മിഷൻ സഭാപ്രബോധനം 3 – Evangelii Praecones

Evangelii Praecones: On Promoting Catholic Missions. Pope Pius XII (June 2 1951)

രണ്ടാം ലോക മഹായുദ്ധം ഏൽപിച്ച ആഘാതങ്ങളെ അതിജീവിച്ചുകൊണ്ടു പ്രേഷിത മേഖലയിലുണ്ടായ നേട്ടങ്ങളെ അഭിനന്ദിക്കുകയും,പ്രസ്തുത പ്രവർത്തനങ്ങൾക്ക്
നേതൃത്വവും നൽകിയ പ്രേഷിതരെ അനുമോദികുകയും ചെയ്തുകൊണ്ട് 1951 ജൂൺ 2ന് പന്ത്രണ്ടാം പിയൂസ് പാപ്പാ പുറപ്പെടുവിച്ച ചാക്രിക ലേഖനമാണ് Evangelii Praecones.

വിദ്യാഭ്യാസ രംഗത്ത് സഭ കൊടുക്കേണ്ട പ്രാധാന്യത്തെപറ്റി പ്രസ്തുത ലേഖനത്തിൽ പാപ്പ ഊന്നിപറയുന്നു. ഇതോടൊപ്പം പ്രേഷിത മേഖലകളിലെ തനതായ സാമൂഹിക സാംസ്കാരിക മൂല്യങ്ങളെയും ജീവിത രീതികളെയും മാനിക്കണമെന്നും പ്രേഷിത പ്രവർത്തനത്തിലൂടെ അവയുടെ സ്വാഭാവികതക്ക്‌ ഭംഗം വരാത്ത രീതിയിൽ അവയെ ക്രൈസ്തവീകരിക്കണമെന്നും പാപ്പ ഉദ്ബോധിപ്പിക്കുന്നു. പ്രേഷിത പ്രവർത്തനത്തിൽ തദ്ദേശീയരായ അല്മായ സഹോദരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും, അവരെ പരിശീലിപ്പിക്കുന്നതിൽ സഭ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പറഞ്ഞുവെയ്ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.