ ക്രിസ്തീയകുടുംബത്തിന്റെ മുഴുവൻ പിതാവായ മാർപാപ്പയോട് ചേർന്നു ജീവിക്കാനും അദ്ദേഹത്തിന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും സവിശേഷമായ രീതിയിൽ പങ്കുചേരാനും ഇറ്റാലിയൻ ജനത വിളിക്കപ്പെട്ടിരിക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർക്കുന്നു.

ധാർമ്മികത

നിർഭാഗ്യവശാൽ ഇറ്റലിയിൽ തന്റെ ആത്മാവിനെ ദുഖിപ്പിക്കുന്ന പല കാര്യങ്ങളും താൻ കാണുന്നതായി മാർപാപ്പ പറയുന്നു. കഴിഞ്ഞ കാലങ്ങളിലെല്ലാം രാജ്യത്തിന്റെയും ഇറ്റലിയുടെ മഹത്വ്യക്തികളുടെയും പ്രതാപവും പൂർവ്വികർ നേടിയെടുത്ത വിലയേറിയ അനന്തരാവകാശമായ വിശ്വാസവും ഒരുപറ്റം മനുഷ്യരാൽ കലാപരമായും രഹസ്യമായും പരസ്യമായി പോലും ആക്രമിക്കപ്പെടുന്നു; ക്രിസ്തീയ ധാർമ്മികതയും തങ്ങൾക്ക് നഷ്ടപ്പെട്ട വിശ്വാസവും ധാർമ്മികതയും മറ്റുള്ളവരിൽ നിന്നുകൂടി കവർന്നെടുക്കാൻ ശ്രമിക്കുന്ന ഇത്തരം മനുഷ്യർ ക്രിസ്തുവിന്റെ വികാരിയുടെ ഇരിപ്പിടമായ റോമാനഗരത്തിൽ അവരുടെ ശ്രമങ്ങൾ കേന്ദ്രീകരിക്കുകയും അവരുടെ പൈശാചികമായ കുതന്ത്രങ്ങൾ രൗദ്രമായ നിർബന്ധബുദ്ധിയോടെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. അനേകം മക്കളുടെ ആത്മാക്കൾ രക്ഷയ്ക്കെതിരായ വലിയ അപകടഭീഷണി നേരിടുമ്പോഴും അത്തരം വലിയ തിന്മയെ എതിർക്കുന്നത് അസാധ്യമാണെന്ന ഭീതി ഉളവാക്കുമ്പോഴും തന്റെ ആത്മാവ് ദുഃഖപൂരിതമായിരിക്കുന്നുവെന്നും ഇക്കാരണത്താൽ ദൈവമാതാവിനെ വിളിക്കാനും അവളുടെ സഹായം ചോദിക്കാനുമുള്ള ഒരു വലിയ ആഗ്രഹം തനിക്ക് അനുഭവപ്പെടുന്നുവെന്നും മാർപാപ്പ പ്രസ്താവിക്കുന്നു.

ജപമാലയോടുള്ള ഭക്തി

എല്ലാ നല്ല ഇറ്റലിക്കാരും അവരുടെ പൊതുപിതാവായ റോമാ മാർപാപ്പയ്‌ക്കായും തങ്ങളുടെ വഴിതെറ്റിയ സഹോദരങ്ങൾക്കായും പ്രാർത്ഥിക്കട്ടെ എന്ന് ആഹ്വാനം ചെയ്യുകയും ദൈവം തന്റെ അനന്തമായ കാരുണ്യത്താൽ ഒരു പിതാവിന്റെയും പുത്രന്മാരുടെയും പ്രാർത്ഥനകൾ കേൾക്കുകയും ഉത്തരം നൽകുകയും ചെയ്യട്ടെയെന്ന് പ്രത്യാശിക്കുകയും സഭയെയും ക്രിസ്ത്യാനികളെയും തങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കാൻ എപ്പോഴും സന്നദ്ധയായ ജപമാല രാജ്ഞിയിൽ തന്റെ ഏറ്റവും സജീവവും ഉറപ്പുള്ളതുമായ പ്രത്യാശ സ്ഥാപിച്ചിരിക്കുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട് മാർപാപ്പാ.

