തുർക്കിയിൽ ക്രൈസ്തവ ദൈവാലയത്തിനു നേരെ ആക്രമണം

തുർക്കിയിൽ മറ്റൊരു ക്രൈസ്തവ ദൈവാലയം കൂടെ ആക്രമണത്തിന് ഇരയായി. കിഴക്കൻ തുർക്കിയിലെ മെഹർ ഗ്രാമത്തിലെ മലമുകളിലുള്ള മാർത്താ ഷിമോണി ദൈവാലയമാണ് അജ്ഞാതരുടെ ആക്രമണത്തിനു ഇരയായത്. ദൈവാലയത്തിലെ വിശുദ്ധ വസ്തുക്കളായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും ദൈവാലയത്തിലെ കുരിശുകളും, യേശുവിന്റെ രൂപവും, ജപമാലകളും ചിതറിക്കിടക്കുകയാണെന്നും ‘ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കൺസേണിന്റെ റിപ്പോർട്ടിൽ പറയുന്നു.

പർവതങ്ങളിൽ നിർമ്മിച്ച ഒരു ഗുഹാ ദൈവാലയമാണ് മാർട്ട ഷിമോണി, അതിനാൽ മറ്റ് പള്ളികളെപ്പോലെ നശിപ്പിക്കാനാവില്ല. 1990-കളിൽ സമീപ പ്രദേശങ്ങളിൽ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നു കൽദായ ക്രൈസ്തവർ ഗ്രാമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്. പിന്നീട് 11 വർഷങ്ങൾക്ക് ശേഷം ഗ്രാമത്തിലെ ക്രിസ്ത്യൻ സാന്നിധ്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിറിൽ കുടുംബം അപകടങ്ങൾ വകവെക്കാതെ ഗ്രാമത്തിൽ തിരിച്ചെത്തിയത്. ഇവർ മാർത്താ ഷിമോണി ദൈവാലയത്തിൽ അവർ വിശുദ്ധ കുർബാന അർപ്പിച്ചിരിന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.