മൂന്ന് വർഷം മുമ്പ് തട്ടിക്കൊണ്ടുപോയ സന്യാസിനിയെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം

മൂന്ന് വർഷം മുമ്പ് മാലിയിൽ നിന്ന് ജിഹാദി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സിസ്റ്റർ ഗ്ലോറിയ സിസിലിയ നാർവസിനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രിസ്ത്യാനികൾക്കെതിരായ പീഡനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (എസി‌എൻ) പ്രോത്സാഹിപ്പിക്കുന്ന സംരംഭമായ റെഡ് വീക്ക് ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഈ സംരംഭത്തിന്റെ ഭാഗമായി, ലോകമെമ്പാടുമുള്ള പ്രമുഖ സ്മാരകങ്ങളിൽ ചുമന്ന ലൈറ്റ് തെളിയിച്ച് പ്രതിഷേധം അറിയിച്ചു. ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കോൺഗ്രിഗേഷനിലെ അംഗമായ സിസ്റ്റർ ഗ്ലോറിയ സിസിലിയയെ 2017 ഫെബ്രുവരി 7 -നാണ് അൽ ഖ്വയ്ദയുടെ ശാഖയായ സപ്പോർട്ട് ഫ്രണ്ട് ഫോർ ഇസ്ലാം ആൻഡ് മുസ്ലീങ്ങൾ (എസ്‌ജി‌ഐ‌എം) തട്ടിക്കൊണ്ടുപോയത്.

2019 -ൽ ഈ സന്യാസിനി മാർപാപ്പായോട് സഹായം ചോദിച്ചുകൊണ്ടുള്ള ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. അതാണ് അവസാനമായി ഈ സിസ്റ്ററിനെക്കുറിച്ചുള്ള വിവരങ്ങൾ. ഈ സന്യാസിനിക്ക് വൃക്ക രോഗവും കാലിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് അന്വേഷണ ചുമതലയുള്ള ഡിറ്റക്ടീവ് ജനറൽ ഫെർണാണ്ടോ മുറില്ലോ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.