കുടിയേറ്റം ചെയ്ത കുഞ്ഞുങ്ങൾക്ക് ഭക്ഷണത്തേക്കാളും പാർപ്പിടത്തെക്കാളും ആവശ്യം പ്രതീക്ഷ: സഭാ നേതാക്കൾ

അമേരിക്ക- മെക്സിക്കന്‍ അതിർത്തികളിൽ കുടിയേറ്റം ചെയ്ത കുട്ടികൾക്ക് ഭക്ഷണത്തെക്കാളും പാർപ്പിടത്തെക്കാളും ആവശ്യം പ്രതീക്ഷയാണെന്നു സഭാ നേതാക്കൾ പറഞ്ഞു. വളരെ സമ്മർദകരമായ സാഹചര്യത്തിൽ ജീവിക്കുന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരും കുഞ്ഞുങ്ങളും സ്വന്തം നാട്ടിലെ സാഹചര്യത്തിൽ നിന്ന് രക്ഷപെട്ടു വന്നവരാണ്. സർക്കാരിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും പ്രാഥമികമായി സഭ കുടുംബങ്ങളെക്കുറിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ താത്പര്യപ്പെടുന്നു എന്ന് ബൗൺസ്‌വില്ലെ ബിഷപ്പ് ഡാനിയേൽ ഫ്ളോറെസ് പറഞ്ഞു.

കുടിയേറ്റം നടത്തുന്നവരുടെ പ്രശ്നങ്ങളെ മനസ്സിലാക്കിക്കൊണ്ട് അത് പരിഹരിക്കുവാൻ പ്രാദേശിക സാമൂഹിക സ്റ്റേറ്റ് ഭരണകൂടങ്ങളുടെ വലിയ സഹകരണം ആവശ്യമാണ്. അവർക്ക് ഭക്ഷണവും താമസ സൗകര്യവും ഉണ്ടെന്നു ഉറപ്പു വരുത്തുന്നതിനേക്കാൾ അവരുടെ ജീവിത ബോധവും പ്രതീക്ഷയും നിലനിൽക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. ജീവിതമാകുന്ന യാത്രയിൽ കൂടെയുള്ളവരെയും പരിഗണിക്കേണ്ടത് വളരെയധികം അത്യാവശ്യമാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. നമ്മുടെ മുൻപിലുള്ള വ്യക്തികളെ സംരക്ഷിക്കേണ്ട ചുമതല സഭയുടെ ആദ്യ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.