വെനസ്വേലയില്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ പെറുവിലെ സഭ പണം സമാഹരിക്കുന്നു 

രാജ്യത്ത് ജീവിക്കുന്ന വെനസ്വേല അഭയാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഫണ്ടുകള്‍ ശേഖരിക്കാന്‍ പെറുവിലെ ബിഷപ്പുമാര്‍ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു. ജൂണ്‍ 3 ലെ വിശുദ്ധ കുര്‍ബാനക്കിടയില്‍ ഫണ്ട് ശേഖരണം നടത്തുമെന്ന് പെറുവിലെ ബിഷപ്പുമാരുടെ സമ്മേളനം പ്രഖ്യാപിച്ചു.

2013 മുതല്‍ രാജ്യത്തിന്റെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റിന്റെ കീഴില്‍ ഭക്ഷ്യ- വൈദ്യശാസ്ത്ര രംഗത്തും മറ്റ് ക്ഷാമങ്ങള്‍ മൂലവും ഉണ്ടായ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാരണം നാല് മില്യണ്‍ ജനങ്ങള്‍ വെനസ്വേലയില്‍നിന്ന് പോയിരിക്കുന്നു എന്ന് കാരിത്താസ് ഇന്റര്‍നാഷണലില്‍ പറയുന്നു.

ചോദ്യം ചെയ്യപ്പെടാവുന്ന മെയ് 20ലെ തിരഞ്ഞെടുപ്പില്‍ മഡൂറോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സോഷ്യലിസ്റ്റ് പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയാണ് മഡുറോ.

ദശലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ പ്രധാന ലക്ഷ്യം കൊളംബിയയാണ്, പെറു, ചിലി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്റ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് പറയുന്നത് 2017 ല്‍ ശരാശരി  24 പൗണ്ടാണ് വെനസ്വേലയ്ക്ക് നഷ്ടമായതെന്നാണ്. 90% ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. മരുന്നുകളുടെ അഭാവമുള്ള വെനസ്വേലയില്‍ ഡിഫ്തീരിയയുടെ പുനര്‍ജന്മം, അഞ്ചാംപനി, മലേറിയ എന്നീ രോഗങ്ങളും വര്‍ദ്ധിച്ചു.

വെനസ്വേലയില്‍, 2017 ല്‍, പണപ്പെരുപ്പ നിരക്ക് 2,616 ശതമാനമായി കുറഞ്ഞു. മൊത്തം ദേശീയ ഉത്പാദനത്തിന്റെ 15 ശതമാനമാണിത്. അന്താരാഷ്ട്ര നാണ്യ നിധി 2018 ല്‍  14,000 ശതമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ വളരുന്ന വിപണികളിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.