കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ തയ്യാറായി സ്‌പെയിന്‍ രൂപത 

ഇറ്റലിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കുടിയേറ്റക്കാരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വലെന്‍സിയിലെ അതിരൂപത. ഈ ആഴ്ച്ച ഇറ്റലിയിലേക്ക് പോയ 600 അഭയാര്‍ഥികളെ തിരിച്ചയച്ച സാഹചര്യത്തിലാണ് സ്‌പെയിന്‍ രൂപതയുടെ ഈ തീരുമാനം.

ഇവരെ നമുക്ക് കൈയ്യൊഴിയാന്‍ സാധിക്കുകയില്ലെന്നും, അവരെ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും വലെന്‍സിയയിലെ കര്‍ദിനാള്‍ അന്റോണിയോ കാനിയേറസ് പറഞ്ഞു. ഈ ജൂണ്‍ 11 – നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍, എസ് ഓ എസ് മേടിറ്റെറിയന്‍, ഡോക്ടര്‍സസ് വിത്തൗട്ട് ബോര്‍ഡര്‍സ് എന്ന സഹായ കപ്പലില്‍ എത്തിയ 629 കുടിയേറ്റക്കാരെ തിരിച്ചയച്ചത്. ഇവരില്‍ 123 കുട്ടികളും 7 ഗര്‍ഭിണികളും ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കര്‍ദിനാള്‍ അന്റോണിയോ കാനിയേറസിനെ വല്ലാതെ വിഷമിപ്പിച്ചതിനാലാണ് തുടര്‍ന്നു വിളിച്ചു കൂട്ടിയ യോഗത്തില്‍ ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.