സഭയുടെ ആവശ്യഘട്ടങ്ങളിലെല്ലാം സഹായമായി നിന്ന പരിശുദ്ധ അമ്മയോട് കൂടുതൽ തീക്ഷ്ണതയോടെ അപേക്ഷിക്കാനും സഭയുടെ വിജയത്തിനായും സമാധാനത്തിനും പൊതു അഭിവൃദ്ധിക്കു വേണ്ടിയും അവളോട് പ്രാർത്ഥിക്കാനും പറയുന്ന മാർപാപ്പ, ഇത്തരം പ്രാർത്ഥനകളുടെ ഫലസിദ്ധി അവ സമർപ്പിക്കുന്നവരുടെ മനോഭാവത്തിന് ആനുപാതികമായിരിക്കുമെന്നതിനാൽ, എല്ലാ കരുതലും തീക്ഷ്ണതയും അർപ്പിച്ചുകൊണ്ട് സജീവമായ വിശ്വാസത്തെ ജ്വലിപ്പിക്കാനും മനസാന്തരത്തിലൂടെ കൃപയിലേക്ക് മടങ്ങിവരാനും അവരുടെ എല്ലാ കടമകളും വിശ്വസ്തതയോടെ പൂർത്തീകരിക്കാനും എല്ലാവരേയും ആഹ്വാനം ചെയ്തുകൊണ്ടും കാലത്തിന്റെയും മനുഷ്യരുടെയും ദുഷിച്ച സ്വാധീനത്താൽ വർദ്ധിക്കുന്ന മതപരമായ നിസ്സംഗതയെ അതിജീവിക്കാൻ പ്രാർത്ഥനാരൂപിയും പരിശുദ്ധ അമ്മയുടെ സഹായവും നൽകുന്ന ആത്മവിശ്വാസം കരുത്താകട്ടെയെന്ന് ആശംസിച്ചുകൊണ്ടും തന്നെ വിളിച്ചപേക്ഷിക്കുന്ന തന്റെ മക്കളുടെ പ്രാർത്ഥന പരിശുദ്ധ കന്യക കേൾക്കുമെന്നും അവരുടെ ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുമെന്നുമുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടുമാണ് മാർപാപ്പ തന്റെ ഈ ചാക്രികലേഖനം അവസാനിപ്പിക്കുന്നത്.

ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടിൽ MCBS

VI È BEN NOTO
ENCYCLICAL OF POPE LEO XIII ON THE
ROSARY AND PUBLIC LIFE*

To the Bishops of Italy.
Venerable Brethren,

You know how We place amid present dangers Our confidence in the Glorious Virgin of the Holy Rosary, for the safety and prosperity of Christendom and the peace and tranquility of the Church. Mindful that in moments of great trial, pastors and people have ever had recourse with entire confidence to the august Mother of God, in whose hands are all graces, certain too, that devotion to Our Lady of the Rosary is most opportune for the needs of these times, We have desired to revive everywhere this devotion, and to spread it far and wide among the faithful of the world. Often times already We, in recommending the pious practice of devoting October to honouring Our Lady, have pointed out Our reasons and hope for so doing, and the forms to be observed; and the entire Church, docile to Our desires, has ever replied by special manifestations of devotion; and now is making ready to pay to Mary, during a whole month, a daily tribute of the devotion so dear to it. In such pious rivalry Italy has not been behind-hand, for devotion to Our Lady is deeply and widely rooted in this land; and We doubt not that this year too, Italy will set a glorious example of love for the august Mother of God, and will give Us fresh reasons for consolation and hope. Nevertheless We cannot do less than address to you, Venerable Brethren, a few words of exhortation, so that with particular and renewed zeal the month dedicated to the Most Holy Virgin of the Rosary may be sanctified in every diocese of Italy.

