ദയാവധം നിയമ വിധേയമാക്കുവാനുള്ള ബില്ലിനെ എതിർത്ത് ഫ്രാൻസിലെ സഭ

ദയാവധം നിയമ വിധേയമാക്കുവാനുള്ള ബിൽ പാർലമെന്റ് അംഗങ്ങൾ ചർച്ച ചെയ്ത സാഹചര്യത്തിൽ അതിനെ ശക്തമായി എതിർത്ത് ഫ്രാൻസിലെ മെത്രാൻമാർ. ഫ്രഞ്ച് പാർലമെന്റിലെ ഏറ്റവും താഴെയുള്ള മന്ത്രിസഭയായ നാഷണൽ അസംബ്ലിയിലാണ് ഇക്കാര്യം ചർച്ചക്ക് വിധേയമാക്കിയത്. ഇതേ സമയം തന്നെ ഫ്രഞ്ച് ബിഷപ്പുമാര്‍ ഈ ബില്ലിനെ എതിർക്കുകയും ചെയ്തു.

ഒരു വ്യക്തി കഠിനമായ കഷ്ടപ്പാടുകളെ അഭിമുഖീകരിക്കുമ്പോൾ അവരെ കൊല്ലുകയല്ല മറിച്ച് അവരുടെ കൂടെ ആയിരുന്നുകൊണ്ടും വേദനകളെ ലഘൂകരിച്ചുകൊണ്ടുമാണ് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് എന്ന് മെത്രാൻ സമിതി പറഞ്ഞു.

“നമ്മുടെ രാജ്യത്തെ പൗരൻമാര്‍ക്ക് കരുതലും സൗമ്യതയും പിന്തുണയുമാണ്. എല്ലായിടത്തും മരണം നമ്മെ ചുറ്റിപ്പറ്റിയുള്ളപ്പോൾ മരണത്തെ പിന്തുണയ്ക്കുന്ന രീതിയിലുള്ള സമീപനം വിരോധാഭാസമാണ്. നേരെ മറിച്ച് നാം ജീവനുവേണ്ടി പോരാടണം” – ആർച്ചുബിഷപ്പ് മൈക്കിൾ ഓപ്റ്റിറ്റ് അഭിപ്രായപ്പെട്ടു. സാന്ത്വന പരിചരണത്തിലാണ് നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും നിയമപരമായ ദയാവധത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സർക്കാർ ഒരു നിലപാടും ബില്ലിൽ സ്വീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.