ഇന്ത്യയിലെ അപ്പസ്തോലിക സ്ഥാനപതിക്ക് നന്ദി അർപ്പിച്ച് ഭാരത കത്തോലിക്കാ സഭ

ഇന്ത്യയിലെ അപ്പസ്തോലിക സ്ഥാനപതി ജാംബത്തീസ്ത ദിക്വാത്രോയ്ക്ക് നന്ദി അർപ്പിച്ച് ഭാരതത്തിലെ കത്തോലിക്കാ സഭ. നവംബർ 17 ചൊവ്വാഴ്ച നടന്ന വെർച്വൽ സെഷനിൽ ഇന്ത്യയിൽ നിന്നുള്ള 120 ബിഷപ്പുമാരാണ് പങ്കെടുത്തത്. നാല് വർഷത്തെ ഇന്ത്യയിലെ സേവനത്തിന് ശേഷം അദ്ദേഹം ബ്രസീലിൽ തന്റെ പുതിയ അപ്പോസ്തോലിക ദൗത്യം ഉടൻ ഏറ്റെടുക്കും.

വെർച്വൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ച സിസിബിഐ പ്രസിഡന്റും ഗോവ അതിരൂപതയുടെ ആർച്ചുബിഷപ്പുമായ ഫിലിപ്പ് നെറി ഫെറിയോ, ഇന്ത്യയിലെ സഭയ്ക്ക് ന്യൂൺഷ്യോ നൽകിയ മഹത്തായ സേവനങ്ങൾ അനുസ്മരിച്ചു. ബോംബെ അതിരൂപതാ ആർച്ചുബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ്  ഗ്രേഷ്യസ്, അദ്ദേഹവുമായുള്ള വ്യക്തിപരവും സഹോദരപരവുമായ ബന്ധം അനുസ്മരിച്ചു.

മറുപടി പ്രസംഗത്തിൽ വത്തിക്കാൻ അംബാസഡർ ഇന്ത്യയിലെ ബിഷപ്പുമാരോട് നന്ദി അറിയിച്ചു. “ഇന്ത്യൻ ബിഷപ്പുമാരുമായുള്ള സംഭാഷണം, വിവേചനാധികാരം, കൂട്ടായ്മ എന്നിവയുടെ ഉപയോഗവും അവ ജീവിക്കാനുള്ള കൃപയും എനിക്കുണ്ടായിരുന്നു. നിങ്ങളുടെ ഉദാരവും സമർത്ഥവുമായ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി, ” -ആർച്ച് ബിഷപ്പ് പറഞ്ഞു.

സിസിബിഐ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപൂർ അതിരൂപതയുടെ ആർച്ചുബിഷപ്പുമായ ജോർജ്ജ് ആന്റോണി സാമി സ്വാഗതം ആശംസിച്ചു. ജാംബത്തീസ്ത ദിക്വാത്രോയുടെ ആശീർവാദത്തോടെയാണ് ഓൺലൈൻ സമ്മേളനം അവസാനിച്ചത്. ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് അദ്ദേഹം പനാമയിലും (2005-2008) ബൊളീവിയയിലും (2009-2017) സ്ഥാനപതിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.