വിവാദപരമായ ചർച്ച് ബിൽ വെബ് സൈറ്റിൽ നിന്ന് പിൻവലിച്ചു

വിവാദപരമായ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിറ്റ്യുഷൻ ബിൽ വെബ്‌സൈറ്റിൽ നിന്ന് പിൻവലിച്ചു. ക്രൈസ്തവ സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിക്ഷേധം ഉയരുന്നതിനാലാണ് നിയമപരിഷ്കരണ കമ്മീഷൻ ബിൽ പിൻവലിക്കുവാൻ കാരണമെന്നാണ് സൂചന.

മുഖ്യമന്ത്രി പിണറായി വിജയനുമായി വിവിധ സഭാനേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിൽ എങ്ങനെ ഒരു ബില്ലുമായി മുന്നോട്ടു പോകുകയില്ലെന്നു അദ്ദേഹം ഉറപ്പു നൽകിയിരുന്നു. ഒപ്പം തന്നെ സർക്കാരിന്റെ അനുമതി കൂടാതെയാണ് ഈ ബിൽ തയ്യാറാക്കി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടും ബിൽ പിൻവലിക്കുവാൻ നിയമപരിഷ്കരണ കമ്മീഷൻ തയ്യാറാകാതിരുന്നത് ആശയ കുഴപ്പം സൃഷ്ടിച്ചിരുന്നു.

എന്നാൽ ഇന്ന് രാവിലെ മുതൽ ആണ് ഈ ബിൽ വെബ് സൈറ്റിൽ നിന്നും അപ്രത്യക്ഷമായത്. ബിൽ സംബന്ധിച്ച് കമ്മീഷനെ അഭിപ്രായം അറിയിക്കുവാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരുന്നു. അതിനാലാണ് അതിനാലാണ് സൈറ്റിൽ നിന്നും ബിൽ നീക്കിയത് എന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.