ഫ്രാൻസിസ് പാപ്പായ്ക്ക് ഇറ്റാലിയൻ ഭാഷയിൽ ക്രിസ്തുമസ് ആശംസകളുമായി നടുത്തുരുത്ത് ഇടവകയിലെ കുട്ടികൾ

  ഫ്രാൻസിസ് പാപ്പാ, കുട്ടികളെ ഏറെ സ്നേഹിക്കുന്ന പാപ്പാ. ആ പാപ്പായ്ക്ക് ഒരു ക്രിസ്തുമസ് ആശംസ നൽകണം. ഏതു കുട്ടിക്കും അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകാം. നടക്കില്ല എന്ന കാരണത്താൽ കുട്ടികൾക്കുള്ളിൽ ഒളിച്ചിരുന്ന ആ ആഗ്രഹത്തിന് പച്ചക്കൊടി കാണിച്ചത് ഫാ. സജോ പടയാട്ടിൽ എന്ന വൈദികനാണ്. അതിനു ഭാഗ്യം ലഭിച്ചത് നടുത്തുരുത്ത് സെന്റ്. ആന്റണീസ് ഇടവകയിലെ കുട്ടി താരങ്ങൾക്കും. വ്യത്യസ്തമായ ആ ക്രിസ്തുമസ് ആശംസയുടെ കഥ ഇതാ..

  ക്രിസ്തുമസ് ദിനത്തിൽ പാപ്പയ്‌ക്ക്‌ ആശംസകൾ നൽകാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ? എന്ന ചോദ്യത്തിന് ആവേശത്തോടെ പൊങ്ങിയ അനേകം കൈകൾ ഉണ്ടായിരുന്നു മേലൂർ നടുത്തുരുത്ത് ഇടവകയിൽ. അവരുടെ ഏറെ നാളത്തെ ആഗ്രഹം പൂർത്തിയാക്കുവാനുള്ള വഴികൾക്കായുള്ള ആലോചന ജീസസ് ബീറ്റ്‌സ്  എന്ന അവരുടെ സ്വന്തം ചാനലിൽ തന്നെ എത്തി നിന്നു. പാപ്പായ്ക്ക് ആശംസകൾ നൽകുന്ന വീഡിയോ ചെയ്യാം അല്ലെ ? ചോദ്യം കേട്ടപ്പോഴേ എല്ലാവരും റെഡി ആയി. അപ്പോൾ മറ്റൊരു പ്രശ്നം. പാപ്പായ്ക്ക് മലയാളം അറിയില്ലല്ലോ?

  പാപ്പായ്ക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ ആശംസ കൈമാറണം. അതായത് ഇറ്റാലിയൻ ഭാഷയിൽ. അതിപ്പോ എങ്ങനെ എന്ന് ആലോചിച്ചു നിന്ന അവർക്കു  മുന്നിൽ രക്ഷകനായി എത്തിയത് ബഹു. സേവി പടിക്കപ്പറമ്പിൽ അച്ചനാണ്. റോമിൽ നിന്നും സഭാചരിത്രത്തിൽ ഉപരിപഠനം പൂർത്തിയാക്കി ഇപ്പോൾ കൊരട്ടി ഫൊറോനയിലെ ശാന്തിപുരം ഇടവക വികാരിയായി അച്ചൻ സേവനം ചെയ്യുന്ന അച്ചനിൽ നിന്നും ഇറ്റാലിയൻ ഭാഷ പഠിച്ച കുട്ടികൾ ഫ്രാൻസിസ് പാപ്പായ്ക്ക് ക്രിസ്തുമസ് ആശംസകൾ നേരുകയും ചെയ്തു.

  ജോയൽ, അലക്സ്, സിയ, ആൽഫി, ബിയ, അലീന, പവൽ  എന്നിവരാണ്  ഇടവകയിലെ കുട്ടികളുടെ പ്രതിനിധിയായി നിന്നു കൊണ്ട് പാപ്പായ്ക്ക് ആശംസകൾ നേർന്നത്. ഇനി ഇവർക്ക് ഒരു ആഗ്രഹം മാത്രം. തങ്ങൾ നേർന്ന ആ ആശംസ തങ്ങളുടെ പ്രിയപ്പെട്ട പാപ്പായുടെ പക്കൽ എത്തണം. അത്രമാത്രം. അതിനായാണ് ഇവരുടെ ശ്രമങ്ങൾ.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.