ക്രിസ്തുവിന്റെ ത്യാഗമാണ് നമുക്ക് ലഭിച്ച ഏറ്റവും മഹത്തായ സമ്മാനം: സ്റ്റീഫൻ കോൾബെർട്ട്

“ജീവിതത്തിൽ സംഭവിക്കരുത് എന്നാഗ്രഹിച്ച കാര്യങ്ങളെ, സ്നേഹിക്കാൻ ഇപ്പോൾ നിങ്ങൾ പഠിച്ചിരിക്കുന്നു – എന്ന് പറയുവാൻ നിങ്ങൾ പ്രാപ്തരാകുമ്പോൾ നിങ്ങൾ വിജയിച്ചു കഴിഞ്ഞു.” അമേരിക്കയിലെ പ്രശസ്ത ഹാസ്യതാരവും ടെലിവിഷൻ അവതാരകനുമായ സ്റ്റീഫൻ കോൾബെർട്ടിന്റെ വാക്കുകളാണ് ഇത്. സഹനത്തെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും സി.എൻ.എൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹനങ്ങൾ, അതിനെ അതിജീവിക്കുവാനുള്ള മനക്കരുത്ത് അത് ദൈവം നൽകുന്ന നിലനിൽപ്പിന്റെ സമ്മാനമാണ്. ജീവിതത്തിൽ കഷ്ടപ്പാടുകൾ വരുമ്പോൾ അതിൽ നിന്ന് ഓടിയൊളിക്കുവാനല്ല ശ്രമിക്കേണ്ടത്. മറിച്ച്, കഷ്ടതകളിൽ ദൈവത്തിന് നന്ദി പറയണം. അങ്ങനെ ചെയ്യുമ്പോൾ നാം ദൈവത്തിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങൾ കണ്ടെത്തുവാൻ തുടങ്ങും. അപ്പോൾ നമ്മുടെ ജീവിതം പോസിറ്റീവ് ആകും. നഷ്ടങ്ങളിൽ നിന്ന് എന്താണ് നമുക്ക് ലഭിക്കുക? ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നഷ്ടങ്ങളും വേദനകളും മറ്റുള്ളവരുടെ വേദനകളിലേയ്ക്കുള്ള ചൂണ്ടുപലകകളാണ് – സ്റ്റീഫൻ കോൾബെർട്ട് വ്യക്തമാക്കി.

ചെറുപ്പത്തിൽ, എന്റെ ജീവിതത്തിൽ ഒരുപാട് സഹനങ്ങൾ എനിക്ക് അനുഭവിക്കേണ്ടി വന്നു. മുതിർന്നപ്പോൾ, അന്ന് അനുഭവിക്കേണ്ടി വന്ന ആ സഹനങ്ങളാണ് എന്റെ ചുറ്റുമുള്ള ആവശ്യക്കാരിലേയ്ക്ക് കണ്ണോടിക്കുവാൻ എന്നെ പ്രാപ്തനാക്കിയത്. അതുപോലെ സഹനങ്ങളെ നാം സ്നേഹിക്കുമ്പോൾ അവയെ അനുഗ്രഹങ്ങളായി കാണുവാനുള്ള കൃപ ദൈവം നമുക്ക് തരും – തന്റെ അനുഭവങ്ങളിൽ നിന്ന് അദ്ദേഹം വെളിപ്പെടുത്തി.