ഗാസായിലെ കത്തോലിക്കാ ഭവനങ്ങൾക്ക് പ്രതീക്ഷയേകി ഉണ്ണിയേശുവിന്റെ രൂപം

ക്രിസ്തുമസിനോടനുബന്ധിച്ച് ഗാസാ മുനമ്പിലെ കത്തോലിക്കാ ഭവനങ്ങളിൽ പ്രതീക്ഷ നൽകാനായി ഉണ്ണിയേശുവിന്റെ രൂപവുമായി ഇടവക വികാരി. ഇവിടുത്തെ ഏക കത്തോലിക്കാ ഇടവകയുടെ വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലിയാണ് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്.

വർഷങ്ങളായി യുദ്ധത്തിന്റെയും പകർച്ചവ്യാധിയുടെയും ഭീതിയിൽ ജീവിക്കുന്ന ആളുകൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ഉണ്ണിയേശുവിന്റെ രൂപവുമായി കടന്നുവരുന്ന നാളുകൾ എന്നാണ് പ്രതീക്ഷിക്കുന്നത്. ഗാസാ മുനമ്പിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തിലും മരണപ്പെട്ടവരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പലസ്തീൻ പ്രദേശങ്ങളിൽ 1,560 പുതിയ കോവിഡ് -19 കേസുകളും 16 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പായ ഹമാസ് 2007 ജൂണിൽ അധികാരമേറ്റതിനുശേഷം ഗാസായിലെ ക്രിസ്ത്യാനികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. വ്യവസായ മേഖലകളിലും മാന്ദ്യം നേരിട്ടു. കാരിത്താസ് ഇന്റർനാഷ്ണലിന്റെ കണക്കനുസരിച്ച് ഗാസായിലെ ജനസംഖ്യയുടെ 80% ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. ഇന്ന് ഗാസായിലെ ക്രിസ്ത്യാനികളുടെ എണ്ണം 1,000 ൽ താഴെയാണ്. അതായത്, പത്ത് വർഷം മുമ്പ് ഉണ്ടായിരുന്നതിന്റെ പകുതിയിൽ താഴെ മാത്രം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.