ഐ എസ് തകർത്ത നാലു ഇറാഖി ദേവാലയങ്ങൾ പുതുക്കി പണിയാൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്

ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ഐ എസ് ഭീകരർ തകർത്ത ഇറാഖിലെ നാല് ദേവാലയങ്ങൾ പുനർ നിർമ്മിക്കാൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടന തീരുമാനിച്ചു. പുരാതന ക്രിസ്ത്യൻ നഗരങ്ങളിൽ ക്രിസ്തീയത നിലനിർത്തുന്നതിനായി വിശ്വാസികൾ നടത്തി വരുന്ന ശ്രമങ്ങളിൽ ഈ തീരുമാനം നിർണ്ണായകമായ ഒരു വഴിത്തിരിവായി മാറിയിരിക്കുകയാണ്.

നിനിവേ പ്രതലത്തിലെ സുപ്രധാന അൽ താഹിറ ചർച്ച് (ചർച്ച് ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ), ഖുറാഘോഷിലെ ദേവാലയം എന്നിവയും പുതുക്കി പണിയുന്ന ദേവാലയങ്ങളിൽ ഉൾപ്പെടും. തങ്ങളുടെ ദേവാലയങ്ങൾ സംരക്ഷിക്കുന്നതിനും പാരമ്പര്യങ്ങൾ നിലനിർത്തുന്നതിനും സംഘടന നടത്തുന്ന പ്രവർത്തനങ്ങൾക്കു മോസൂളിലെ സിറിയക് കത്തോലിക്കാ ആർച്ച് ബിഷപ്പ് പെട്രോസ് മൗച്ച് ചർച്ച് ഓഫ് നീഡിനു നന്ദി പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം അൽ താഹിറാ ദേവാലയം ഒരു പ്രതീകമാണ്. 1932 ൽ ഗ്രാമവാസികൾ ചേർന്ന് നിർമ്മിച്ച ദേവാലയം. ഇക്കാരണത്താൽ, സാധാരണക്കാരെ പ്രചോദിപ്പിക്കുന്നതിനും അവരുടെ ഇടയിലെ വിശ്വാസം വർധിപ്പിക്കുന്നതിനും പ്രത്യാശ പകരുന്നതിനും ഈ പുനർ നിർമ്മാണം സഹായിക്കും. അത് ഒരു ക്രിസ്തു സാക്ഷ്യമായി ഞങ്ങൾക്കിടയിൽ നിലകൊള്ളും. ബിഷപ്പ് മൗച്ച് വെളിപ്പെടുത്തി.

നിലവിൽ ഐ എസ് ഭീകരർ തകർത്ത പതിമൂന്നോളം ദേവാലയങ്ങൾ പുതുക്കിപ്പണിയുന്നതിനുള്ള പദ്ധതിയാണ് എയ്ഡ് ടു  ദി ചർച്ച് ഇൻ നീഡിന് ഉള്ളത്. പുരാതന നഗരങ്ങളിൽ ക്രിസ്ത്യാനികളുടെ പാരമ്പര്യം സംരക്ഷിക്കുകയും അവരെ വിശ്വാസത്തിലേയ്ക്ക് മടക്കിക്കൊണ്ടു വരുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഈ പ്രവർത്തനങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.