2. It is easy to imagine what reasons We have for doing this. Since God called Us to govern His Church on earth, We have sought to use every possible means that We deemed suitable, for the sanctification of souls and the extension of the reign of Jesus Christ. We have excepted from Our daily solicitude no nation and no people, mindful that Our Redeemer shed His precious blood on the Cross and opened the reign of grace and of glory for all. None, however, can be surprised that We showed special care for the Italian people, for Our Divine Master Jesus Christ chose, from out all the world, Italy to be the seat of His Vicar on earth, and in His providential designs appointed Rome to be the capital of the Catholic world. On this account the Italian people is called upon to live close to the Father of the whole Christian family, and to share in a special way in his sorrows and his glory. Unfortunately We find in Italy much to sadden Our souls. Faith and Christian morals, the precious inheritance be queathed by Our ancestors, and in all past rimes the glory of Our country and of Italy’s great ones, are being attacked artfully and in covert ways, or even openly, with cynicism that is revolting, by a handful of men who seek to rob others of that faith and morality they have themselves lost. In this more especially is seen the work of the sects, and of those who are more or less their willing tools. Above all, in this city of Rome, where Christ’s Vicar has his See are their efforts concentrated and their diabolical designs displayed with ferocious obstinacy.

3. We need not tell you, Venerable Brethren, with what bitterness Our soul is filled at seeing the danger there is for the salvation of so many of Our beloved children. And Our sorrow is greater because We find it impossible to oppose such great evil with that salutary efficacity We would desire and that We have the right to use, for you know, Venerable Brethren, and all the world knows, the state to which we are reduced. On this account We feel a still greater desire to call upon the Mother of God and to ask her help. Let all good Italians pray for their misguided brethren, for their common Father the Roman Pontiff, that God, in His infinite mercy, may hear and answer the prayers of a father and his sons. And Our most lively and sure hope is placed in the Queen of the Rosary, who has shown herself, since she has been invoked by that title, so ready to help the Church and Christian peoples in their necessities. Already have We recorded these glories and the great triumphs won over the Albigenses and other powerful enemies, glories and triumphs which have not only profited the Church, afflicted and persecuted, but also the temporal welfare of peoples and nations. Why in this hour of need should We not behold again such marvels of the power and goodness of the august Virgin, for the good of the Church and its Head, and of the whole Christian world, if the faithful only revive, on their part, the magnificent examples of piety given by their fore fathers, under similar circumstances? And to make this most powerful Queen more and more propitious, We would honour her more and more in the invocation of the Rosary, and increase this devotion. And to this end We have made a double of the second class for all the Church of the Feast of the Rosary. And for the same purpose We ardently desire the Catholics of Italy, with lively faith, especially during this month of October, to invoke this august Virgin and to do loving violence to her mother’s heart, and to pray to her for the triumph of the Church and the Apostolic See, for the liberty of the Vicar of Jesus Christ on earth, and for peace and public prosperity. And since the effects of such prayers will be proportionate to the dispositions of those offering them, We ardently exhort you, venerable brethren, to devote all your care and zeal to kindle among those committed to your charge a strong, living, and active faith, and to call on all to return by penance to grace and to the faithful fulfilment of all their duties. Among such duties, considering the state of the times, must be reckoned as paramount an open and sincere profession of the faith and teaching of Jesus Christ, casting aside all human respect, and considering before all things the interest of religion and the salvation of souls. It cannot be concealed that, although thanks to the mercy of God religious feeling is strong and widely spread among Italians, nevertheless by the evil influence of men and the times religious indifference is on the increase, and hence there is a lessening of that respect and filial love for the Church which was the glory of our ancestors and in which they placed their highest ambition. Let it be your work, venerable brethren, to revive this Christian feeling among your people, an interest in the Catholic cause, a confidence in Our Lady’s help, and a spirit of prayer. It is certain that the august Queen, invoked thus well by her many sons, would deign to hear their prayer, console Us in Our sorrow, and crown Our efforts for the Church and for Italy, by granting better times to both. With these desires, We bestow on you, venerable brethren, and the clergy and people committed to your care, the Apostolic Benediction as a promise of graces and favours of the highest kind from heaven.

Given at the Vatican this 20th day of September 1887.

LEO XIII

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.