പാക്കിസ്ഥാനിലെ ക്രിസ്ത്യൻ പള്ളികളിൽ സുരക്ഷ ശക്തമാക്കി സഭാനേതൃത്വം

പാക്കിസ്ഥാനിലെ ക്രിസ്ത്യൻ പള്ളികളിൽ സുരക്ഷ ശക്തമാക്കാൻ ക്രൈസ്തവ സഭാനേതൃത്വം തീരുമാനിച്ചു. ഞായറാഴ്ച പ്രാർത്ഥനകൾക്കും ക്രിസ്തുമസ് ആഘോഷങ്ങൾക്കുമാണ് സുരക്ഷ ശക്തമാക്കുന്നത്. താലിബാൻ കയ്യേറ്റത്തിനു ശേഷം തീവ്രവാദികളുടെ ഭാഗത്തു നിന്നും കൂടുതൽ ആക്രമണം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ഈ നടപടി.

ക്രൈസ്തവർ ഇവിടെ പൂർണ്ണസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നാണ് പാക്കിസ്ഥാൻ സർക്കാർ വാദിക്കുന്നത്. എന്നാൽ ക്രിസ്ത്യൻ പള്ളികൾക്കും കൂട്ടായ്മകൾക്കും നേരെയുള്ള ആക്രമണങ്ങൾ ദിനംപ്രതിയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം, ന്യൂനപക്ഷ ആരാധനാലയങ്ങൾക്ക് ഭീഷണിയുണ്ടെന്ന് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാഹ്‌ വ്യക്തമാക്കി.

2021 -ൽ ആദ്യ ഒമ്പതു മാസങ്ങളിൽ പാക്കിസ്ഥാനിൽ നടന്ന 55 ആക്രമണങ്ങളുടെയും ഉത്തരവാദിത്വം തെഹ്‌രിക് ഐ താലിബാൻ പാകിസ്ഥാൻ (TTP) ഏറ്റെടുത്തതായി പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസിന്റെ (PIPS) പഠനം വ്യക്തമാക്കി. അതിനാൽ ക്രൈസ്തവർക്കു നേരെ കൂടുതൽ ആക്രമണങ്ങൾ നടക്കാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ സുരക്ഷാ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.