ചര്‍ച്ച് ആക്ട് വിശ്വാസികള്‍ക്ക് മേല്‍ സാമ്പത്തികമായ അമിതഭാരം സൃഷ്ടിക്കും

പൗരോഹിത്യത്തെ അവരുടെ ശുശ്രൂഷാ ജീവിത ശൈലിയില്‍ നിന്ന് ശമ്പളക്കാരാക്കി മാറ്റുന്ന ചര്‍ച്ച് ആക്ട് ഒരു പത്ത് വര്‍ഷത്തിനപ്പുറത്തേക്ക് സഭയുടെ സുഗമമായ നടത്തിപ്പിന് സഹായമാവുകയില്ല. സാമ്പത്തികമായി രൂപംകൊള്ളുന്ന പ്രതിസന്ധി പലവിധ നിയന്ത്രണങ്ങളിലേക്കും അതിനെത്തുടര്‍ന്നുണ്ടാകാവുന്ന സംഘര്‍ഷങ്ങളിലേക്കും കോടതികളിലേക്കും രാഷ്ട്രീയ ഇടപെടലുകളിലേക്കുമെല്ലാം വളരെപ്പെട്ടെന്ന് സഭയുടെ ശാന്തമായ ആത്മീയാന്തരീക്ഷത്തെ കൊണ്ടുചെന്നെത്തിക്കും. സഭയില്‍ ഭിന്നത വിതക്കുന്ന ശത്രുവിന്റെ തന്ത്രമാണ് ചര്‍ച്ച് ആക്ട്.