മിഷന്‍ സഭാ പ്രബോധനം 5: Princeps Pastorum

Princeps Pastorum (Prince of the Shepherds) : On the Mission Native clergy and lay participation,
By Pope John XXIII,  Nov. 28, 1959.

പ്രേക്ഷിത തീഷ്ണത ഉണർത്തിക്കൊണ്ട് 1919-ൽ ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപ്പാപ്പ ഇറക്കിയ Maximum Illud ന്റെ നാൽപതാം വാർഷികത്തിൽ, കഴിഞ്ഞ 40 വർഷത്തെ പ്രേഷിത മുന്നേറ്റത്തെ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ജോൺ 23-ാമന്‍ മാർപാപ്പ ‘Princeps Pastorum’ എന്ന ചാക്രികലേഖനം ആരംഭിക്കുന്നത്. കഴിഞ്ഞ 40 വർഷം പ്രാദേശിക രൂപതകളുടെ സ്ഥാപനവും പ്രാദേശികരായ  വൈദികരുടെ പൗരോഹിത്യ സ്വീകരണവും മാർപാപ്പ എടുത്തുപറഞ്ഞ് അഭിനന്ദിക്കുന്നു. അതോടൊപ്പം ഈ പ്രേഷിതതീഷ്ണത കത്തിജ്വലിപ്പിക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും പ്രാദേശിക സഭകൾക്കും വൈദികർക്കും പാപ്പ നൽകുന്നു.

മാതൃസഭയോടും വിശ്വാസവിത്ത് വിതച്ച മിഷനറിമാരോടുമുള്ള ബന്ധം, വിശുദ്ധ ജീവിതത്തിന് ആവശ്യമായ പരിശീലനങ്ങൾ, മിഷൻ തിയോളജി പഠിക്കേണ്ടതിന്റെ ആവശ്യകത, മിഷൻ പ്രവർത്തനത്തിൽ ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം, എല്ലാത്തിലും ഉപരിയായി പ്രേഷിതപ്രവർത്തനത്തിൽ അത്മായർക്കുള്ള പങ്കാളിത്തം എന്നിവയാണ് മാർപാപ്പ നൽകുന്ന പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ.

1919-നു ശേഷം കൊളോണിയൽ ഭരണം അവസാനിച്ചതു പോലെ, വിവിധ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചതു പോലെ, പ്രേഷിതപ്രവർത്തനത്തിലും കൊളോണിയൽ മിഷൻ അവസാനിച്ചെന്നു പ്രാദേശിക സഭകളും സമർപ്പിതരും അത്മായരും പ്രേഷിതപ്രവർത്തനം ഏറ്റെടുക്കണമെന്നും മാർപാപ്പ ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.